ഗൂഗിളിന്റെ കണ്ണുനിറയിപ്പിക്കുന്ന പരസ്യം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു

Posted By:

'വിഭജനം രാജ്യങ്ങളെ തമ്മില്‍ വേര്‍തിരിക്കും, എന്നാല്‍ സൗഹൃദം ഒരിക്കലും വഴിമാറില്ല'. ഗൂഗിള്‍ ബുധനാഴ്ച പുറത്തിറക്കിയ പരസ്യത്തിലെ വാചകമാണിത്. ഇന്ത്യാ പാക് വിഭജനത്തെ തുടര്‍ന്ന് വേര്‍പിരിഞ്ഞ രണ്ടു ബാല്യകാല സുഹൃത്തുക്കള്‍ ഗൂഗിള്‍ സെര്‍ച്ചിന്റെ സഹായത്തോടെ വര്‍ഷങ്ങള്‍ക്കുശേഷം, അവരുടെ വാര്‍ദ്ധക്യത്തില്‍ ഒന്നുചേരുന്ന താണ് പരസ്യത്തിന്റെ ഇതിവൃത്തം.

ഏതൊരാളുടെയും കണ്ണുനനയിക്കുന്ന ഈ പരസ്യം ഇന്റര്‍നെറ്റില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് യു ട്യൂബില്‍ ഒരുലക്ഷത്തിലധികം ആളുളാണ് ഈ വീഡിയോ കണ്ടത്.

<center><center><center><center><iframe width="100%" height="360" src="//www.youtube.com/embed/gHGDN9-oFJE?feature=player_embedded" frameborder="0" allowfullscreen></iframe></center></center></center></center>

സുമന്‍ എന്ന പെണ്‍കുട്ടിയോട് മുത്തച്ഛനായ ബല്‍ദേവ് തന്റെ ബാല്യകാലത്തെ ഓര്‍മകള്‍ പറയുന്നിടത്തുനിന്നാണ് പരസ്യം തുടങ്ങുന്നത്. ഇന്ത്യാപാക് വിഭജനത്തിനു മുമ്പ് ലാഹോറില്‍ താമസിച്ചിരുന്ന ബല്‍ദേവിന്റെ ഉറ്റ സുഹൃത്തായിരുന്നു യൂസഫ്. ഇരുവരും അടുത്തുള്ള കടയില്‍ നിന്ന് മധുര പലഹാരങ്ങള്‍ മോഷ്ടിക്കുമായിരുന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയും പാകിസ്ഥാനും വിഭജിച്ചതോടെ ബല്‍ദേവ് ഇന്ത്യയിലേക്കു മടങ്ങി. വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞിട്ടും യൂസഫിന്റെ ഓര്‍മകള്‍ അദ്ദേഹത്തെ വിട്ടു പോകുന്നില്ല.

കഥ കേട്ട സുമന്‍ ഉടന്‍തന്നെ മുത്തച്ഛന്‍ പറഞ്ഞ ഏതാനും അടയാളങ്ങള്‍ വച്ച് ഗൂഗിള്‍ സെര്‍ച്ചില്‍ തിരയുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ലോഹോറില്‍ ബല്‍ദേവും യൂസഫും താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി. അതിലൂടെ യൂസിന്റെ കൊച്ചുമകന്റെ ഫോണ്‍ നമ്പറും ലഭിക്കുന്നു.

തുടര്‍ന്ന് യൂസഫിനെ വിളിച്ച് സംസാരിക്കുന്നു. ബല്‍ദേവിനെ കുറിച്ചറിഞ്ഞ ഉടന്‍ യൂസഫിന്റെ കൊച്ചുമകന്‍ അദ്ദേഹത്തേയും കൂട്ടി ഇന്ത്യയിലേക്ക് തിരിക്കുകയും ഇരുവരും വീണ്ടും കണ്ടുമുട്ടുകയും ചെയ്യുന്നിടത്ത് പരസ്യം അവസാനിക്കുന്നു. മൂന്നര മിനിറ്റ് നീളമുള്ള വീഡിയോ യുട്യൂബിലും ഫേസ്ബുക്കിലും അതിവേഗം പടരുകയാണ്.

തലമുറകള്‍ തമ്മിലുള്ള സംഗമത്തിനു പോലും ഗൂഗിള്‍ സെര്‍ച്ച് വേദിയാവുന്നു എന്നുകൂടി പരസ്യത്തിലൂടെ സ്ഥാപിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. ഗൂഗിളിന്റെ അഞ്ചു വീഡിയോകളടങ്ങുന്ന പരസ്യ സീരീസിലെ ആദ്യ വീഡിയോ ആണ് ഇത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot