ഗെറ്റ്ഇറ്റ് ആപ്ലിക്കേഷന്‍ മൊബൈലില്‍

Posted By: Staff

ഗെറ്റ്ഇറ്റ് ആപ്ലിക്കേഷന്‍ മൊബൈലില്‍

ഇന്ത്യയിലെ പ്രാദേശിക സെര്‍ച്ച്, സൗജന്യ ക്ലാസിഫൈഡ് പോര്‍ട്ടലായ ഗെറ്റ്ഇറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തി. ഗെറ്റ്ഇറ്റ് ലോക്കല്‍ സെര്‍ച്ച് മൊബൈല്‍ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. സ്വതന്ത്ര ആപ്ലിക്കേഷന്‍ സ്റ്റോറായ മൊബാംഗോയില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെ്‌യ്‌തെടുക്കാം.

ജാവ, ഐഒഎസ്, സിമ്പിയാന്‍, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി ഉള്‍പ്പടെ എല്ലാ മൊബൈല്‍ ഫോണ്‍ പ്ലാറ്റ്‌ഫോമുകളേയും ഈ ആപ്ലിക്കേഷന്‍ പിന്തുണക്കും. മൊബാംഗോ ആപ്ലിക്കേഷന്‍ സ്റ്റോറിലെത്താന്‍ ഇവിടെ ക്ലിക് ചെയ്യുക.

നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ടാക്‌സി സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റുകള്‍, ആശുപത്രികള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവയറിയാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. സെര്‍ച്ച് ചെയ്യുന്ന ആളുടെ സ്ഥലത്തെ കേന്ദ്രീകരിച്ചുള്ള സെര്‍ച്ച് റിസള്‍ട്ടുകള്‍ ഗെറ്റ്ഇറ്റിലൂടെ എളുപ്പം ലഭിക്കുന്നതുമാണ്.

സെര്‍ച്ച് ചെയ്യുന്ന ആളുടെ ലൊക്കേഷന്‍ ജിപിഎസ് ടെക്‌നോളജിയിലൂടെ കണ്ടെത്തിയാണ് ആപ്ലിക്കേഷന്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ നല്‍കുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot