ജിയോണി എസ് 10 ലൈറ്റ് ഇന്ത്യയിലെത്തുന്നു
നാല് ക്യാമറകളോട് കൂടിയ ജിയോണി എസ് 10 ഇക്കഴിഞ്ഞ മെയിലാണ് പുറത്തിറങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് ഇന്ത്യയില്‍ ലഭ്യമല്ല. എസ് 10-ല്‍ ചില മാറ്റങ്ങള്‍ വരുത്തി ജിയോണി എസ് 10 ലൈറ്റ് എന്ന പേരില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഡിസംബര്‍ നാലാംവാരത്തോടെ ഈ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫോണിന്റെ വിലയെയും ലഭ്യതയെയും കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ല. മിഡ് റെയ്ഞ്ച് സ്‌പെസിഫിക്കേഷനിലുള്ള ഫോണ്‍ ആ വിഭാഗത്തിലെ ഫോണുകളോട് കിടപിടിക്കാവുന്ന വിലയിലാകും വില്‍പ്പന നടത്തുക.
1280*720 മെഗാപിക്‌സല്‍ 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ജിയോണി എസ് 10-ലുള്ളത്. ഐ പ്രൊട്ടക്ഷന്‍, സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡുകളും ഉണ്ടാകും. സ്‌നാപ്ഡ്രാഗണ്‍ 427 ചിപ്പ്‌സെറ്റോട് കൂടിയ ഫോണിന്റെ റാം 4 ജിബിയും മെമ്മറി 32 ജിബിയുമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 256 ജിബിവരെ ഉയര്‍ത്താവുന്നതാണ്.
ആന്‍ഡ്രോയ്ഡ് 7.1 നോഗട്ടും അമിഗോ 4.0യും ജിയോണി എസ്10 ലൈറ്റിനെ ആകര്‍ഷകമാക്കുന്നു. ആപ്പ്‌ലോക്ക്, ഒന്നിലധികം വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന വാട്‌സാപ്പ് ക്ലോണ്‍, പ്രൈവറ്റ് സ്‌പെയ്‌സ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.
ക്യാമറയുടെ കാര്യം നോക്കിയാല്‍, എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 16 MP സെല്‍ഫി ക്യാമറ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ഭാഗത്തെ ക്യാമറ 13 MP-യാണ്. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷുമുണ്ട്. f/2.0 അപെര്‍ചര്‍, PDAF എന്നിവയാണ് പിന്‍ഭാഗത്തെ ക്യമാറയുടെ മറ്റ് പ്രത്യേകതകള്‍.
മുന്‍ഭാഗത്തെ ഹോം ബട്ടണില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 3100mAh ബാറ്ററി ചാര്‍ജ്ജില്ലാത്തത് മൂലമുള്ള തലവേദനകള്‍ സൃഷ്ടിക്കില്ല. എന്നാല്‍ വേഗത്തിലുള്ള ചാര്‍ജ്ജിംഗ് നടക്കുമെന്ന് കരുതണ്ട.
ജിയോണി എസ്10 ലൈറ്റ് പുറത്തിറക്കുന്നത് സംബന്ധിച്ച് കമ്പനി വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications