ഗൂഗിള്‍ സെര്‍ച്ചില്‍ വെര്‍ച്വല്‍ കാല്‍ക്കുലേറ്റര്‍

Posted By: Staff

ഗൂഗിള്‍ സെര്‍ച്ചില്‍ വെര്‍ച്വല്‍ കാല്‍ക്കുലേറ്റര്‍

ഗൂഗിള്‍ സെര്‍ച്ചിനെ എന്തിനെല്ലാം ആണ് നിങ്ങള്‍ ഉപയോഗിക്കാറുള്ളത്? പ്രധാനമായും വെബ് പേജുകള്‍ കണ്ടെത്താനാകും. ഓഹരി അപ്‌ഡേറ്റുകള്‍, കാലാവസ്ഥാ വിവരങ്ങള്‍, വിവിധ രാജ്യങ്ങളിലെ സമയങ്ങള്‍, സ്‌പോര്‍ട്‌സ് സ്‌കോറുകള്‍ എന്നിവയെല്ലാം കണ്ടെത്താന്‍ സഹായിക്കുന്ന സെര്‍ച്ച് എഞ്ചിനില്‍ ഇതാ ഒരു വെര്‍ച്വല്‍ കാല്‍ക്കുലേറ്ററും എത്തിയിരിക്കുന്നു.

സെര്‍ച്ച് പേജില്‍ തന്നെ പ്രത്യക്ഷമാകുന്നതാണ് 34 ബട്ടണുകളുള്ള കാല്‍ക്കുലേറ്റര്‍. സെര്‍ച്ച് ബോക്‌സില്‍ കാല്‍ക്കുലേറ്റര്‍ എന്ന് ടൈപ്പ് ചെയ്താല്‍ പുതിയ ടൂള്‍ പ്രത്യക്ഷപ്പെടും. കാല്‍ക്കുലേറ്റര്‍ ലഭിക്കാനുള്ള വഴി ഇത് മാത്രമല്ല, ഒരു കണക്ക് സെര്‍ച്ച് ബോക്‌സില്‍ ടൈപ്പ് ചെയ്യുക (ഉദാഹരണത്തിന് 23x12) അപ്പോഴും വെര്‍ച്വല്‍ കാല്‍ക്കുലേറ്റര്‍ ലഭിക്കും.

ഗൂഗിളിന്റെ ഓണ്‍ലൈന്‍ കാല്‍ക്കുലേറ്റര്‍ ഇതിന് മുമ്പേ ഉണ്ടെങ്കിലും ഇതാദ്യമായാണ് സെര്‍ച്ച് പേജില്‍ തന്നെ കാല്‍ക്കുലേഷന്‍ സൗകര്യം കമ്പനി നല്‍കുന്നത്. സൈന്‍, കോസ്, ടാന്‍, ലോഗരിതം, പൈ, സ്‌ക്വയര്‍ റൂട്ട് ഉള്‍പ്പടെയുള്ള ഗണിതത്തിന്റെ എല്ലാ തലങ്ങളും ഈ കാല്‍ക്കുലേറ്ററില്‍ ലഭ്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot