ഇന്ന് ഗൂഗിള്‍ ഹോംപേജില്‍ പോകാന്‍ മറക്കല്ലേ...

Posted By: Super

ഇന്ന് ഗൂഗിള്‍ ഹോംപേജില്‍ പോകാന്‍ മറക്കല്ലേ...

നമ്മുടെ ജീന്‍സിലും ജാക്കറ്റിലും ബാഗിലുമെല്ലാം കാണുന്ന സിപ്പ് അഥവാ സിപ്പറിന് ഇന്ന് കാണുന്ന രൂപം നല്‍കിയത് ആരാണെന്നറിയുമോ? അതറിയാത്തവര്‍ ഇന്ന് ഗൂഗിള്‍ ഹോം പേജില്‍ പോകണം. എങ്കില്‍ പിന്നീടൊരിക്കലും നിങ്ങള്‍ക്ക് ആ പേര് മറക്കാനാകില്ല.

ഗൂഗിള്‍ വളരെ രസകരമായ ഒരു ഡൂഡിലാണ് ഇന്ന് ഹോംപേജില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക സിപ്പറിന് രൂപം നല്‍കിയ സ്വീഡിഷ് അമേരിക്കന്‍

ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ഗിഡിയോണ്‍ സണ്‍ഡ്ബാക്കിന്റെ ജന്മദിനമാഘോഷിക്കുകയാണ് ഈ ഡൂഡില്‍.

സിപ്പില്‍ ക്ലിക് ചെയ്താലോ ഡ്രാഗ് ചെയ്താലോ മതി അടഞ്ഞനിലയിലായ സിപ്പര്‍ തുറന്ന് സണ്‍ഡ്ബാക്കിന്റെ സെര്‍ച്ച് റിസള്‍ട്ടുകളിലേക്ക് അത് നമ്മളെ എത്തിക്കും. നമ്മള്‍ സിപ്പര്‍ തുറക്കുന്ന അതേ അനുഭവം ഗൂഗിളിന്റെ ഡൂഡില്‍ സിപ്പറിന് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

1880 ഏപ്രില്‍ 24ന് സ്വീഡനിലാണ്  സണ്‍ഡ്ബാക്ക് ജനിച്ചത്. പിന്നീട് ജര്‍മ്മനിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1905ല്‍ യുഎസിലെത്തി. തുടര്‍ന്നാണ് യൂണിവേഴ്‌സല്‍ ഫാസ്റ്റനര്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവിടെ വെച്ചാണ് ആധുനിക സിപ്പറിന് സണ്‍ഡ്ബാക്ക് രൂപം നല്‍കിയത്. 1906 മുതല്‍ 1914 വരെയുള്ള കാലഘട്ടത്തില്‍ സിപ്പറില്‍ പലമാറ്റങ്ങളും അദ്ദേഹം പരീക്ഷിച്ചു. പിന്നീട് അദ്ദേഹത്തിന് സിപ്പറിനായുള്ള (സെപറബിള്‍ ഫാസ്റ്റനര്‍) യുഎസ് പേറ്റന്റും ലഭിച്ചു

ഇന്ന് ഗൂഗിള്‍ ഹോംപേജില്‍ പോകാന്‍ മറക്കല്ലേ...

മോഡേണ്‍ സിപ്പറിന്റെ നിര്‍മ്മാണത്തില്‍ മാത്രമല്ല സണ്‍ഡ്്ബാക്കിന് ബന്ധം പുതിയ സിപ്പറിനായുള്ള നിര്‍മ്മാണ മെഷീന്‍ സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പുതിയ കണ്ടെത്തല്‍ വിവിധ ബഹുമതികള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തു.

എഞ്ചിനീയറിംഗ് സയന്‍സില്‍ ഗോള്‍ഡ് മെഡല്‍ ഓഫ് ദ റോയല്‍ സ്വീഡിഷ് അക്കാദമി അവാര്‍ഡ് (1951ല്‍) അദ്ദേഹത്തിന് ലഭിച്ചിരുന്നു. 1954ല്‍ അന്തരിച്ച അദ്ദേഹത്തെ നാഷണല്‍ ഇന്‍വെന്റേഴ്‌സ് ഹാള്‍ ഓഫ് ഫ്രെയിമില്‍ ഉള്‍പ്പെടുത്തി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot