ജി-മെയില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ മൂന്ന് ഫീച്ചറുകള്‍

|

2019ല്‍ ജി-മെയില്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ ചില ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അധികം വൈകാതെ ഇവ നിങ്ങളെ തേടിയെത്തും. മെയില്‍ അയയ്ക്കുന്ന സമയത്ത് സംഭവിച്ച തെറ്റുകള്‍ തിരുത്താനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചറുകളാണ് മൂന്നെണ്ണവും.

 
ജി-മെയില്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ മൂന്ന് ഫീച്ചറുകള്‍

ഇതില്‍ ഷോര്‍ട്ട്കട്ട് ബട്ടണില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഫയല്‍ ഫോര്‍മാറ്റില്‍ മെയില്‍ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നതാണ് പുതിയ മൂന്നു ഫീച്ചറുകളില്‍ ഏറ്റവും മികച്ചത്.

അണ്‍-ഡു/റീ-ഡു ഷോര്‍ട്ട്കട്ട്

പുതിയ ഫീച്ചറിലൂടെ അയക്കുന്ന മെയിലിനെ ലളിതമായി തിരുത്താന്‍ സൗകര്യമുണ്ട്. അതായത് അറിയാതെ ഏതെങ്കിലും ഡാറ്റ ഡിലീറ്റായിപ്പോയാല്‍ അത് തിരിച്ചെടുക്കാനായി അണ്‍-ഡു ബട്ടണ്‍ മെയില്‍ കംപോസിംഗില്‍ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ അറിയാതെ അണ്‍-ഡു ആയിപ്പോയാല്‍ ഡാറ്റ തിരികെ കിട്ടാന്‍ റീ-ഡു ഓപ്ഷനുമുണ്ട്.

സ്‌ട്രൈക് ത്രൂ ടെക്സ്റ്റ്-ഷോര്‍ട്ട്കട്ട്

നിലവല്‍ മെയില്‍ കംപോസംഗ് സമയത്ത് ബോള്‍ഡ്, ഇറ്റാലിക്‌സ്, അണ്ടര്‍ലൈന്‍ ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എന്നാലിനി സ്‌ട്രൈക് ത്രൂ ടെക്സ്റ്റും കംപോസിംഗില്‍ ഇടംപിടിക്കും. അതിവേഗം ഇ-മെയില്‍ അയയ്ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ ഫീച്ചര്‍ അല്‍പ്പം തടസ്സം സൃഷ്ടിക്കുമെന്ന ആരോപണം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

വിവിധ ഫോര്‍മാറ്റില്‍ ഇ-മെയില്‍ ഡൗണ്‍ലോഡിംഗ്

.eml ഫോര്‍മാറ്റില്‍ ഇ-മെയില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മൂന്നു ഫീച്ചറുകളില്‍ ഏറ്റവും മികച്ചത്. മറ്റ് ഇ-മെയില്‍ സേവനദാതാക്കള്‍ നേരത്തതന്നെ അവതരിപ്പിച്ച ഫീച്ചറാണിത്. അവശ്യമാണെന്നു കണ്ട്െ ഗൂഗിളും ഇപ്പോള്‍ അവതരിപ്പിക്കുന്നുവെന്നു മാത്രം.

ജി സ്യൂട്ട് ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്യുന്നതനുസരിച്ച് കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഈ മൂന്നു ഫീച്ചറുകളും ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. ഈ ഫീച്ചുകളെ ആവശ്യമെങ്കില്‍ ഡിഫോള്‍ട്ടായും ക്രമീകരിക്കാവുന്നതാണ്.

ജി-മെയിലില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിര്‍ ഗൂഗിള്‍ അറിയിച്ചിരുന്നു. ജി-മെയിലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഭാവി ലക്ഷ്യമാക്കി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുക അനിവാര്യമാണെന്നും ഗൂഗിള്‍ അധികൃതര്‍ പറയുന്നു. മാര്‍ച്ച് 2019ഓടെ ഗൂഗിള്‍ ഇന്‍ബോക്‌സിലും ചില മാറ്റങ്ങള്‍ വന്നേക്കാമെന്ന സൂചനയുണ്ട്.

അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20അത്യുഗ്രൻ സാങ്കേതിക സവിശേഷതകളുമായി ഹോണർ വ്യൂ 20

Best Mobiles in India

Read more about:
English summary
Gmail users, Google has three new features for you

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X