ബജറ്റ് വിവരങ്ങള്‍ മൊബൈലിലൂടെ

Posted By: Super

ബജറ്റ് വിവരങ്ങള്‍ മൊബൈലിലൂടെ

കേന്ദ്രബജറ്റ് അവലോകനത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. കെപിഎംജിയാണ് ഈ വര്‍ഷത്തെ ബജറ്റിനായി ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്.

സാധാരണ ജനങ്ങളും ബിസിനസ് സംരംഭങ്ങളും കാത്തുനില്‍ക്കുന്ന കേന്ദ്രബജറ്റ് 16ന് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക.

ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളും അവലോകനങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് കെ.പിഎംജി ടാക്‌സ് എന്ന ഈ ആപ്ലിക്കേഷന്‍. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷന്‍ ഐഫോണ്‍, ഐപാഡ്, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയിഡ് ഉത്പന്നങ്ങള്‍ എന്നിവയില്‍  ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. ഈ പ്ലാറ്റ്‌ഫോമുകളിലെ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നും ലഭിക്കും.

കണ്‍സള്‍ട്ടിംഗ് കമ്പനിയായ കെപിഎംജി തയ്യാറാക്കുന്ന ബജറ്റ് അനുബന്ധ വിശകലനങ്ങളും ഇതിലൂടെ ആക്‌സസ് ചെയ്യാനാകും. ഇനി ബജറ്റ് അവതരണം കഴിയും വരെ ടെലിവിഷന് മുമ്പില്‍ കുത്തിയിരക്കേണ്ട ആവശ്യമില്ല.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot