ഗൂഗിള്‍ +1 ബട്ടണ്‍ ചുവപ്പായി

Posted By: Staff

ഗൂഗിള്‍ +1 ബട്ടണിന്റെ നിറം മാറി.. ഈ സോഷ്യല്‍ മീഡിയ ഷെയറിംഗ് ബട്ടണ്‍ ആദ്യം നീല, വെളുപ്പ് നിറങ്ങളിലായിരുന്നെങ്കില്‍ ഇപ്പോള്‍ ചുവപ്പ്, വെളുപ്പ് നിറങ്ങളിലാണ് കാണാനാകുകയെന്ന് ഗൂഗിളിന്റെ ഡെവലപേഴ്‌സ് ബ്ലോഗ് അറിയിച്ചു.

ബട്ടണ്‍ ക്ലിക് ചെയ്യുന്നതിന് മുമ്പ് വെള്ള ബോക്‌സില്‍ നീല നിറം കൊണ്ടുള്ള ജി അക്ഷരവും  ക്ലിക് ചെയ്ത് കഴിഞ്ഞാല്‍ അത് നീല ബോക്‌സില്‍ വെള്ള അക്ഷരവുമാകാറായിരുന്നു പതിവ്. മാത്രമല്ല ബോക്‌സിന്റെ പിറകിലായി ഗൂഗിള്‍ ലോഗോയില്‍ കാണുന്ന നാല് നിറങ്ങളും കാണാമായിരുന്നു.

ഇപ്പോള്‍ ക്ലിക് ചെയ്യും മുമ്പേ  വെള്ള ബോക്‌സില്‍ ചുവപ്പ് അക്ഷരവും ക്ലിക് ചെയ്തു കഴിഞ്ഞാല്‍ ചുവപ്പ് ബോക്‌സില്‍ വെളുത്ത നിറമുള്ള അക്ഷരവുമാണ് കാണാനാകുക. പിറകിലെ ഗൂഗിള്‍ ലോഗോ നിറങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. നിലവില്‍ ഈ ഷെയറിംഗ് ബട്ടണുള്ള വെബ്‌സൈറ്റുകളില്‍ പുതിയ നിറം

മാറ്റവും ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റാകുന്നതാണ്. കോണ്‍ഫിഗറേഷന്‍ ടൂളില്‍ നിന്നും നിങ്ങളുടെ വെബ്‌പേജിന് ഇണങ്ങുന്ന വലുപ്പത്തിലുള്ള ഒരു ഗൂഗിള്‍ ബട്ടണ്‍ തെരഞ്ഞെടുക്കാം.

Please Wait while comments are loading...

Social Counting