ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഈ പദ്ധതികള്‍ നോക്കൂ!

Written By:

ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്കും ഇപ്പോള്‍ പെരു മഴയാണ്. ഇതെല്ലാം എത്തിയിരിക്കുന്നത് ടെലികോം മേഖലയിലെ ജിയോയുടെ വരവോടു കൂടിയാണ്.

എയര്‍ടെല്‍, എംടിഎന്‍എല്‍, ജിയോ, ബിഎസ്എന്‍എല്‍, ടിക്കോണ, ഹാത്ത്‌വേ, DEN, ACT എന്നിങ്ങനെ വ്യത്യസ്ഥ വിലകളിലാണ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ കൊണ്ടു വന്നിരിക്കുന്നത്.

ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

ജിയോക്ക് തിരിച്ചടി: 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണുമായി എയര്‍ടെല്‍!

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ഈ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ വ്യത്യസ്ഥ വിലകളുടെ വിവരങ്ങള്‍ നല്‍കാം. നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഓരോ സര്‍ക്കിളുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും വില നിശ്ചയിച്ചിരിക്കുന്നത്. അതായത് വ്യത്യസ്ഥ വിലകളായിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം വേഗതയും ഡാറ്റയും അനുസരിച്ച് തരം തിരിച്ചിരിക്കുന്നു. ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ ടെലികോം പ്ലാനുകള്‍ തുടങ്ങുന്നത് 899 രൂപ മുതല്‍ 3999 രൂപ വരെയാണ്.

എയര്‍ടെല്‍ പ്ലാന്‍ വില

ഏറ്റവും വില കുറഞ്ഞ പ്ലാനായ 899 രൂപയില്‍ 16Mbps ഹൈസ്പീഡ് 60 ജിബി ഡാറ്റ വരെയാണ്. അതു കഴിഞ്ഞാല്‍ 512 Kbps വരെയാകും. എയര്‍ടെല്ലിന്റെ ബോള്‍ട്ട് 500 പ്ലാനിന്റെ വില 3999 രൂപയും അതില്‍ 100Mbps സ്പീഡ് 500 ജിബി വരെയുമാണ് ലഭിക്കുന്നത്. അതു കഴിഞ്ഞാല്‍ 1 Mbps ആയിരിക്കും.

ഇതു കൂടാതെ ഈയിടെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 1000ജിബി ഫ്രീ ബ്രോഡ്ബാന്‍ഡ് ഡാറ്റ നല്‍കുന്നു.

 

ജിയോ

മറ്റുളള പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ താങ്ങാവുന്ന വിലയിലാണ് സേവനങ്ങള്‍ നല്‍കുന്നത്. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്ക് പ്രതിമാസം ഡാറ്റ പ്ലാനുകള്‍ 1500 രൂപ മുതല്‍ 500 രൂപ വരെയാണ്. അതില്‍ ഡൗണ്‍ലോഡ് സ്പീഡ് 50 Mbpsഉും 500Mbps ഉും ആണ്.

500 രൂപ ജിയോ റീച്ചാര്‍ജ്ജ് പ്ലാന്‍

500 രൂപയുടെ റീച്ചാര്‍ജ്ജ് പ്ലാനില്‍ 15 Mbps ഡാറ്റ സ്പീഡില്‍ 600 ജിബി ഡാറ്റയും 1000 രൂപയുടെ റീച്ചാര്‍ജ്ജില്‍ 25 Mbsp ഡാറ്റ സ്പീഡും 500ജിബി ഡാറ്റയും നല്‍കുന്നു.

വെര്‍ക്കം/ പ്രിവ്യൂ ഓഫറില്‍ മൂന്നു മാസം സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ജിയോ നല്‍കുന്നു. അതില്‍ 100 Mbps സ്പീഡില്‍ 100 ജിബി ഡാറ്റയാണ് പ്രതിമാസം നല്‍കുന്നത്. അതിനായി സെക്യൂരിറ്റി റീഫണ്ടായി 4500 രൂപ നല്‍കണം.

 

ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കും ലിമിറ്റ് ഇല്ല. അതില്‍ 9PM മുതല്‍ 7AM വരെ എല്ലാ ഡാറ്റ പ്ലാനുകളും സൗജന്യമാണ്.

പ്രതിമാസ പ്ലാനുകള്‍ 499 രൂപ മുതല്‍ 1491 രൂപ വരെയാണ് നല്‍കുന്നത്. അതില്‍ 2ജിബി വരെ ഡാറ്റ സ്പീഡ് 2 Mbps ഉും 60 ജിബി വരെ 4 Mbps ഉും ആണ്. 500 രൂപ മുതല്‍ 1500 രൂപ വരെയുളള ഫ്‌ളക്‌സി പ്ലാനുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 2/ 4 Mbsp സ്പീഡാണ് ഇതില്‍ നല്‍കുന്നത്.

ഇതു കൂടാതെ 'Unlimited wireline broadband plan' നും നല്‍കുന്നു. ഇതില്‍ 10ജിബി ഡാറ്റ 2Mbps സ്പീഡില്‍ പ്രതി മാസം 249 രൂപയ്ക്കു നല്‍കുന്നു.

 

എംടിഎന്‍എല്‍ (MTNL)

എംടിഎന്‍എല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ നല്‍കുന്നു. പ്രീപെയ്ഡ് പ്ലാനുകള്‍ രണ്ട് വേരിയന്റുകളിലായാണ്. ഒന്ന് ഡൗണ്‍ലോഡ് സ്പീഡ് 512kbps: വാര്‍ഷിക പ്ലാന്‍ 4499 കോംബോ ഓഫര്‍ 5900 രൂപ കൂടാതെ 449 കോംബോ 590 രൂപ.

പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ ഡൗണ്‍ലോഡ് സ്പീഡ് 10 വേരിയന്റിലായാണ് അതും 8Mbsp സ്പീഡില്‍ വ്യത്യസ്ത വിലകളിലും. വില ആരംഭിക്കുന്നത് 699 രൂപ മുതല്‍ 3999 രൂപ വരെ. കൂടാതെ ULD-249 എന്ന പ്രമോഷണല്‍ സ്‌കീമും ആരംഭിച്ചു. ഇത് 2Mbps ഡൗണ്‍ലോഡ് സ്പീഡിന് 249 രൂപയാണ്.

 

ഹാത്ത്‌വേ (Hathway)

ഇന്ത്യയിലെ തിരഞ്ഞടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമാണ് ഹാത്‌വേ ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ ലഭ്യമാകുന്നത്. പ്രത്യേക അണ്‍ലിമിറ്റഡ് പ്ലാനുകള്‍ അനുസരിച്ച് ഇതിനെ തരം തിരിച്ചിട്ടുണ്ട്.

സൂപ്പര്‍ബ്ലാസ്റ്റ് 50Mbps പ്ലാനില്‍ ഡൗണ്‍ലോഡ് സ്പീഡ് 50Mbsp 125ജിബി വരേയും 1100 രൂപയുടെ പ്രതി മാസം ഈടാക്കുന്നത്. മറ്റു 50Mbps പ്ലാനില്‍ 50Mbps സ്പീഡും 1500ജിബി വരെയാണ്, വില 6500 രൂപ.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It’s raining offers in the Broadband space especially after the new-entrant Reliance Jio started offering data for rates as low as Rs 500.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot