ഗിസ്ബോട്ട് ഔദ്യോഗിക ആന്‍ഡ്രോയ്ഡ്‌ ആപ്ലിക്കേഷന്‍ പുറത്തിറക്കി

Posted By: Super

ഗിസ്ബോട്ട്  ഔദ്യോഗിക ആന്‍ഡ്രോയ്ഡ്‌ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ഓരോരോ പുതിയ ഉപകരണങ്ങളുടെ വരവും, സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളുടെ ഏറ്റവും പുതിയ വാര്‍ത്തകളും, നിരൂപണങ്ങളും, താരതമ്യങ്ങളും,പുത്തന്‍  ആപ്ലിക്കേഷനുകളുടെ വിവരണങ്ങളും, പലപ്പോഴും കുഴയ്ക്കുന്ന പല സാങ്കേതിക സംശയങ്ങള്‍ക്കുമുള്ള  ലളിതമായ മറുപടികളും പിന്നെയും ഒട്ടനവധി കാര്യങ്ങളുമായെത്തുന്ന ഗിസ്ബോട്ട് .കോം, ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള  ആദ്യത്തെ ബഹുഭാഷാ വെബ് സൈറ്റാണ്.

ഒരു പുതിയ ടാബ്ലെറ്റോ, സ്മാര്‍ട്ട്ഫോണോ പുറത്തിറങ്ങിയാല്‍ ഉടനെ തന്നെ അതിനെക്കുറിച്ച് നിങ്ങളെ അറിയിക്കാന്‍, താരതമ്യങ്ങളിലൂടെ ഏത് വാങ്ങണമെന്ന് നിങ്ങളെ സഹായിക്കാന്‍ ഇപ്പോള്‍ ഇതാ ഒരു ഗിസ്ബോട്ട് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍.

സവിശേഷതകള്‍

  • ഫോണ്‍ ഫൈണ്ടര്‍ സേര്‍ച്ച്‌ ഉപയോഗിച്ച് എത്രയും വേഗത്തിലും എളുപ്പത്തിലും താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഫോണുകളുടെ വിവരങ്ങള്‍ കണ്ടെത്തി വായിക്കാനുള്ള സൗകര്യം.

  • സാങ്കേതിക വാര്‍ത്തകളുടെയും, ഉപകരണ നിരൂപണങ്ങളുടെയും തുടര്‍ച്ചയായ ലഭ്യത.

  • ഉപകരണങ്ങളുടെ വിശദമായ വിവരണങ്ങള്‍.

  • ഇഷ്ടപ്പെട്ട  2  ഉപകരണങ്ങളെ  താരതമ്യം ചെയ്യാനുള്ള സൗകര്യം

  • ഇംഗ്ലീഷ്  ഭാഷയിലുള്ള പേജുകള്‍ ഇപ്പോള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും .

  • ഗിസ്ബോട്ട് വാര്‍ത്തകളും,വിവരണങ്ങളും, താരതമ്യങ്ങളും ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുള്ള സൗകര്യം.

വിലയും, ഓ എസ് യോഗ്യതയും

ആന്‍ഡ്രോയ്ഡ്‌ 2 .2 ഫ്രോയോ  മുതലുള്ള പതിപ്പുകളില്‍  ഭംഗിയായി പ്രവര്‍ത്തിക്കുന്ന  ഈ ആപ്ലിക്കേഷന്‍ തികച്ചും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഡൌണ്‍ലോഡ്

ഈ മികച്ച വാര്‍ത്താ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടേ  ?  ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സന്ദര്‍ശിക്കൂ.

ഇനിയുമെന്താണ് താമസം? എത്രയും വേഗം നിങ്ങളുടെ ആന്‍ഡ്രോയ്ഡ്‌ ഉപകരണത്തില്‍ ഗിസ്ബോട്ട്  ഇന്‍സ്റ്റാള്‍ ചെയ്യു. സാങ്കേതിക ലോകത്തെ പുതുമകള്‍ മറ്റാര്‍ക്കും മുന്‍പേ കണ്ടറിയൂ...


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot