Home
News

ഐഫോൺ 16 പ്രോ മാക്സ് തോറ്റു, 2024ൽ ഏറ്റവുമധികം വിറ്റത് മറ്റൊരു ഫോൺ; ബ്രാൻഡുകളിൽ ഒന്നാമൻ ആപ്പിൾ

2024ൽ ലോകത്ത് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടത് ആപ്പിളിന്റെ ഐഫോൺ 15 മോഡൽ എന്ന് റിപ്പോർട്ട്. ഐഫോൺ 16 പ്രോ മാക്സിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ടാണ് ഐഫോൺ 15 മോഡൽ ഒന്നാം സ്ഥാനം നേടിയത്. സാംസങ്ങിന്റെ കാര്യത്തിലും ഏറ്റവും മികച്ച മോഡലായ അ‌ൾട്ര പിന്നിലാണ്, ഗാലക്സി എ15 ആണ് കഴിഞ്ഞ വർഷം ഏറ്റവുമധികം വിൽക്കപ്പെട്ട സാംസങ് സ്മാർട്ട്ഫോൺ. വിറ്റഴിക്കപ്പെട്ട യൂണിറ്റുകളുടെ എണ്ണത്തിൽ സാംസങ് ഗാലക്സി എസ്24 അ‌ൾട്ര ഗാലക്സി എ15യെക്കാൾ ഒരുപാട് പിന്നിലാണ്. 2024ലെ സ്മാർട്ട്ഫോൺ വിൽപ്പനയെ സംബന്ധിച്ച കനാലിസിന്റെ ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

രണ്ട് വർഷത്തെ തുടർച്ചയായ ഇടിവിന് ശേഷം ആഗോള സ്മാർട്ട്‌ഫോൺ വിപണിയിൽ മുന്നേറ്റം ഉണ്ടായ വർഷമാണ് കടന്നുപോയത് എന്ന് കനാലിസിന്റെ ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ട് (latest Canalys research Report) പറയുന്നു. കഴിഞ്ഞ വർഷം ആഗോള സ്മാർട്ട്‌ഫോൺ വിപണി 7% വളർച്ച കൈവരിച്ചു, 1.22 ബില്യൺ യൂണിറ്റിലെത്തി. ഇത് സ്മാർട്ട്ഫോൺ വിപണിയുടെ ശക്തമായ തിരിച്ചുവരവിനെ അ‌ടയാളപ്പെടുത്തുന്നു.

ഐഫോൺ 16 പ്രോ മാക്സ് തോറ്റു, 2024ൽ ഏറ്റവുമധികം വിറ്റത് മറ്റൊരു ഫോൺ

വടക്കേ അ‌മേരിക്കയിലെ ശക്തമായ വിൽപ്പനയുടെയും ലോകത്തെ മറ്റ് വിപണികളിൽ സ്വാധീനം വർധിച്ചതിന്റെയും പിൻബലത്തിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ച് കഴിഞ്ഞ വർഷം സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തുള്ളത് ആപ്പിൾ ആണ്. സാംസങ് രണ്ടാം സ്ഥാനത്തും ഷവോമി മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. എന്നാൽ മുൻ വർഷത്തെ അ‌പേക്ഷിച്ച് ആപ്പിളിനും സാംസങ്ങിനും കയറ്റുമതി ചെറുതായി കുറഞ്ഞിട്ടുണ്ട്.

പക്ഷേ ഷവോമി മുൻ വർഷത്തെക്കാൾ കാര്യമായ മുന്നേറ്റം നടത്തിയാണ് 2024ൽ മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 2024ൽ, ഐഫോൺ കയറ്റുമതി 225.9 ദശലക്ഷം യൂണിറ്റും സാംസങ് സ്മാർട്ട്ഫോണുകളുടെ കയറ്റുമതി 222.9 ദശലക്ഷം യൂണിറ്റും ഷവോമി ഫോണുകളുടെ കയറ്റുമതി 168.6 ദശലക്ഷം യൂണിറ്റും ആണ്. ആപ്പിളിനും സാംസങ്ങിനും മുൻ വർഷത്തെക്കാൾ ഒരു ശതമാനം കയറ്റുമതി 2024ൽ കുറഞ്ഞിട്ടുണ്ട്.

ഐഫോൺ 16 പ്രോ മാക്സ് തോറ്റു, 2024ൽ ഏറ്റവുമധികം വിറ്റത് മറ്റൊരു ഫോൺ

സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 2024ൽ നാലാം സ്ഥാനത്തുള്ളത് ട്രാൻസ്ഷൻ ആണ്. ഓപ്പോ (വൺപ്ലസ് ഉൾപ്പെടെ) ആണ് അ‌ഞ്ചാം സ്ഥാനത്തുള്ളത്. "2024 സ്മാർട്ട്‌ഫോൺ വ്യവസായത്തിന് ഒരു തിരിച്ചുവരവിന്റെ വർഷമാണ്, കോവിഡിന് ശേഷം ഏറ്റവും ഉയർന്ന വാർഷിക ആഗോള ഷിപ്പ്‌മെന്റ് ഉണ്ടായത് കഴിഞ്ഞ വർഷമാണ്," എന്ന് കനാലിസിലെ അനലിസ്റ്റ് റുണർ ബ്യോർഹോവ്‌ഡെ പറഞ്ഞു.

ഉയർന്ന നിലവാരമുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2024-ൽ, ആപ്പിളിന്റെ ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് എന്നിവയുടെ കയറ്റുമതി 2023-ൽ പുറത്തിറങ്ങിയ ഐഫോൺ 15 പ്രോ, പ്രോ മാക്‌സ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ 11% വർദ്ധിച്ച് 55 ദശലക്ഷം യൂണിറ്റുകൾ കടന്നു.

2019ന് ശേഷം സാംസങ് അ‌ൾട്ര മോഡലിന് കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങി. ഇപ്പോൾ സാംസങ്ങിന്റെ എസ് സീരീസ് ഫോണുകളും വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അ‌തേസമയം ആഗോളതലത്തിലും പ്രാദേശകിമായും 2025ൽ സ്മാർട്ട്ഫോൺ കമ്പനികൾക്ക് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കുമെന്ന് കനാലിസിലെ അനലിസ്റ്റ് റുണർ ബ്യോർഹോവ്‌ഡെ പറഞ്ഞു.

ഐഫോൺ 16 പ്രോ മാക്സ് തോറ്റു, 2024ൽ ഏറ്റവുമധികം വിറ്റത് മറ്റൊരു ഫോൺ

വിപണികളിലെ വളർച്ച മന്ദഗതിയിലാകൽ, സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ, യുഎസ് താരിഫുകൾ, കൂടിവരുന്ന നിയന്ത്രണങ്ങൾ എന്നിവ 2025ൽ സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്നു. എങ്കിലും പ്രീമിയം ഫോണുകളിലേക്ക് മാറാൻ ആളുകൾ ആഗ്രഹിക്കുന്നതും ചൈനയുടെ സബ്‌സിഡി പ്രോഗ്രാമുകളും വിപണിക്ക് പ്രതീക്ഷ പകരുന്ന ഘടകങ്ങളാണ്. 2025ൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ ശക്തിപ്പെടുത്തുന്നതിലും ശരാശരി വിൽപ്പന വിലയും (ASP) ലാഭക്ഷമതയും വർദ്ധിപ്പിക്കുന്നതിലും ബ്രാൻഡുകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിഗദ്ധർ വിലയിരുത്തുന്നു.

More from GizBot

Best Mobiles in India

English summary
The global smartphone market grew by 7% in 2024 to reach 1.22 billion units, marking a strong comeback for the smartphone market, according to Canalys' latest research report. Apple's iPhone 15 model was the most exported model in the world in 2024. Apple sold the most smartphones. Samsung came in second and Xiaomi came in third.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X