വീടിന്റെ സുരക്ഷയ്ക്കായി ഗോദ്‌റേജിന്റെ വീഡിയോ ഡോര്‍ ഫോണ്‍....!

Written By:

ഗോദ്‌റേജ് അവരുടെ വീഡിയോ ഡോര്‍ ഫോണായ സീത്രൂ 7 വിപണിയിലിറക്കി. ഈ വീഡിയോ ഡോര്‍ ഫോണില്‍ ടിവി ഔട്ട് ഓപ്ഷനും, ഒന്നിലധികം പുറം വാതിലുകള്‍ പിന്തുണയും, സിസിടിവി ക്യാമറകളും, എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിരിക്കുന്നു.

വീട്ടില്‍ ആളില്ലാത്ത അവസരങ്ങളില്‍ സന്ദര്‍ശകര്‍ പുറം വാതിലില്‍ മുട്ടുമ്പോള്‍ വീട്ടിലെ ലാന്‍ഡ് ലൈനിലേക്ക് ആ സന്ദേശം എത്തുകയും വീടിന്റെ ഉടമസ്ഥന്റെ സ്മാര്‍ട്ട്‌ഫോണിലേക്ക് അറിയിപ്പ് എത്തിക്കുകയുമാണ് വീഡിയോ ഡോര്‍ ഫോണ്‍ ചെയ്യുന്നത്.

വീടിന്റെ സുരക്ഷയ്ക്കായി ഗോദ്‌റേജിന്റെ വീഡിയോ ഡോര്‍ ഫോണ്‍....!

വീടിന്റെ സുരക്ഷയ്ക്കുളള ക്രിയാത്മകമായ പുതിയ ഡിവൈസുകള്‍ വിപണിയിലെത്തിക്കുകയാണ് സീത്രൂ 7 പോലുളള ലോഞ്ചുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗോദ്‌റേജ് സെക്യൂരിറ്റി സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ഹെഡ് മെഹര്‍നോഷ് ബി പിത്താവാലാ പറഞ്ഞു. വീടിന്റെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഉപയോക്താവ് വീട്ടിലില്ലാത്തപ്പോള്‍ അധിക സവിശേഷതകള്‍ കൂടി സീത്രൂ നല്‍കുന്നുണ്ടെന്നും മെഹര്‍നോഷ് പറഞ്ഞു.

18,999 രൂപയ്ക്കാണ് ഇത് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Read more about:
English summary
Godrej introduces video door phone with calling facility.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot