ജിമെയില്‍ സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ട്രാന്‍സിലേറ്റ് മെസേജ്

By Super
|
ജിമെയില്‍ സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ട്രാന്‍സിലേറ്റ് മെസേജ്

ജിമെയിലില്‍ ഓട്ടോമാറ്റിക്ക് മെസേജ് ട്രാന്‍സിലേഷന്‍ സൗകര്യം വന്നു, ഈ സൗകര്യം ഉപയോഗിച്ച് ജിമെയില്‍ ഉപയോക്താക്കള്‍ക്ക് വിദേശഭാഷയില്‍ വരുന്ന ഇമെയിലുകളെ സ്വന്തം ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനാകും. ഉദാഹരണത്തിന് ചൈനീസ് ഭാഷയില്‍ ഒരു ഇമെയില്‍ ഈ ഭാഷ അറിയാത്ത ഒരാള്‍ക്ക് ലഭിച്ചാല്‍ അതെങ്ങനെ വായിക്കും? ഇവിടെയാണ് ട്രാന്‍സിലേറ്റ് മെസേജ് ഓപ്ഷന്റെ ആവശ്യം. ചൈനീസില്‍ നിന്ന് നിങ്ങളുടെ ഭാഷയിലേക്ക് ഈ മെയില്‍ വിവര്‍ത്തനം ചെയ്യാനാകും.

ഇന്ന് രാജ്യങ്ങള്‍ക്കപ്പുറമാണ് സൗഹൃദങ്ങളും തൊഴില്‍ബന്ധങ്ങളും ഉള്ളത്. ചിലപ്പോള്‍ നമുക്ക് സുപ്രധാന സന്ദേശങ്ങള്‍ ലഭിക്കുക ഇത്തരത്തിലൊരു ഭാഷയിലാണെങ്കില്‍ ഒരു വിവര്‍ത്തകന്റെ സഹായമില്ലാതെ തന്നെ നമുക്ക് മെയിലിന്റെ ഉള്ളടക്കം മനസ്സിലാക്കാനാകും. നിലവില്‍ ഇന്ത്യന്‍ ഉപരയോക്താക്കള്‍ക്കായി ഹിന്ദി ഭാഷാ വിവര്‍ത്തനം മാത്രമേ സാധിക്കൂ. മറ്റ് പ്രാദേശിക ഭാഷകളും ഉടന്‍ തന്നെ ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കാം.

മെസേജിന്റെ ഏറ്റവും മുകളിലായാണ് ട്രാന്‍സിലേറ്റ് മെസേജ് എന്ന ഓപ്ഷന്‍ കാണുക. ഓരോ മെസേജിനും ട്രാന്‍സിലേറ്റ് മെസേജ് ഓപ്ഷന്‍ ക്ലിക് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സിലേഷന്‍ സൗകര്യം ആക്റ്റിവേറ്റ് ചെയ്തുവെച്ചാലും മതി. ജിമെയിലില്‍ ഇതാദ്യമായല്ല സന്ദേശം വിവര്‍ത്തനം ചെയ്യാനുള്ള സൗകര്യം എത്തുന്നത്. മുമ്പും ഇത് ജിമെയില്‍ ലാബില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജിമെയിലില്‍ ഇന്‍ബില്‍റ്റ് ഫീച്ചറായാണ് വിവര്‍ത്തനം എത്തിയിരിക്കുന്നത്.

മെയില്‍ സബ്ജക്റ്റിന് വലതുവശത്തായി തിയ്യതി വരുന്ന ഭാഗത്ത് കാണുന്ന ആരോയില്‍ ക്ലിക് ചെയ്താല്‍ ട്രാന്‍സിലേറ്റ് മേസ്ജ് ഓപഷന്‍ കാണാനാകും. ഏത് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതെന്ന് ഭാഷകളുടെ പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കാം. ഒട്ടും താമസിയാതെ മെയില്‍ ആ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കും.

ടൈറ്റില്‍ ട്വീക്ക്‌സാണ് ജിമെയില്‍ വന്ന മറ്റൊരു സവിശേഷത. അതായത് മുമ്പ് ജിമെയില്‍ ഒരു വിന്‍ഡോയില്‍ തുറന്ന ശേഷം ആ തുറന്നുവെച്ച ടാബില്‍ കാണാനായിരുന്നത് ജിമെയില്‍-ഇന്‍ബോക്‌സ് (20)-യൂസര്‍@ജിമെയില്‍ ഡോട്ട് കോം എന്നായിരുന്നു.

എന്നാല്‍ ഇപ്പോഴത് മാറി ആദ്യം ഇന്‍ബോക്‌സും അതിലെ അണ്‍റീഡ് മെസേജും കാണിച്ച് പിന്നീട് ഇമെയില്‍ ഐഡി കാണിച്ച് പിന്നീട് മാത്രമാണ് ജിമെയില്‍ എന്ന് കാണുന്നത്. അതായത് ഇന്‍ബോക്സ് (20)-യൂസര്‍@ജിമെയില്‍ ഡോട്ട് കോം-ജിമെയില്‍ എന്ന്. ജിമെയില്‍ എന്നതിനേക്കാളും മെയിലില്‍ എത്ര മെസേജുകള്‍ വായിക്കാനുണ്ട് എന്നതിനും പിന്നീട് ഇമെയില്‍ ഐഡിയ്ക്കുമാണ് പുതിയ ടൈറ്റിലില്‍ പ്രാധാന്യം നല്‍കുന്നതെന്നര്‍ത്ഥം.

പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചതിനൊപ്പം മറ്റ് ചില ലാബ് സംവിധാനങ്ങളെ ഗൂഗിള്‍ ജിമെയിലില്‍ നിന്ന് ്എടുത്തുമാറ്റുന്നുമുണ്ട്. ഓള്‍ഡ് സ്‌നാകി, മെയില്‍ ഗോഗിള്‍സ്, മൗസ് ഗസ്‌ചേഴ്‌സ്, ഹൈഡ് അണ്‍റീഡ് കൗണ്ട്്‌സ്, മൂവ് ഐക്കണ്‍ കോളം, ഇന്‍ബോക്‌സ് പ്രിവ്യൂ, കസ്റ്റം ഡേറ്റ് ഫോര്‍മാറ്റ്, എസ്എംഎസ് ഇന്‍ ചാറ്റ് ഗാഡ്ജറ്റ്‌സ് എന്നിവയാണവ. വരും ദിവസങ്ങളിലായി ഈ സൗകര്യങ്ങള്‍ ലാബില്‍ ലഭിക്കാതാകും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X