ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് ഉറക്കത്തിലായിരുന്ന കൗമാരക്കാരി വെന്തു മരിച്ചു...!

Written By:

ഫോണുകള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്ന് നാം പലപ്പോഴായി കേള്‍ക്കാറുണ്ട്. എന്നാല്‍ ഇവിടെ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ടെക്‌നോളജിയും നിങ്ങളും "ഒത്തുപോവില്ലെന്ന്" തെളിയിക്കുന്ന 10 ലക്ഷണങ്ങള്‍ ഇതാ...!

ഇതേക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഇന്റര്‍നെറ്റ് തെറ്റായി ഉപയോഗിക്കുന്ന 10 അപകടകരമായ വഴികള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

യുഎസ്സിലെ ടെക്‌സാസിലാണ് ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചിരുന്നത് പൊട്ടിത്തെറിച്ച് കൗമാരക്കാരി മരിച്ചത്.

 

2

ഗബ്രീയേല്‍ സാമുവല്‍സ് എന്ന 19-കാരി ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

 

3

മകള്‍ ഉറങ്ങുകയാണെന്ന് കരുതി സാമുവലിന്റെ മാതാപിതാക്കള്‍ രാവിലെ അവരുടെ ദിനചര്യകള്‍ക്കായി പുറത്തേക്ക് പോകുകയായിരുന്നു.

 

4

സാമുവുലിന്റെ ആണ്‍ സുഹൃത്ത് പകല്‍ അനവധി തവണ വിളിച്ചെങ്കിലും സാമുവുലിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല.

 

5

തന്റെ പെണ്‍ സുഹൃത്ത് ഫോണില്‍ സംസാരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉടനെ മെസേജുകള്‍ അയയ്ക്കാറുണ്ടെന്നും, ഇത് കാണാത്തതിനാല്‍ പരിഭ്രാന്തനായി താന്‍ സാമുവലിന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും സാമുവലിന്റെ ആണ്‍ സുഹൃത്ത് ഗേറ്റ്‌സ് പറയുന്നു.

 

6

സാമുവലിന്റെ മാതാപിതാക്കള്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി വീടിന്റെ താക്കോല്‍ ഗേറ്റ്‌സിനെ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നു.

 

7

വീടിന് അകത്ത് കയറിയ ഗേറ്റ്‌സിന് എന്തോ എരിഞ്ഞു പുകയുന്ന മണം അനുഭവപ്പെടുകയായിരുന്നു.

 

8

ഇറച്ചി വേവിക്കുന്നതായിരിക്കുമെന്ന് കരുതി താന്‍ അടുക്കളയിലേക്കാണ് ആദ്യം ഓടിയതെന്ന് ഗേറ്റ്‌സ് പറയുന്നു.

 

9

തുടര്‍ന്ന് തന്റെ സുഹൃത്തിനെ ആശ്ചര്യപ്പെടുത്താമെന്ന് കരുതിയാണ് താന്‍ വീടിന്റെ മുകളിലേക്ക് പോകുന്നതെന്ന് ഗേറ്റ്‌സ് പറയുന്നു. എന്നാല്‍ മുകളിലേക്കുളള പടികള്‍ കയറുന്തോറും മാംസം കത്തുന്ന മണം കൂടുതല്‍ രൂക്ഷമായി അനുഭവപ്പെടാന്‍ തുടങ്ങിയതായി ഗേറ്റ്‌സ് പറയുന്നു.

 

10

ഫോണ്‍ ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഹെഡ്‌ഫോണ്‍ പ്രവര്‍ത്തിപ്പിച്ച് ഉറങ്ങിപ്പോയ സാമുവല്‍സ് ഡിവൈസ് പൊട്ടിത്തെറിച്ച് വെന്ത് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതേക്കുറിച്ച് കൂടുതല്‍ വസ്തുതകള്‍ വരും നാളുകളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Girl Killed in Sleep by Wearing Headphones while Phone was Charging!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot