വായിക്കാന്‍ മറന്ന ഇ-മെയില്‍ ഓര്‍മ്മിപ്പിക്കാന്‍ ജിമെയിലിന്റെ 'നഡ്ജ്'

|

ജിമെയില്‍ അടിമുടി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നജ് (Nudge) എന്ന പുതിയൊരു ഫീച്ചറും അവതിരിപ്പിച്ചിട്ടുണ്ട്. പേര് സൂചിപ്പിക്കും പോലെ വായിക്കാന്‍ വിട്ടുപോയ മെയിലുകള്‍ ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുകയാണ് നജ് ഫീച്ചറിന്റെ ലക്ഷ്യം. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുകയും ചെയ്യും നജ്.

വായിക്കാന്‍ മറന്ന ഇ-മെയില്‍ ഓര്‍മ്മിപ്പിക്കാന്‍ ജിമെയിലിന്റെ 'നഡ്ജ്'

ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താവ് ഒന്നും ചെയ്യേണ്ട കാര്യമില്ല. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജിമെയില്‍ തന്നെ പ്രധാനപ്പെട്ട മെയിലുകള്‍ തിരിച്ചറിയുകയും അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടും. മറുപടി ലഭിക്കാത്ത മെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും നജ് സഹായിക്കും.

ജിമെയില്‍ ലഭ്യമായ മറ്റൊരു പുതിയ ഫീച്ചര്‍ ആണ് സ്മാര്‍ട്ട് കമ്പോസ് ടൂള്‍. വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആണ് ഗൂഗിള്‍ ഇത് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറും എഐ അടിസ്ഥാനമായുള്ളതാണ്. ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണ്ണമായി ഊഹിച്ചെടുക്കാന്‍ സ്മാര്‍ട്ട് കമ്പോസ് ടൂളിന് കഴിയും.

ജിമെയിലിന്റെ രൂപമാറ്റത്തിനൊപ്പം ഗൂഗിള്‍ ഡ്രൈവിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാഴ്ചയിലെ മാറ്റം തന്നെയാണ് ഡ്രൈവിന്റെ കാര്യത്തില്‍ പ്രധാനം. ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

എച്ച്ടിസി U12 മേയ് 23ന് എത്തും, അറിയേണ്ടതെല്ലാം..!എച്ച്ടിസി U12 മേയ് 23ന് എത്തും, അറിയേണ്ടതെല്ലാം..!

Best Mobiles in India

Read more about:
English summary
Gmail, which is the tech giant Google's email service is getting regular updates and features lately. It was last month only when Google had released a major update for Gmail.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X