ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളില്‍ ജിഞ്ചര്‍ബ്രഡ് തന്നെ മുമ്പില്‍

Posted By: Staff

ആന്‍ഡ്രോയിഡ് ഉത്പന്നങ്ങളില്‍ ജിഞ്ചര്‍ബ്രഡ് തന്നെ മുമ്പില്‍

സ്മാര്‍ട്‌ഫോണ്‍ ഒഎസുകളില്‍ പ്രധാനിയായ ആന്‍ഡ്രോയിഡിന്റെ ഏത് വേര്‍ഷനാണ് ഇപ്പോഴും ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നതെന്നറിയുമോ? ജിഞ്ചര്‍ബ്രഡ് വേര്‍ഷനാണ് ഉപയോക്താക്കള്‍ ഏറെയുള്ളതെന്നാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നല്‍കുന്ന വിവരം.

64.4 ശതമാനമാണ് ജിഞ്ചര്‍ബ്രഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍/ടാബ്‌ലറ്റുകളുടെ എണ്ണം. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് 4.9 ശതമാനം ഉത്പന്നങ്ങളില്‍ എത്തിയിട്ടുണ്ടെന്നും കണക്കുകള്‍ തെളിയിക്കുന്നു.

ഒരു മാസത്തിനകം ഐസിഎസ് വേര്‍ഷനിലേക്ക് 3 ശതമാനത്തോളം ഉത്പന്നങ്ങളാണ് എത്തിയിട്ടുള്ളത്. കാരണം മാര്‍ച്ചില്‍ ഐസിഎസ് ഒഎസിന്റെ പങ്കാളിത്തം വെറും 2.9 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ഗാലക്‌സി നെക്‌സസ് എസ് 4ജിയ്ക്ക് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്്‌ഡേഷന്‍ ലഭിച്ചതാണ് ഈ വേര്‍ഷന്റെ പങ്കാളിത്തം കൂടാന്‍ കാരണമായതെന്നാണ് കണക്കാക്കുന്നത്.

കൂടാതെ ഇതേ ഒഎസ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസി വണ്‍ എക്‌സ്, വണ്‍ എസ് എന്നിവ ലോകത്തിലെ വിവിധ വിപണികളിലായി എത്തിവരുന്ന സമയമായതിനാലും ഐസിഎസ് സാന്നിധ്യം ശക്തമായേക്കും. സോണി എക്‌സ്പീരിയ സ്മാര്‍ട്‌ഫോണും ഐസിഎസ് അപ്‌ഡേഷന്‍ നല്‍കിവരുന്നുണ്ട്.

ടാബ്‌ലറ്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആന്‍ഡ്രോയിഡ് ഹണികോമ്പ് വേര്‍ഷന്‍ 3, 3.1, 3.2 എന്നിവയുടെ പങ്കാളിത്തം 3.3 ശതമാനമാണ്. പഴയ ഒഎസ്  വേര്‍ഷനുകളായ ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ സാന്നിധ്യം 20.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 2.1 എക്ലയര്‍ 5.5 ശതമാനം ഉത്പന്നങ്ങളിലാണ്  ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 1.5, 1.6 വേര്‍ഷനുകള്‍ 1 ശതമാനം ഉത്പന്നങ്ങളിലും പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot