76 ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍ കൂടി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍

By Bijesh
|

താജ്മഹലിനും ഹുമയൂണിന്റെ ശവകുടീരത്തിനും പിന്നാലെ 76 ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍ കൂടി ഗൂഗിള്‍ സ്ട്രീറ്റ്‌വ്യൂവില്‍ ലഭ്യമായി. ഇതോടെ ഈ സ്മാരകങ്ങളെല്ലാം 360 ഡിഗ്രി പനോരമിക് വ്യൂവില്‍ കാണാന്‍ സാധിക്കും. ഗൂഗിളും ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയും ചേര്‍ന്നാണ് ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍ ഓണ്‍ലൈനില്‍ സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

 
76 ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍ കൂടി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍

സഫ്ദര്‍ജംഗ് ടോംബ്, എല്ലോറ ഗുഹ തുടങ്ങി 76 ചരിത്ര സ്മാരകങ്ങളാണ് ഇപ്പോള്‍ സ്ട്രീറ്റ് വ്യൂവില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ സ്ട്രീറ്റ് വ്യൂവില്‍ ലഭ്യമായ ആകെ ചരിത്ര സ്മാരകങ്ങളുടെ എണ്ണം 100 ആയി. ഗൂഗിളിന്റെ കള്‍ചറല്‍ ഇന്‍സ്റ്റിറ്റിയൂട് സൈറ്റില്‍ ഇവ കാണാന്‍ സാധിക്കും.

 

ലോകത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ വഴി കാണാനും ഭാവിയിലേക്ക് സൂക്ഷിക്കാനുമായിട്ടാണ് ഗൂഗിള്‍ കള്‍ചറല്‍ ഇന്‍സ്റ്റിറ്റിയൂട് ആരംഭിച്ചിരിക്കുന്നത്. സ്മാരകങ്ങള്‍ക്കു പുറമെ 1400 പുരാതന വസ്തുക്കളും കള്‍ചറല്‍ ഇന്‍സ്റ്റിറ്റിയൂട് സൈറ്റില്‍ ലഭ്യമാണ്.

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട് ആന്‍ഡ് കള്‍ചറല്‍ ഹെറിട്ടേജ്, പര്‍സോര്‍ ഫൗണ്ടേഷന്‍ എന്നിവയും സൈറ്റില്‍ ദൃശ്യമാകും.

Best Mobiles in India

English summary
Google adds 76 more Indian heritage sites to Street View, 76 more Indian heritage sites added to Street View, Now Indian heritage sites can visit online, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X