Home
News

ബൈക്ക് ഷെയറിംഗ് സ്‌റ്റേഷനുകളുടെ വിവരം ഇനി ഗൂഗിള്‍ മാപ്പില്‍

ബൈക്ക് ഷെയറിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപില്‍ ലഭിക്കും. ഗൂഗിള്‍ മാപ് കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ഒരു വര്‍ഷമായി ന്യൂയോര്‍ക്ക് നഗരത്തില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുകയായിരുന്നു. ബാഴ്‌സിലോണ, ബെര്‍ലിന്‍, ബ്രസ്സല്‍സ്, ബുഡാപെസ്റ്റ്, ചിക്കാഗോ, ലണ്ടണ്‍, ലോസ് ഏഞ്ചലസ് ഉള്‍പ്പെടെ 23 നഗരങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും.

ബൈക്ക് ഷെയറിംഗ് സ്‌റ്റേഷനുകളുടെ വിവരം ഇനി ഗൂഗിള്‍ മാപ്പില്‍

ഐറ്റോ വേള്‍ഡ് നല്‍കുന്ന വിവരങ്ങളുടെ സഹായത്താലാണ് ബൈക്ക് ഷെയറിംഗ് സ്‌റ്റേഷനുകള്‍ ഗൂഗിള്‍ മാപില്‍ സ്ഥാനം പിടിച്ചത്. അടുത്തുള്ള ബൈക്ക് ഷെയറിംഗ് സ്റ്റേഷന്‍ കണ്ടുപിടിക്കുക, ലഭ്യമായ ബൈക്കുകളുടെ എണ്ണം അറിയുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ മാപ് നിങ്ങളോട് പറയും.

 പുതിയ ഫീച്ചര്‍

പുതിയ ഫീച്ചര്‍

ആന്‍ഡ്രോയ്ഡ്, iOS ഉപകരണങ്ങളില്‍ പുതിയ ഫീച്ചര്‍ ലഭിക്കും. എന്നാല്‍ ഇന്ത്യയില്‍ ഇത് ലഭ്യമാക്കിയിട്ടില്ല. അധികം വൈകാതെ മറ്റ് രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ലഭിക്കുമെന്ന് തന്നെയാണ് വിവരം.

 

 

ഗൂഗിള്‍ മാപില്‍ പുതിയ ഫീച്ചറുകള്‍

ഗൂഗിള്‍ മാപില്‍ പുതിയ ഫീച്ചറുകള്‍

2019-ന്റെ തുടക്കം മുതല്‍ ഗൂഗിള്‍ മാപില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളിലെ സ്പീഡ് ലിമിറ്റുകളുടെയും മൊബൈല്‍ റെഡാറുകളുടെയും സ്ഥാനം ഗൂഗിള്‍ മാപില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2019 ജൂലൈയില്‍ ഇന്ത്യയിലെ 1700 നഗരങ്ങളിലെ 45000 കമ്മ്യൂണിറ്റി- പൊതു കക്കൂസുകളുടെ വിവരങ്ങളും മാപില്‍ ഗൂഗിള്‍ ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ലൂ റിവ്യൂ പ്രചാരണ പരിപാടികളുടെ ഭാഗമായായിരുന്നു ഇത്.

 ഗൂഗിള്‍

ഗൂഗിള്‍

ഇതിനെല്ലാം പുറമെ ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍, ഓഫ് റൂട്ട് അലെര്‍ട്ട് എന്നീ ഫീച്ചറുകളും മാപിന്റെ ഭാഗമാക്കിക്കഴിഞ്ഞു.

More from GizBot

Best Mobiles in India

English summary
The feature has been testing in New York City for the last year and is now expanding to 23 more cities including Barcelona, Berlin, Brussels, Budapest, Chicago, London and Los Angeles among others, The Verge reported on Tuesday.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X