വരുമോ... പ്രകാശം പരത്തുന്ന മരച്ചില്ലകള്‍?

Posted By:

കാര്യങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പോവുകയാണെങ്കില്‍ താമസിയാതെ റോഡരികിലെ സ്ട്രീറ്റ് ലൈറ്റുകള്‍ എടുത്തുകളയാം. പകരം കുറച്ചു മരങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ മതി. രാത്രിയില്‍ വെളിച്ചവും കിട്ടും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സാധിക്കും.

സ്ട്രീറ്റ് ലൈറ്റും മരവും തമ്മില്‍ എന്തു ബന്ധം എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. രണ്ടും തമ്മില്‍ ബന്ധമുണ്ട്.

പ്രകൃതിദത്തമായി, സ്വയം പ്രകാശിക്കുന്ന മരങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കാലിഫോര്‍ണിയയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. ഇതിന്റെ ആദ്യപടിയായി സ്വയം പ്രകാശിക്കുന്ന ചെറു സസ്യങ്ങളെ ഇവര്‍ വികസിപ്പിച്ചെടുത്തു. വലിയ മരങ്ങളില്‍ കൂടി ഇതു സാധ്യമാക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

നമ്മുടെ നാട്ടിലെ മിന്നാമിന്നി പോലെ ശരീരത്തില്‍ നിന്ന് വെളിച്ചം പുറപ്പെടുവിക്കുന്ന ജീവികളുടെ ജീനുകള്‍ ഉപയോഗിച്ച് പ്രത്യേക ബാക്റ്റീരിയ നിര്‍മിക്കുകയും ഇത് വൃക്ഷങ്ങളുടെ ജീനുകളുമായി സംയോജിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതോടെ സസ്യങ്ങള്‍ക്കും സ്വയം പ്രകാശിക്കാനുള്ള കഴിവ് ലഭിക്കും. റോസ് പോലുള്ള ചെറിയ സസ്യങ്ങളിലാണ് നിലവില്‍ ഇത് വിജയകരമായി പരീക്ഷിച്ചത്. ഇതിനായി പ്രത്യേക സോഫ്റ്റ് വെയറും വികസിപ്പിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Glowing Trees

സ്വയം പ്രകാശിക്കുന്ന ജീവികളില്‍ കാണുന്ന ബയോലൂമിനസെന്‍സ് എന്ന സാങ്കേതികത്വമാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിനാധാരം.

Glowing Trees

മിന്നാമിന്നി പോലുള്ള ജീവികളുടെ ജീനുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ബാക്റ്റീരിയ സസ്യങ്ങളിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്.

Glowing Trees

ഈ ജീനുകള്‍ സസ്യങ്ങളുടെ ജീനുമായി ചേരുമ്പോള്‍ അവ സ്വയം പ്രകാശിക്കും.

Glowing Trees

ജിനോം കോംപിലെര്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സസ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍, സ്വയം പ്രകാശിക്കുന്ന ജീവികളുടെ ജീനുകള്‍ മാറ്റിയെടുക്കുന്നത്.

Glowing Trees

നിലവില്‍ റോസ് ചെടിയില്‍ ഇതു വിജയകരമായി പരീക്ഷിച്ചു.

Glowing Trees

കാലിഫോര്‍ണിയയിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടുപിടുത്തത്തിനു പിന്നില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വരുമോ... പ്രകാശം പരത്തുന്ന മരച്ചില്ലകള്‍?

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot