ഗൂഗിള്‍+ ഹാങ്ഔട്ട്‌സ് ജിമെയിലിലെത്തി

Posted By: Staff

ഗൂഗിള്‍+ സവിശേഷതയായ ഹാങ്ഔട്ട്‌സ് ഇനി ജിമെയില്‍ വീഡിയോ ചാറ്റിലും. ഗൂഗിള്‍+ലെ വീഡിയോചാറ്റ് സൗകര്യമായാണ് ആദ്യമായി ഹാങ്ഔട്ട്‌സ് എത്തിയിരുന്നത്. ജിമെയിലില്‍ ഉണ്ടായിരുന്ന സാധാരണ വീഡിയോ ചാറ്റ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തി ആധുനിക വീഡിയോ കോളിംഗ് ടെക്‌നോളജിയായ ഗൂഗിള്‍+ ഹാങ്ഔട്ട്‌സ് ഉള്‍പ്പെടുത്തുകയാണെന്ന് ഔദ്യോഗിക ബ്ലോഗില്‍ ഗൂഗിള്‍ വ്യക്തമാക്കുകയായിരുന്നു.

പിയര്‍ റ്റു പിയര്‍ (പി2പി) ടെക്‌നോളജിയായിരുന്നു മുമ്പത്തെ ജിമെയില്‍ വീഡിയോ ചാറ്റ് ഉപയോഗിച്ചിരുന്നത്. ഇതിനേക്കാള്‍ കൂടുതല്‍ വീഡിയോ വ്യക്തത നല്‍കുന്നതാണ് ഹാങ്ഔട്ടിലെ ടെക്‌നോളജി. ഗൂഗിളിന്റെ നെറ്റ്‌വര്‍ക്ക് തന്നെയാണ് വീഡിയോ ചാറ്റിംഗിനായി ഹാങ്ഔട്ട്‌സ് ഉപയോഗപ്പെടുത്തുന്നത്. ഹാങ്ഔട്ട്‌സിന്റെ മറ്റൊരു പ്രത്യേകത ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ മാത്രമല്ല, നിങ്ങളുടെ സുഹൃത്ത് ഗൂഗിള്‍+ല്‍ ഉള്ളപ്പോഴും അവരുമായി വീഡിയോ ചാറ്റില്‍ ഏര്‍പ്പെടാന്‍ സാധിക്കും എന്നതാണ്.

ജിമെയിലില്‍ കോണ്‍ഫറന്‍സ് കോള്‍ നടത്തുമ്പോള്‍ ഇനി 9 ആളുകളോട് വരെ ഒരേ സമയം സംസാരിക്കാനും സാധിക്കുമെന്നത് ഹാങ്ഔട്ട്‌സിന്റെ സവിശേഷതയില്‍ പെടും. മറ്റൊരു പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്‌കൈപും പിയര്‍ റ്റു പിയര്‍ (പി2പി) ടെക്‌നോളജിയാണ് വീഡിയോ ചാറ്റിംഗിന് ഉപയോഗിക്കുന്നത്. ആഗോള ജിമെയില്‍ ഉപയോക്താക്കള്‍ക്ക് ഘട്ടം ഘട്ടമായാകും ഈ സൗകര്യം ലഭ്യമാകുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot