ഈ വർഷവും സ്മാർട്ട്ഫോണുകൾക്ക് വില കൂടും, ചിപ്പ് ക്ഷാമം രൂക്ഷമാകുമെന്നും റിപ്പോർട്ട്

|

കൊവിഡ് കാലം സ്മാർട്ട്ഫോൺ വിപണിയ്ക്കും സമാന വ്യവസായ മേഖലയ്ക്കും ഒരു പോലെ ഗുണവും ദോഷവും സൃഷ്ടിച്ച കാലമാണ്. കൊവിഡ് ക്വോറന്റൈനും ലോക്ക്ഡൌണും ഒക്കെ ആളുകൾ വീട്ടിലിരിക്കാൻ കാരണമായി. ഒപ്പം വർക്ക് ഫ്രം ഹോമും ഓൺലൈൻ വിദ്യാഭ്യാസവും സാർവത്രികമായി മാറി. ഇതോടെ സ്മാർട്ട്ഫോണുകൾ. ലാപ്ടോപ്പുകൾ, മറ്റ് ഗാഡ്ജറ്റുകൾ എന്നിവയുടെ ഡിമാൻഡ് കുതിച്ചുയരാനും തുടങ്ങി. കൺസ്യൂമർ ഡിമാൻഡ് വർധിച്ചതോടെ ഗാഡ്ജറ്റ് കമ്പനികൾ തങ്ങളുടെ ഉത്പാദനവും കുത്തനെ കൂട്ടി. വർധിച്ച ഉത്പാദനത്തിന് ഒപ്പം കൊവിഡ് കാലം ഇൻഡസ്ട്രിയെ ദോഷകരമായും ബാധിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ആഗോള ചിപ്പ് ക്ഷാമം. ചിപ്പ് ക്ഷാമത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഉപയോക്താക്കളാണെന്നതും മനസിലാക്കണം. 2021ൽ ചിപ്പ് ക്ഷാമവും അനുബന്ധമായി സ്മാർട്ട്ഫോണുകളുടെ വില കൂടിയതും നാം മറന്നിട്ടുണ്ടാവില്ല. ചിപ്പ് ക്ഷാമവും അത് മൂലം സ്മാർട്ട്ഫോണുകളുടെ വിലയിൽ ഉണ്ടാവുന്ന വർധനവും ഈ വർഷവും കാണാൻ കഴിയുമെന്നാണ് ഇൻഡസ്ട്രിയെ സംബന്ധിച്ച പഠനങ്ങൾ പറയുന്നത്.

ഡിജിറ്റൽ

നേരത്തെ പറഞ്ഞ ഉത്പാദനത്തിലുണ്ടായ കുതിച്ച് ചാട്ടം ആഗോള ചിപ്പ് ഷാമത്തിനും വഴി വച്ചിരിക്കുകയാണ്. ഡിജിറ്റൽ യുഗത്തിലെ ഡിവൈസുകളുടെ ബേസ് കമ്പോണൻ്റുകളിലൊന്നായ സിലിക്കൺ ചിപ്പുകളുടെ ക്ഷാമം വലിയ പ്രതിസന്ധികളാണ് വ്യവസായ മേഖലയിൽ സൃഷ്ടിക്കുന്നത്. ഈ ആഗോള ചിപ്പ് ക്ഷാമത്തിന്റെ ആഘാതം സ്മാർട്ട്‌ഫോൺ നിർമ്മാണം, വാഹന വ്യവസായം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പുതിയ വകഭേദങ്ങൾ ലോകമാകെ പിടിമുറുക്കുന്ന കാലത്ത് ചിപ്പ് ക്ഷാമവും ഉടനെയൊന്നും അവസാനിക്കുമെന്ന് കരുതാനാകില്ല. ഏറ്റവും പുതിയ റിപ്പോർട്ടുകളും ചിപ്പ് ക്ഷാമം 2022 അവസാനം വരെയെങ്കിലും തുടരുമെന്ന് സൂചിപ്പിക്കുന്നു.

നാല് കിടിലൻ ഫോണുകളുമായി റെഡ്മി നോട്ട് 11 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളുംനാല് കിടിലൻ ഫോണുകളുമായി റെഡ്മി നോട്ട് 11 സീരീസ് വിപണിയിൽ; വിലയും സവിശേഷതകളും

യുഎസ്

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്. ആഗോള ചിപ്പ് ക്ഷാമം ഉടൻ അവസാനിക്കില്ലെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെ റിപ്പോർട്ട് പറയുന്നത്. ക്ഷാമത്തിലേക്ക് നയിക്കുന്നത് ചിപ്പുകൾ നിർമ്മിക്കുന്ന ഫാക്ടറികളിലെ പ്രശ്നങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സ്മാർട്ട്‌ഫോൺ നിർമാതാക്കൾ, കാർ നിർമാതാക്കൾ, മെഡിക്കൽ ഡിവൈസ് നിർമാതാക്കൾ എന്നിവരുടെ കൈവശം ഉള്ള കരുതൽ ശേഖരത്തെ പറ്റിയും അമേരിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്ത് വിട്ട റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്.

റിപ്പോർട്ട്

റിപ്പോർട്ട് അനുസരിച്ച്, സ്മാർട്ട്‌ഫോൺ നിർമാതാക്കൾ, കാർ നിർമാതാക്കൾ, മെഡിക്കൽ ഉപകരണ നിർമാതാക്കൾ എന്നിവരുടെ കൈവശം കമ്പോണന്റ്സിൻ്റെ കരുതൽ ശേഖരത്തിലും വലിയ കുറവ് ആണ് ഉള്ളത്. 2019ൽ 40 ദിവസത്തേക്കുള്ള ചിപ്പുകളാണ് കമ്പനികൾ സൂക്ഷിച്ചിരുന്നത്. ഇത് 2021ൽ 5 ദിവസത്തിൽ താഴെയായി കുറഞ്ഞു. വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം, പ്രകൃതി ദുരന്തങ്ങൾ, രാഷ്ട്രീയ അസ്ഥിരത തുടങ്ങി സെമികണ്ടക്റ്റർ നിർമാണ ഫാക്റ്ററികളുടെ പ്രവർത്തനം തടസപ്പെടാൻ സാധ്യതയുള്ള നിരവധി കാരണങ്ങളും റിപ്പോർട്ട് എടുത്ത് പറയുന്നു. ഇത്തരത്തിൽ ഏതെങ്കിലും വിധത്തിൽ സെമികണ്ടക്റ്റർ നിർമാണവും വിതരണവും തടസപ്പെട്ടാൽ അമേരിക്കയിലെ നിർമാണ കേന്ദ്രങ്ങൾ അടച്ച് പൂട്ടിയേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ഡാറ്റ സ്പീഡ് നൽകുന്ന യു ബ്രോഡ്ബാൻഡ് പ്ലാനുകൾകണ്ണഞ്ചിപ്പിക്കുന്ന ഡാറ്റ സ്പീഡ് നൽകുന്ന യു ബ്രോഡ്ബാൻഡ് പ്ലാനുകൾ

ലോജിക് ചിപ്പുകൾ

സെമികണ്ടക്റ്റേഴ്സിന്റെ ഡിമാൻഡ് 2019 മുതൽ 2021 വരെയുള്ള രണ്ട് വർഷം കൊണ്ട് 17 ശതമാനം കൂടിയെന്നും അമേരിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്ത് വിട്ട റിപ്പോർട്ട് പറയുന്നു. ഏതൊക്കെ തരം ചിപ്പുകൾക്കാണ് കൂടുതൽ ക്ഷാമം നേരിടുന്നത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ലെഗസി ലോജിക് ചിപ്പുകൾ, അനലോഗ് ചിപ്പുകൾ, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് ചിപ്പുകൾ എന്നിവയ്ക്കാണ് പ്രധാനമായും ക്ഷാമം നേരിടുന്നത്.

ഓട്ടോമൊബൈൽ

ഓട്ടോമൊബൈൽ രംഗത്തും, മെഡിക്കൽ ഡിവൈസുകളിലും മറ്റും ഉപയോഗിക്കുന്ന തരം ചിപ്പുകളാണ് ലെഗസി ലോജിക് ചിപ്പുകൾ. പവർ മാനേജ്മെന്റ്, ഇമേജ് സെൻസറുകൾ, റേഡിയോ ഫ്രീക്വൻസി മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് അനലോഗ് ചിപ്പുകൾ പൊതുവെ ഉപയോഗിക്കുന്നത്. അതേ സമയം ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് ചിപ്പുകൾ സെൻസറുകൾ, സ്വിച്ചുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നു.

ഫോൺ, വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യാൻ മൂന്ന് വഴികൾഫോൺ, വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യാൻ മൂന്ന് വഴികൾ

സെമികണ്ടക്റ്റർ ഫാക്റ്ററി

സെമികണ്ടക്റ്റേഴ്സിന്റെ ഡിമാൻഡ് 2019 മുതൽ 2021 വരെയുള്ള കാലയളവിൽ 17 ശതമാനം വർധിച്ചെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ കൂടിയ ഡിമാൻഡിന് അനുസരിച്ച് സെമികണ്ടക്റ്റർ വ്യവസായ മേഖലയും ( സിലിക്കൺ ഇൻഡസ്ട്രി ) ഉത്പാദനം വർധിപ്പിച്ചിരുന്നു. നിലവിൽ ഭൂരിഭാഗം സെമികണ്ടക്റ്റർ ഫാക്റ്ററികളും തങ്ങളുടെ ശേഷിയുടെ 90 ശതമാനത്തിനും മുകളിലാണ് പ്രവർത്തിക്കുന്നത്. പുതിയ സെമികണ്ടക്റ്റർ ഫാക്റ്ററികളും വിതരണ ശൃംഖലയും സൃഷ്ടിക്കാതെ നിലവിൽ ചിപ്പുകളുടെ ഉത്പാദനം വർധിപ്പിക്കാനും ക്ഷാമം പരിഹരിക്കാനും വഴികൾ ഇല്ലെന്ന് ലളിതമായി പറയാം.

സിലിക്കൺ ഇൻഡസ്ട്രി

സിലിക്കൺ ഇൻഡസ്ട്രിയും തങ്ങളുടെ ഉപയോക്തൃ വ്യവസായങ്ങളും അടുത്ത കാലം വരെ വളരെ അകലം പാലിച്ചിരുന്നവരാണ്. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ഇത്തരം വ്യവസായ ശീലങ്ങൾക്ക് പ്രസക്തിയില്ലെന്ന് കമ്പനികൾ തിരിച്ചറിയുന്നുണ്ട്. ഫലമായി പുതിയ വ്യവസായ പങ്കാളിത്തങ്ങളും ഉണ്ടാകുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഫോർഡും ഗ്ലോബൽ ഫൗണ്ടറീസും പങ്കാളിത്തം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ ഏഴ് വ്യത്യസ്ത അർധചാലക നിർമാതാക്കളുമായി സമാനമായ പങ്കാളിത്തം ജനറൽ മോട്ടോഴ്സും പ്രഖ്യാപിച്ചിരുന്നു.

സുരക്ഷ കൂട്ടാൻ വാട്സ്ആപ്പ്; പുതിയ ഫീച്ചർ വരുന്നുസുരക്ഷ കൂട്ടാൻ വാട്സ്ആപ്പ്; പുതിയ ഫീച്ചർ വരുന്നു

സെമികണ്ടക്റ്റർ മേഖല

ഇത് കൂടാതെ, സെമികണ്ടക്റ്റർ മേഖലയും പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം കൂട്ടുകയാണ്. 2021 ൽ സെമികണ്ടക്റ്റർ വ്യവസായ മൂലധനച്ചെലവ് 150 ബില്യണിലേക്കും 2022 ൽ 150 ബില്യണിലേക്കും എത്തുമെന്ന് സെമികണ്ടക്റ്റർ വ്യവസായ അസോസിയേഷൻ പ്രവചിച്ചതായി റിപ്പോർട്ട് പറയുന്നു. ഇത് 2021ന് മുമ്പുള്ള 115 ബില്യൺ വരുന്ന വാർഷിക കാപെക്‌സിനേക്കാൾ വളരെ കൂടുതലാണ്.

സാംസങ്ങ്

സെമികണ്ടക്റ്റർ ചിപ്പുകളുടെ ക്ഷാമം പരിഹരിക്കാൻ മറ്റ് പദ്ധതികളും മുന്നോട്ട് പോകുകയാണ്. അതിൽ ഒന്നാണ് സാംസങ്ങ് പ്രഖ്യാപിച്ച പുതിയ പ്ലാന്റ്. അമേരിക്കയിലെ ടെക്സാസിലാണ് സാംസങ് പുതിയ സെമികണ്ടക്റ്റർ പ്ലാൻ് നിർമിക്കുക. 17 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ പ്ലാന്റ് പൂർണ തോതിൽ പ്രവർത്തന സജ്ജമാകാൻ 2024 കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. "റോക്കറ്റ് പോലെ ആകാശം മുട്ടുന്ന ഡിമാൻഡും നിലവിലുള്ള നിർമാണ സൗകര്യങ്ങളുടെ പൂർണമായ ഉപയോഗവും ഉള്ളതിനാൽ, ദീർഘ കാലാടിസ്ഥാനത്തിൽ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരേയൊരു പരിഹാരം നമ്മുടെ ആഭ്യന്തര ഉത്പാദന ശേഷി പുനർനിർമിക്കുക എന്നതാണ്," അമേരിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്ത് വിട്ട റിപ്പോർട്ടിൽ വാണിജ്യ സെക്രട്ടറി ജിന എം റൈമോണ്ടോ പറയുന്നു.

വോഡാഫോൺ ഐഡിയ ഇനിയും റീചാർജ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും, നഷ്ടം നികത്തുക ലക്ഷ്യംവോഡാഫോൺ ഐഡിയ ഇനിയും റീചാർജ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും, നഷ്ടം നികത്തുക ലക്ഷ്യം

Best Mobiles in India

Read more about:
English summary
The Covid era was a time of pros and cons for the smartphone market and similar industries. Work from home and online education have become universal. With this, Demand for smartphones, laptops and other gadgets is also on the rise. As production increases, so does the chip shortage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X