സ്മാര്‍ട്‌ഫോണില്‍ പ്രേതത്തെ സൃഷ്ടിക്കാം, ഗോസ്റ്റ് കാം പ്ലസ് ആപ്ലിക്കേഷനിലൂടെ

By Bijesh
|

സുഹൃത്തുക്കളെ ഭയപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടോ?. വെറുതെ ഒരു തമാശയ്ക്ക്. അതും നിങ്ങളുടെ ഫോട്ടോ കാണിച്ച്? എന്നാല്‍ അതിനൊരു മാര്‍ഗമുണ്ട്. ഗോസ്റ്റ് ക്യാം പ്ലസ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. എന്നിട്ട് നിങ്ങളുടെ ഒരു ഫോട്ടോ എടുത്ത് പ്രേതമാക്കി മാറ്റുക.

 

കാര്യം പിടികിട്ടിയില്ലെങ്കില്‍ വിശദമാക്കാം. ഗോസ്റ്റ് ക്യം പ്ലസ് എന്നത് ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ്. ധാരാളം ഫല്‍ടറുകളും ഫോണ്ടുകളുമുള്ള ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ചിത്രം ഭയപ്പെടുത്തുന്ന വിധത്തിലാക്കിമാറ്റാം.

അത് ഫോട്ടോഷോപ്പിലും ആയിക്കൂടെ എന്നു ചോദിക്കാം. എന്നാല്‍ ഇതില്‍ ഒരു വ്യത്യാസമുണ്ട്. ടൈമര്‍ ഉപയോഗിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് സ്മാര്‍ട്‌ഫോണില്‍ എടുത്ത നിങ്ങളുടെ ഒരു സാധാരണ ചിത്രം ക്യാം പ്ലസ് ഉപയോഗിച്ച ശേഷം ടൈമര്‍ ഓണ്‍ചെയ്ത് സുഹൃത്തിനെ കാണിക്കുക.

ആദ്യം നോക്കുമ്പോള്‍ സാധാരണ ചിത്രമായിത്തന്നെ തോന്നും എന്നാല്‍ നിങ്ങള്‍ സെറ്റ് ചെയ്തുവച്ച സമയമാവുമ്പോള്‍ ഫോട്ടോയുടെ രൂപവും ഭാവവും മാറും. ഭയാനകമായി തോന്നും. വേണമെങ്കില്‍ മറ്റു ചില അവ്യക്ത രൂപങ്ങളും ചിത്രത്തില്‍ ചേര്‍ക്കാം.

ഇനിയും വ്യക്തമായില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടു നോക്കു. അതോടൊപ്പം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യുക.

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഐ.ഒ.എസ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

#1

#1

ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്‌ഫോണിലെ ചിത്രം പ്രേതത്തിന്റെ രൂപത്തിലാക്കാം. എന്നിട്ട് ടൈമര്‍ സെറ്റ് ചെയ്തശേഷം (പത്തോ പതിനഞ്ചോ സെക്കന്റ്) ഏതെങ്കിലും സുഹൃത്തിന് നല്‍കുക. ആദ്യം സാധാരണ ഫോട്ടോയായി തോന്നും. എന്നാല്‍ നിങ്ങള്‍ സെറ്റ് ചെയ്ത സമയമാവുമ്പോള്‍ ഫോണിലെ ചിത്രം ഭയാനക രൂപമായി മാറും.

 

#2

#2

ചിത്രം ഭയാനകമാകുന്നതോടൊപ്പം പേടിപ്പിക്കുന്ന ശബ്ദങ്ങളും ഫോണില്‍ നിന്ന് ഉയരും.

 

#3

#3

മറ്റുള്ളവരുടെ ഫോട്ടോയും ഇതുപോലെ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ സുഹൃത്തിന്റെ ഒരു ചിത്രമെടുക്കുക. നിമിഷനേരം കൊണ്ട് അത് പ്രേതസമാനമാക്കാം. പകര്‍ത്തിയ ചിത്രത്തോടൊപ്പം മറ്റു ജീവികളുടെ ചിത്രങ്ങളും വിചിത്ര രൂപങ്ങളുമെല്ലാം പ്രത്യക്ഷപ്പെടും.

 

#4
 

#4

ഇനി സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍ ഇല്ലാതെ കളറും ബ്രൈറ്റ്‌നസും ക്രമീകരിച്ചും ചിത്രങ്ങള്‍ പ്രേതസമാനമാക്കാം.

 

#5

#5

ആന്‍ഡ്രോയ്ഡ് ഫോണിലും ഐ.ഒ.എസ് ഫോണിലും ലഭ്യമാവുന്ന ആപ്ലിക്കേഷന് 60 രൂപയാണ് ചാര്‍ജ്.

 

സ്മാര്‍ട്‌ഫോണില്‍ പ്രേതത്തെ സൃഷ്ടിക്കാം, ഗോസ്റ്റ് കാം ആപ്ലിക്കേഷനിലൂടെ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X