TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഇന്റർനെറ്റ് ഇല്ലാത്ത ഒരു ലോകത്തെ പറ്റി ഒന്ന് ചിന്തിച്ചുനോക്കൂ.. ഇന്ന് ഏതായാലും അങ്ങനെയൊരു കാര്യം നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല. ഇന്റർനെറ്റ് ഇല്ലാത്ത ലോകം വിടാം, കാരണം അതൊരിക്കലും ഇനിയങ്ങോട്ട് നടക്കാൻ പോകുന്നില്ല. എന്നാൽ രണ്ടു ദിവസത്തേക്ക്.. വെറും രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് ഇല്ലാതാകുകയാണെങ്കിൽ എങ്ങനെയുണ്ടാകും.. അതും ലോകമൊട്ടുക്കും..
ഫേസ്ബുക്ക് ഇല്ല, വാട്സാപ്പ് ഇല്ല, ഇൻസ്റ്റഗ്രാമും യുട്യൂബും ഗൂഗിളും ഒന്നുമില്ല..
ഫേസ്ബുക്ക് ഇല്ല, വാട്സാപ്പ് ഇല്ല, ഇൻസ്റ്റഗ്രാമും യുട്യൂബും ഗൂഗിളും ഒന്നുമില്ലാതെ രണ്ടു ദിവസം. അങ്ങനെയൊരു വാർത്തയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതും റിപ്പോർട്ട് ചെയ്തത് റഷ്യ ടുഡേ ആണ്. റിപ്പോർട്ട് പ്രകാരം രണ്ടു ദിവസം വരെ പരമാവധി ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇന്റർനെറ്റ് ഇല്ലാതാകും. ആഗോളതലത്തിലുള്ള ഇന്റർനെറ്റ് അപ്‌ഡേഷനുമായി ബന്ധപ്പെട്ടാണ്ഇങ്ങനെ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് ഇല്ലാതാകുക.
കൃത്യമായ വിവരങ്ങളുമായി ICANN
ഈ വാർത്ത പുറത്തുവന്നതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സംശയങ്ങളും മറ്റും ഉയർന്നുവരികയും ആളുകളിൽ ഏറെ വിഭ്രാന്തി പരക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൃത്യമായ വിവരങ്ങളുമായി ICANN (Internet Corporation for Assigned Names and Numbers) രംഗത്തെത്തിയിരിക്കുകയാണ്. ICANN നൽകുന്ന വിശദീകരണം പ്രകാരം ബഹുഭൂരിഭാഗം വരുന്ന ആളുകളെയും ഇത് ബാധിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്.
പേടിക്കേണ്ടതില്ല!
ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈ ഇന്റർനെറ്റ് അപ്‌ഡേറ്റിനിടെ 99 ശതമാനം ഉപഭോക്താക്കൾക്കും യാതൊരു പ്രശ്നവും വരാതെ ഇപ്പോൾ ഉപയോഗിക്കുന്നത് പോലെത്തന്നെ ഇന്റർനെറ്റ് ഈ സമയത്തും തുടർന്നും ഉപയോഗിക്കാൻ സാധിക്കും. 48 മണിക്കൂർ നേരത്തേക്ക് ICANN ആഗോളതലത്തിൽ നടത്തുന്ന ഈ അപ്‌ഡേറ്റിൽ ഇന്റർനെറ്റ് ഷട്ട് ഡൗൺ ചെയ്യും എന്നുള്ളത് വാസ്തവമാണെങ്കിലും അതിന്റെ യാഥാർഥ്യം ഇങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അപ്‌ഡേറ്റ് എന്ത്?
DNS എന്ന Domain Name System എന്നറിയപ്പെടുന്ന അല്ലെങ്കിൽ ഇന്റർനെറ്റിന്റെ അഡ്രസ് ബുക്കിനെ സംരക്ഷിക്കുന്ന ക്രിപ്റ്റോഗ്രാഫിക്ക് കീ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഈ അപ്‌ഡേറ്റ് വരുന്നത്. ഇതിലേക്ക് ചേർത്ത് മനസ്സിലാക്കേണ്ട കുറച്ചധികം സാങ്കേതിക വശങ്ങൾ കൂടെയുണ്ട്. എന്നാൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധ്യത കുറവായതിനാൽ അവ ഇവിടെ വിശദീകരിക്കുന്നില്ല.
നമ്മൾ ഏറെ നാളായി കാത്തിരിക്കുന്ന ആ സൗകര്യം മെസ്സഞ്ചറിൽ എത്തുന്നു!!