ഗിസ്‌ബോട് ഗിവ്എവെ; സൗജന്യമായി എല്‍.ജി L90 ഡ്യുവല്‍ നേടാന്‍ അവസരം

By Bijesh
|

മികച്ച ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ സൗജന്യമായി നേടണമെന്നുണ്ടോ?.. എങ്കില്‍ ഇതാ ഇന്ത്യയിലെ മികച്ച ടെക്‌സൈറ്റുകളിലൊന്നായ ഗിസ്‌ബോട് അതിനുള്ള അവസരമൊരുക്കുന്നു. ഗിസ്‌ബോട് ഗിവ്എവെ മത്സരത്തില്‍ വിജയിയാവുന്ന വ്യക്തിക്ക് എല്‍.ജിയുടെ ഏറ്റവും പുതിയ ഫോണായ L90 യാണ് സമ്മാനമായി ലഭിക്കുക.

 

19,000 രൂപ വിലവരുന്ന എല്‍.ജി. L90 നിലവില്‍ ലഭ്യമായ മികച്ച ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഒന്നാണ്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റവും എല്‍.ജിയുടെ സ്വന്തം സാങ്കേതിക വിദ്യയായ നോക് കോഡും ഉള്ള ഫോണ്‍ കാഴ്ചയ്ക്കും ഏറെ ആകര്‍ഷകമാണ്.

 
 ഗിസ്‌ബോട് ഗിവ്എവെ; സൗജന്യമായി എല്‍.ജി L90 ഡ്യുവല്‍ നേടാന്‍ അവസരം

സ്‌ക്രീനില്‍ എവിടെയെങ്കിലും രണ്ടുമുതല്‍ എട്ടുതവണവരെ നിശ്ചിത രീതിതിയില്‍ തട്ടുകയോ തൊടുകയോ ചെയ്താല്‍ ഫോണ്‍ ലോക് ചെയ്യാനും അണ്‍ലോക് ചെയ്യാനും സാധിക്കും എന്നതാണ് നോക് കോഡിന്റെ സവിശേഷത. ഫിംഗര്‍പ്രിന്റ് സ്‌കാനറിനേക്കാള്‍ മികച്ച സുരക്ഷയാണ് ഇത് നല്‍കുന്നത്.

ഈ ഫോണ്‍ സൗജന്യമായി നേടണമെന്ന് ആഗ്രഹമുണ്ടോ... എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ടിലെ സ്‌റ്റെപുകള്‍ പിന്‍തുടര്‍ന്ന് നിസാരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മാത്രം മതി. വിജയിക്കുന്ന വ്യക്തിക്ക് എല്‍.ജി L90 സമ്മാനമായി ലഭിക്കും. ഗിസ്‌ബോട് എല്‍.ജിയുമായി സഹകരിച്ചാണ് മത്സരം നടത്തുന്നത്.

a Rafflecopter giveaway

എല്‍.ജി. L90 യുടെ പ്രത്യേകതകള്‍

4.7 ഇഞ്ച് qHD (960-540) ഫുള്‍ ടച്ച് IPS സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, അഡ്രിനോ 305 ജി.പി.യു
നോക് കോഡ്
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
ഓട്ടോ ഫോക്കസ്, സിംഗിള്‍ LED ഫ് ളാഷ് എന്നിവയോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറ
1080 പിക്‌സല്‍ ഫുള്‍ HD വീഡിയോ റെക്കോഡിംഗ്
1.3 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
3 ജി, HSPA, വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി, ജി.പി.എസ്
2540 mAh ബാറ്ററി
ഡ്യുവല്‍ സിം

ഗിസ്‌ബോട് ഗിവ്എവെയില്‍ പങ്കെടുക്കുന്നതിനുള്ള നിയമാവലി

വിജയിയെ കണ്ടെത്തുന്നത് നറുക്കെടുപ്പിലൂടെ

മത്സരത്തില്‍ വിജയിക്കുന്ന ഒരാള്‍ക്ക് എല്‍.ജി. L90 സമ്മാനമായി ലഭിക്കും. മുകളില്‍ കൊടുത്തിരിക്കുന്ന ചോദ്യാവലിക്ക് മറുപടി നല്‍കുന്നതിനെ അടിസ്ഥാനമാക്കിയാണ് വിജയിയെ കണ്ടെത്തുക. സോഷ്യല്‍ മീഡിയയിലൂടെ മത്സരം സംബന്ധിച്ച് കൂടുതല്‍ പ്രചാരം നല്‍കുന്നവര്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കും. എന്നാല്‍ വ്യാജ പ്രൊഫൈലുകള്‍ അനുവദിക്കില്ല. പങ്കെടുക്കുന്നവര്‍ ഇ മെയില്‍ ഐ.ഡി നിര്‍ബന്ധമായും നല്‍കേണ്ടതാണ്. വിജയി നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഫോണ്‍ കൈമാറില്ല. നേരിട്ടുതന്നെ സ്വീകരിക്കണം.

ഗിസ്‌ബോട്, എല്‍.ജി ഇന്ത്യ എന്നിവയുടെ ട്വിറ്റര്‍, ഫേസ്ബുക് പേജുകള്‍ ലൈക് ചെയ്യണം

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഗിസ്‌ബോട്, എല്‍.ജി. ഇന്ത്യ എന്നിവയുടെ ഫേസ്ബുക്, ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും വേണം. ഇത് 10 അധിക പോയന്റുകള്‍ നിങ്ങള്‍ക്ക് നേടിത്തരും. ഹാഷ്ടാഗ് #GizbotGiveaway.

വിജയിയെ ഇമെയില്‍ വഴി വിവരമറിയിക്കും

വിജയിയെ ഇമെയില്‍ വഴിയായിരിക്കും വിവരം അറിയിക്കുക. മെയില്‍ ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മറ്റൊരു വിജയിയെ തെരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന അക്കൗണ്ട് നിങ്ങളുടെ പേരോ കോണ്‍ടാക്റ്റ് മെയിലോ ഫേസ്ബുക് ലോഗിന്‍ ഐഡിയോ ഉള്‍ക്കൊള്ളുന്നതായിരിക്കണം.

ഫോണ്‍ പൂര്‍ണമായും പ്രമോഷണല്‍ ഗിവ്എവേക്കു വേണ്ടിയുള്ളത്

സമ്മാനമായി നല്‍കുന്ന ഫോണിന്റെ വാറണ്ടി, എക്‌സ്‌ചേഞ്ച്, കസ്റ്റമര്‍ സര്‍വീസ് എന്നിവ സംബന്ധിച്ച് എല്‍.ജിക്കോ ഗിസ്‌ബോട്ടിനോ യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ല.

അവസാന ദിവസം മെയ് 18

മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന ദിവസം മെയ് 18 ആണ്.

<center><iframe width="100%" height="360" src="//www.youtube.com/embed/t1fS-A4vfLw?feature=player_embedded" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X