Home
News

ഗൂ​ഗിൾ ക്രോമിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി സർക്കാർ ഏജൻസി, ഇക്കാര്യങ്ങൾ ചെയ്യാൻ നിർദേശം

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഗവൺമെന്റിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ക്രോം അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കൾ വൻ സുരക്ഷാ ഭീഷണി നേരിടുന്നു എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ക്രോമിന്റെ നിർദ്ദിഷ്‌ട പതിപ്പുകൾക്കുള്ളിൽ ഒന്നിലധികം കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്.

ഇന്ത്യ ​ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഉപഭോക്താക്കൾ എല്ലാവരും തന്നെ എത്രയും പെട്ടെന്ന് ​ഗൂ​ഗിൾ ക്രോം അപ്ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം ഇവർ ഫിഷിംഗ് ആക്രമണങ്ങൾ, ഡാറ്റാ ലംഘനങ്ങൾ, വൈറസ് അക്രമണം ഇവ നേരിട്ടേക്കാമെന്നും ഇവർ അറിയിക്കുന്നു.

ഗൂ​ഗിൾ ക്രോമിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി സർക്കാർ ഏജൻസി

ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ പാകത്തിന് നിരവധി പിഴവുകൾ ക്രോമിൽ ഉണ്ട്. പ്രോംപ്റ്റുകൾ, വെബ് പേയ്‌മെന്റ് API, സ്വിഫ്റ്റ്ഷാഡെർ, വെബ് ആർടിസി തുടങ്ങി നിരവധി മേഖലകളിൽ ഈ കേടുപാടുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇവയിലൂടെ എളുപ്പത്തിൽ നിങ്ങളുടെ ഉപകരണം ഇവർ ഹാക്ക് ചെയ്തേക്കാം. വിഷയത്തിൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സ്വയം പരിരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നു.

വ്യാജ മെയിലുകളും മറ്റും അയച്ച് ഹാക്കർമാരുടെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റിൽ ഉപഭോക്താക്കളെ സന്ദർശിപ്പിക്കാൻ ഇവർക്ക് സാധിക്കും. ഒരു തവണ ഉപഭോക്താക്കൾ ഇത്തരം വെബ്സൈറ്റുകൾ സന്ദർശിച്ചാൽ പിന്നീട് ഇവരുടെ ഉപകരണങ്ങൾ പൂർണമായി ഹാക്ക് ചെയ്യാനും ആ ഹാക്കർമാർക്ക് സാധിക്കുന്നതാണ്. ഇതോടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങി സ്വകാര്യകാര്യങ്ങൾ എല്ലാം ഇവർക്ക് ചൂഷണം ചെയ്യാൻ സാധിക്കുന്നതാണ്.

ഗൂ​ഗിൾ ക്രോമിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി സർക്കാർ ഏജൻസി

ലീനക്സ്, മാക് എന്നിവക്കായുള്ള 115.0.5790.170-ന് മുമ്പുള്ള ​ഗൂ​ഗീൾ ക്രോമിന്റെ പതിപ്പുകൾ, വിൻഡോസിനായുള്ള 115.0.5790.170/.171-ന് മുമ്പുള്ള ക്രോ പതിപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഉപകരങ്ങളാണ് ഇത്തരത്തിൽ വലിയ രീതിയിൽ ഭീഷണി നേരിടുന്നത് എന്നും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നു. ഇവ ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾ എത്രയും വേ​ഗം തന്നെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.

ഈ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ ഇലക്ട്രോണിക് ​ഗാഡ്ജറ്റുകളെ എങ്ങനെ സംരക്ഷിമെന്ന് നോക്കാം. ഇതിനായി നിങ്ങളുടെ ​ഗൂ​ഗിൾ അക്കൗണ്ട് എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യിക എന്നത് തന്നെയാണ് മികച്ച പരിഹാരം. നിരവധി സുരക്ഷാ പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുന്നതാണ് ​ഗൂ​ഗിളിന്റെ പുതിയ അപ്ഡേറ്റുകൾ. എങ്ങനെയാണ് നിങ്ങളുടെ ​ഗൂ​ഗിൾ ക്രോം അപ്ഡേറ്റ് ചെയ്യുന്നത് എന്ന് പരിശോധിക്കാം.

ഇതിനായി ആദ്യം നിങ്ങളുടെ ​ഗൂ​ഗിൾ ക്രോം ഓപ്പൺ ചെയ്യുക. ശേഷം വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്കുചെയ്യണം. ഇവിടെ ഹെൽപ് എന്ന സെക്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും ഇവിടെ ക്ലിക്ക് ചെയ്ത് എബൗട്ട് ​ഗൂ​ഗിൾ ക്രോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇവിടെ അപ്ഡേറ്റ് വല്ലതും ലഭ്യമാണെങ്കിൽ ​ഗൂ​ഗിൾ ഓട്ടോമാറ്റിക്ക് ആയിത്തെ ഈ അപ്ഡേറ്റ് സ്വീകരിക്കുന്നതാണ്.

ഇൻസ്റ്റാൾ ആയി കഴിഞ്ഞാൽ പിന്നീട് ഇത് താനേ റീസ്റ്റാർട്ട് ആകുന്നതാണ്. അതേ സമയം ഓട്ടോമാറ്റിക്ക് ആയി അപ്ഡേറ്റ് നടന്നില്ലെങ്കിൽ മാനുവൽ ആയി എങ്ങനെ ​ഗൂ​ഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാം എന്നും പരിശോധിക്കാം. ഇതിനായി ആദ്യം ​ഗൂ​ഗിൾ ക്രോം ഓപ്പൺ ചെയ്യണം. ശേഷം ആദ്യം ചെയ്തത് പോലെ തന്നെ വിൻഡോയുടെ മുകളിൽ വലത് കോണിലുള്ള ത്രീ ഡോട്ട് മെനുവിൽ ക്ലിക്കുചെയ്യണം. ഇവിടെ ഹെൽപ് എന്ന സെക്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് എബൗട്ട് ​ഗൂ​ഗിൾ ക്രോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ക്ലിക്ക് ഫോർ അപ്ഡേറ്റ് എന്ന് കാണാൻ സാധിക്കുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് പുതിയ അപ്ഡേഷൻ ലഭിക്കുന്നതാണ്. അതേ സമയം ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾ ഉപയോ​ഗിക്കുമ്പോൾ ഹാക്കർമാരുടെ ആക്രമണം നേരിടാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.

സുരക്ഷിതമായ വെബ്സൈറ്റുകൾ മാത്രം സന്ദർശിക്കാൻ ശ്രമിക്കുക. അനാവശ്യമായി സൈറ്റുകളിലോ മെയിൽ വരുന്ന ലിങ്കുകളിലോ ക്ലിക്ക് ചെയ്യാതെ ഇരിക്കുക. അക്കൗണ്ടുകൾക്ക് മികച്ച് പാസ്വേർഡുകൾ നൽകി സംരക്ഷണം നൽകുക. രണ്ട്-ഘടക പ്രാമാണീകരണം നൽകാനും ശ്രമിക്കണം. ങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും സോഫ്‌റ്റ്‌വെയറും എപ്പോഴും അപ്ഡേറ്റ് ചെയ്ത് ഉപയോ​ഗിക്കാൻ ശ്രമിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരുധിവരെ നിങ്ങൾക്ക് ഇത്തരം അക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
The Computer Response Team is an agency under the Electronics and Information Technology Authority of the Government of India. They advise that all customers should update Go Chrome as soon as possible; otherwise, they may face phishing attacks, data breaches, and virus attacks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X