4 ക്യാമറകളുമായി ജിയോണി S11 ജനുവരിയില്‍ എത്തുന്നു

|

നവംബറില്‍ ജിയോണി ഒരുപിടി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്ന വിവരം ചൈനയില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് കമ്പനി ഈ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

4 ക്യാമറകളുമായി ജിയോണി S11 ജനുവരിയില്‍ എത്തുന്നു

ജനുവരിയില്‍ തന്നെ ജിയോണി S11 ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയില്‍ ഈ ഫോണ്‍ 1799 യുവാനാണ് (ഏകദേശം 17600 രൂപ) വില്‍ക്കുന്നത്.

ഇന്ത്യയിലും ജിയോണി S1-ന്റെ വില ഇരുപതിനായിരം രൂപയില്‍ താഴെയായിരിക്കും. എന്നാല്‍ ഫോണ്‍ പുറത്തിറങ്ങുന്ന യഥാര്‍ത്ഥ തീയതിയെ കുറിച്ചോ കൃത്യമായ വിലയെ കുറിച്ചോ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ 5.99 ഇഞ്ച് FHD ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷത. 2160*1080 പിക്‌സല്‍ റെസല്യൂഷനും ഉറപ്പാക്കിയിട്ടുണ്ട്.

2.5 GHz ഒക്ടാകോര്‍ മീഡിയടെക് MT6763T ഹെലിയോ P23 പ്രോസ്സസറും, 4GB റാമുമാണ് എടുത്തുപറയേണ്ട മറ്റ് പ്രത്യേകതകള്‍. 64 GB സ്റ്റോറേജ് ശേഷി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കും.

നോക്കിയ1 ആന്‍ഡ്രോയ്‌ഡ്‌ ഒറിയോ ഗൊ പതിപ്പ്‌ മാര്‍ച്ചില്‍ പുറത്തിറക്കിയേക്കുംനോക്കിയ1 ആന്‍ഡ്രോയ്‌ഡ്‌ ഒറിയോ ഗൊ പതിപ്പ്‌ മാര്‍ച്ചില്‍ പുറത്തിറക്കിയേക്കും

നാല് ക്യാമറകളോടെ എത്തുന്ന ജിയോണി S11, സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ്സ് കീഴടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നിലുള്ള രണ്ട് ക്യാമറകള്‍ 16MP-ഉം 5MP-ഉം ആണ്.

ഓട്ടോഫോക്കസും എല്‍ഇഡി ഫ്‌ളാഷും ക്യമാറകളുടെ മാറ്റുകൂട്ടുന്നു. സെല്‍ഫി എടുക്കുന്നതിനും മറ്റുമായി മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത് 16 MP പ്രൈമറി ക്യാമറയും 8MP സെക്കന്‍ഡറി ക്യാമറയുമാണ്.

ഹൈബ്രിഡ് സിം സ്ലോട്ടോട് കൂടിയ ഫോണില്‍ 4G, VoLTE, Wi-Fi, 3.5 mm ഓഡിയോ ജാക്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. 3410 mAh ബാറ്ററി മികച്ച പ്രകടനം ഉറപ്പുതരും. ആന്‍ഡ്രോയ്ഡ് 7.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ജിയോണി S11 പ്രവര്‍ത്തിക്കുന്നത്.

Best Mobiles in India

Read more about:
English summary
Gionee announced a slew of smartphones back in November in its home market China. Now, it looks like the company is gearing up to launch these devices in the Indian market starting with the Gionee S11. Gionee S11 with quad cameras is expected to be launched in India in January 2018, claims a recent report.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X