കൊച്ചി മുസിരിസ് ബിനാലെ ഗൂഗിള്‍ ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമാകുന്നു

Posted By:

2012-ല്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച പ്രദര്‍ശനമായിരുന്നു കൊച്ചി മുസിരിസ് ബിനാലെ. ഇന്ത്യയിലേയും ലോകത്തിന്റെ വിവിധ ഭാഗങ്ങലേയും കലാകാരന്‍മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദി ഒരുക്കിക്കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു ബിനാലെ.

കൊച്ചി മുസിരിസ് ബിനാലെ ഗൂഗിള്‍ ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമാകുന്നു

ഗൂഗിള്‍ ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമാകുന്നതോടെ കൊച്ചി മുസ്‌രിസ് ബിനാലെ വെര്‍ച്വലായി ആര്‍ക്കും എവിടെയുമിരുന്ന് വീണ്ടും കാണാമെന്നതാണ് സൗകര്യം. ഗൂഗിള്‍ ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമാകുന്ന ആദ്യ ബിനാലെ കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ചരിത്രപരമായ നേട്ടം എന്നാണ് ഇതെ കുറിച്ച് കൊച്ചി മഫുസ്‌രിസ് ബിനാലെ ഡയരക്ടറായിരുന്ന ബോസ് കൃഷ്ണമാചാരി പറഞ്ഞത്.

നിലവില്‍ ലോകപ്രശസ്തമായ മ്യൂസിയങ്ങളും പ്രദര്‍ശനങ്ങളും മാത്രമാണ് ഗൂഗിള്‍ ആര്‍ട് പ്രൊജക്റ്റില്‍ ഉള്‍പ്പെടുന്നത്. ലണ്ടനിലെ നാഷണല്‍ ആര്‍ട് ഗാലറി, പാരീസിലെ മ്യൂസി ഡി ഒര്‍സെ, മ്യൂസി ഡു ലോവ്‌റെ എന്നിവയും വാഷിംഗ്ടണിലെ വൈറ്റ് ഹൗസിലെ സൃഷ്ടികളും ഇക്കൂട്ടത്തില്‍ പെടും.

കൊച്ചി ബിനാലെ നടന്ന 14 വേദികളിലെ പ്രദര്‍ശനങ്ങളും ഇനി ഗൂഗിളിലൂടെ കാണാന്‍ സാധിക്കും. 2012-ല്‍ നടന്ന പ്രദര്‍ശനത്തില്‍ 23 രാജ്യങ്ങളില്‍ നിന്നായി 89 ആര്‍ടിസ്റ്റുകളുടെ സൃഷ്ടികളാണ് ഉണ്ടായിരുന്നത്. 4 ലക്ഷത്തോളം പേര്‍ പ്രദര്‍ശനം കണ്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot