ജി മെയിലിന് 10 വയസ്; പ്രധാന 10 ഫീച്ചറുകള്‍

By Bijesh
|

ഗൂഗിളിന്റെ ഇ-മെയില്‍ സര്‍വീസായ ജി മെയില്‍ പ്രവര്‍ത്തനമാരഗഭിച്ച് ഇന്നേക്ക് 10 വര്‍ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 2004 ഏപ്രില്‍ ഒന്നിനായിരുന്നു തുടക്കം. മൈക്രോസോഫ്റ്റിന്റെ ഹോട് മെയിലിനേയും യാഹു മെയിലിനേയും കടത്തിവെട്ടി വളരെ പെട്ടെന്നാണ് ജി മെയില്‍ വളര്‍ന്നത്.

 

അന്ന് 1 ജി.ബി സൗജന്യ സ്‌പേസ് ആണ് ജിമെയില്‍ നല്‍കിയിരുന്നത്. മൈക്രോസോഫ്റ്റ് ഹോട്‌മെയിലിനേക്കാള്‍ 500 മടങ്ങായിരുന്നു ഇത്. ഏകദേശം മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനും പരീക്ഷണങ്ങള്‍ക്കും ഒടുവിലാണ് ജീ മെയില്‍ പൊതുജനങ്ങളിലേക്ക് എത്തിയത്. ഗൂഗിളിലെ പോള്‍ ബഷെയ്റ്റ് ആയിരുന്നു ജി-മെയിലിന്റെ ഉപജ്ഞാതാവ്.

എന്തായാലും കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിരവധി പുതിയ ഫീച്ചറുകള്‍ ജിമെയിലില്‍ വരികയുണ്ടായി.അതെന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

#1

#1

തുടക്ക കാലത്ത് 1 ജി.ബി. സ്‌റ്റോറേജ് ആണ് ജി മെയില്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്. മൈക്രോസോഫ്റ്റിന്റെ ഹോട്ശമയില്‍ ഈ സമയത്ത് 2 മുതല്‍ 4 എം.ബി. വരെ സ്‌റ്റോറേജ് ആണ് നല്‍കിയിരുന്നത്. ഇന്ന്് ജി മെയില്‍ ഉള്‍പ്പെടെയുള്ള ഗൂഗിള്‍ ഉത്പന്നങ്ങള്‍ക്ലക് 15 ജി.ബി. സൗജന്യ സ്‌റ്റോറേജ് ആണ് ഗൂഗിള്‍ നല്‍കുന്നത്.

 

 

#2

#2

സെന്റ്, റിസീവ്ഡ് മെയിലുകള്‍ സെര്‍ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനമായ സംവിധാനം ജി മെയിലിന്റെ മറ്റൊരു പ്രത്യേകതയാണ്.

 

 

#3

#3

അയച്ച മെയില്‍ തിരിച്ചെടുക്കാനുള്ള സംവിധാനവും ജി മെയിലിലുണ്ട്. ഒരു മെയില്‍ അയച്ച് 30 സെക്കന്റിനുള്ളില്‍ ആണ് ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ കഴിയുക. അതിനായി മുകളില്‍ അണ്‍സെന്‍ഡ് എന്ന ഓപ്ഷനും കാണാം.

 

 

#4
 

#4

ഇന്ററനെറ്റ് കണക്ഷന്‍ ഇല്ലാതെതന്നെ ഇ-മെയിലുകള്‍ വായിക്കാനും കംപോസ്‌ചെയ്യാനുമെല്ലാം സാധിക്കുന്ന ഓഫ്‌ലൈന്‍ വേര്‍ഷനും ജി മെയിലുണ്ട്. കംപോസ് ചെയ്ത മെസേജുകള്‍ പിന്നീട് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാവുമ്പോള്‍ സെന്‍ഡ് ആകും.

 

 

#5

#5

ജി മെയിലില്‍ ഗൂഗിള്‍ പുതിയതായി കൊണ്ടുവരാനുദ്ദേശിക്കുന്ന ഫീച്ചറുകളെ കുറിച്ച് വിവരം ലഭ്യമാക്കുന്ന സംവിധാനമാണ് ഗൂഗിള്‍ ലാബ്. അതിനായി ജി മെയിലിലെ ലാബ്‌സ് എന്ന ടാബില്‍ പോയി ആവശ്യപ്പെടുന്ന സെറ്റിംഗ്‌സുകള്‍ ഓണ്‍ ചെയ്താല്‍ മതി.

 

 

#6

#6

മെയിലുകളെ തരം തിരിക്കുന്ന പ്രൈമറി, സോഷ്യല്‍, പ്രമോഷന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ജി മെയിലില്‍ ഉണ്ട്. ഇതും ഏറെ ഗുണകരമാണ്.

 

 

#7

#7

മെയിലുകള്‍ അയയ്ക്കാന്‍ മാത്രമല്ല, ജി ടോക് കോണ്‍ടാക്റ്റില്‍ ഉള്ളവരുമായി സംസാരിക്കാനും ജി മെയിലില്‍ സാധിക്കും. കോണ്‍ടാക്റ്റ്‌സ് പ്രൊഫൈല്‍സിനു നേരെയുള്ള കോള്‍ ബട്ടണില്‍ ക്ലിക് ചെയ്താല മതി.

 

 

#8

#8

ഓണ്‍ലൈനില്‍ ഇല്ലാത്ത വ്യക്തിക്ക് വോയ്‌സ് മെയില്‍ അയയ്ക്കാനും ജി മെയിലില്‍ സംവിധാനമുണ്ട്.

 

 

#9

#9

ജി മെയിലില്‍ നിന്ന് എസ്.എം.എസ് അയയ്ക്കാനുള്ള സംവിധാനവും ഉണ്ട്. അതിനായി സെറ്റിംഗ്‌സില്‍ പോയി എസ്.എം.എസ് സംവിധാനം എനേബിള്‍ ചെയ്താല്‍ മതി. 50 സൗജന്യ എസ്.എം.എസുകള്‍ ഇത്തരത്തില്‍ അയയ്ക്കാം.

 

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X