ഒരു ഐ ഫോണ്‍ വരുത്തിവച്ച വിന... കണ്ടു നോക്കു ഈ ചിത്രങ്ങള്‍

Posted By:

ആപ്പിളിന്റെ ഐ ഫോണ്‍ ഒരു സംഭവം തന്നെയാണ്. പുതിയ ഐ ഫോണ്‍ സ്വന്തമാക്കാന്‍ പലരും പെടുന്ന പാട് നമ്മള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ ഐ ഫോണ്‍ നഷ്ടപ്പെടാതിരിക്കാന്‍ ഒരു പെണ്‍കുട്ടി നടത്തിയ ശ്രമം യു.എസിലെ ഒരു നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി കഴിഞ്ഞദിവസം.

എല്ലാ ആനി എന്ന 16-കാരിയാണ് സംഭവത്തിലെ കേന്ദ്ര കഥാപാത്രം. തന്റെ വളര്‍ത്തുനായയുമായി പോവുകയായിരുന്ന ആനിയുടെ കൈയില്‍ നിന്ന് ആപ്പിള്‍ ഐ ഫോണ്‍ താഴെവീണു. വീണതാകട്ടെ അഴുക്കുചാലിലേക്കും.

ആറ്റുനോറ്റ് രണ്ടാഴ്ചമുമ്പ് വാങ്ങിയ ഫോണ്‍ പോയാല്‍ ആര്‍ക്കെങ്കിലും സഹിക്കുമോ...
ആനി ഉടന്‍തന്നെ ഡ്രൈനേജിലിറങ്ങി. ഫോണുമായി തിരിച്ചുകയറാന്‍ തുടങ്ങുമ്പോഴാണ് അവള്‍ അറിഞ്ഞത് ഇറങ്ങിയപോലെ എളുപ്പമല്ല കയറാന്‍ എന്ന്. പഠിച്ചപണി പതിനെട്ടും നോക്കി. പക്ഷേ ഒരു രക്ഷയുമില്ല.

അപ്പോഴേക്കും ആളുകള്‍ കൂടി. കൂട്ടത്തില്‍ ആനിയുടെ അമ്മയും എത്തി. മകളുടെ അവസ്ഥ കണ്ട് പരിഭ്രമിച്ച അമ്മ ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. പിന്നെയെല്ലാം പെട്ടെന്നായി. പത്തു മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് പെണ്‍കുട്ടിയെ പുറത്തെത്തിച്ചു.

സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പിന്നീട് പറഞ്ഞതാണ് രസകരം. 'താന്‍ അഴുക്കുചാലില്‍ കുടുങ്ങിയ സമയം മുഴുവന്‍ എല്ലാവരും പരിഭ്രമിച്ചിരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് ചിരിയാണ് വന്നത്. ഫയറഫോഴ്‌സ് എത്തി പുറത്തെടുക്കുന്നതുവരെ ഞാന്‍ ചിരിക്കുകതന്നെയായിരുന്നു. പക്ഷേ പുറത്തെത്തിയ ഉടന്‍ വീട്ടിലേക്കോടി കുളിക്കുകയാണ് ശചയ്തത്'...

ഈ സംഭവമെല്ലാം ക്യാമറയില്‍ പകര്‍ത്തിയ ആരോ അത് സോഷ്യല്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രങ്ങള്‍ വൈറലായി. എന്തായാലും ആനിന്റെ ആ ഡ്രെയിനേജ് രംഗങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അഴുക്കുചാലില്‍ കുടുങ്ങിക്കിടക്കുന്ന ആനി

സംഭവമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ആനിയെ വലിച്ചുകയറ്റുന്നു.

പുറത്തെത്തിയ പെണ്‍കുട്ടി...

താന്‍ വീണ ഡ്രെയിനേജിനു മുന്നില്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന ആനി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിത്രങ്ങള്‍ക്ക് കടപ്പാട്: Dailymail.co.uk

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot