TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലോകമെമ്പാടുമുളള ഉപയോക്താക്കളുടെ പ്രിയ ഇമെയില്‍ സേവനദാദാക്കളായ ജിമെയില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ പുതിയ സവിശേഷതകള്‍ എത്തുമെന്നു പ്രതീക്ഷിക്കാം. ഇന്റര്‍നെറ്റ് ഭീമന്റെ ഏറ്റവും മികച്ച സേവനം ഏതാണെന്നു ചോദിച്ചാല്‍ ഒരേ ഒരു ഉത്തരം, അതു ജിമെയില്‍ തന്നെയാണ്.
ഉപയോക്താക്കളും ജിമെയിലും തമ്മിലുളള വിനിമയം ഊര്ജ്ജിതപ്പെടുത്താനുളള എഎംപി (ആക്സിലറേറ്റഡ് മൊബൈല്‍ പേജ്) തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചര്‍. ഉപയോഗത്തില്‍ കൂടുതല്‍ വേഗത വരുമെന്നും ഫ്ളൈറ്റ് സമയം, പുതിയ ഉത്പന്നങ്ങളെ കുറിച്ചുളള വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അറിയാന്‍ ജിമെയില്‍ അവസരമൊരുക്കുന്നു. മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് അനുഭവിച്ചറിയാന്‍ ഡവലപ്പര്‍ പ്രിവ്യൂ നേരത്തെ തന്നെ ഗൂഗിള്‍ പുറത്തിറക്കിയിരുന്നു.
ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ജിമെയിലിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഇത്രയും മാറ്റങ്ങള്‍ കൊണ്ടു വന്നത്. ചില ടെക്സൈറ്റുകളാണ് പുതിയ ജിമെയിലിന്റെ ഡിസൈന്‍ പുറത്തു വിട്ടത്.
ജിമെയിലില്‍ ഏഴു പുതിയ ഫീച്ചറുകളാണ് കൊണ്ടു വരുന്നത്.
1. ജി സ്യൂട്ട് ആപ്പുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാം, അതായത് ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്കുകള് എന്നിവ.
2. സ്മാര്‍ട്ട് റിപ്ലേ (മൊബൈല്‍ പതിപ്പിനു സമാനമായി)
3. ഇമെയില്‍ സ്നൂസ്
4. ഓഫ്ലൈന് സപ്പോര്‍ട്ട്
5. മൂന്നു വ്യത്യസ്ഥ ലേ ഔട്ടുകള്‍
6. പുതിയ ഡിസൈനിലുളള സൈഡ് ബാര്‍
7. ആക്സിലറേറ്റഡ് മൊബൈല്‍ പേജ്