ഇത് ഇല്ലുമിനാറ്റി അല്ല; ഗൂഗിൾ എഐ പവർ എഡിറ്റിംഗ്
ഗൂഗിൾ പിക്‌സൽ 8 ലൈനപ്പിൻ്റെ എക്‌സ്‌ക്ലൂസീവ് എഐ പവർ എഡിറ്റിംഗ് ഫീച്ചറുകൾ ഇപ്പോൾ പഴയ പിക്‌സൽ സ്‌മാർട്ട്‌ഫോണുകളിൽ ലഭിക്കുന്നതായി അടുത്തിടെ ഒരു റിപ്പോർട്ട് പുറത്ത് വിട്ടു. കഴിഞ്ഞ മാസം, മൗണ്ടൻ വ്യൂ അടിസ്ഥാനമാക്കിയുള്ള ടെക് ഭീമൻ, അതിൻ്റെ മുൻനിര പിക്‌സൽ 8 സീരീസിൻ്റെ ഹൈലൈറ്റുകളായ മാജിക് എഡിറ്റർ പോലുള്ള എഐ സവിശേഷതകൾ ചില നിയന്ത്രണങ്ങളോടെ ആണെങ്കിലും മെയ് 15 മുതൽ എല്ലാ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ പിക്‌സൽ സബ്റെഡിറ്റിൽ (subreddit), പഴയ പിക്‌സൽ ഡിവൈസുകളുടെ ഉപയോക്താക്കൾ എഐ പവർഡ് മാജിക് എഡിറ്റർ ഫീച്ചറിൻ്റെ വരവ് റിപ്പോർട്ട് ചെയ്തിരുന്നു. തുടക്കത്തിൽ ഈ ഫീച്ചറുകൾ ലഭിക്കാതിരുന്ന പിക്‌സൽ 6, പിക്‌സൽ 7 തുടങ്ങിയ സ്‌മാർട്ട്‌ഫോണുകൾ ഇപ്പോൾ അവ സപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

സവിശേഷതകളിൽ ഒന്ന് മാജിക് എഡിറ്റർ ആണ്. ഉപയോക്താക്കളെ അവരുടെ ഫോട്ടോകൾ പുനരാവിഷ്‌ക്കരിക്കാൻ സഹായിക്കുന്നതിനും ഫോട്ടോകളിലെ സബ്ജെക്ടിന്റെ സ്ഥാനം മാറ്റുകയോ പശ്ചാത്തലമോ ആകാശമോ മാറ്റുകയോ പോലുള്ള അവയുടെ പ്രത്യേക ഭാഗങ്ങൾ മാറ്റാൻ സഹായിക്കുന്ന ജനറേറ്റീവ് എഐ ആണ് ഗൂഗിൾ പിക്‌സൽ 8ലൂടെ ആദ്യം പ്രഖ്യാപിച്ചത്.
നയൻ ടു ഫൈവ് ഗൂഗിൾ (9to5 Google) റിപ്പോർട്ട് അനുസരിച്ച്, പഴയ പിക്‌സൽ ഉപകരണങ്ങളിൽ എത്തുന്ന ഫീച്ചറുകളിൽ മാജിക് എഡിറ്റർ, ഫോട്ടോ അൺബ്ലർ, മാജിക് ഇറേസർ, പോർട്രൈറ്റ് ബ്ലർ, സ്കൈ സജഷൻസ്, സിനിമാറ്റിക് ഫോട്ടോകൾ, പോർട്രെയിറ്റ് ലൈറ്റ് എന്നിവയും മറ്റും ഉൾപ്പെടുന്നു.
ഈ ഫീച്ചറുകളിൽ ചിലത് മുമ്പ് പിക്‌സൽ ഉപയോക്താക്കൾക്കും ലഭ്യമായിരുന്നുവെങ്കിലും അവ ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ്റെ ലോക്ക് ആൻഡ് കീയിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ കമ്പനി വാഗ്‌ദാനം ചെയ്‌തത് പോലെ, ഗൂഗിൾ ഫോട്ടോകൾ വഴി എല്ലാ പിക്‌സൽ ഉടമകൾക്കും ഈ ഫീച്ചറുകൾ സൗജന്യമായി ഉപയോഗിക്കാമെന്ന് ഗൂഗിൾ പറയുന്നു. കൂടാതെ, പിക്‌സൽ ടാബ്‌ലെറ്റ് ഉടമകൾക്കും ഇതേ ഫീച്ചറുകൾ ലഭിക്കാൻ സാധിക്കും. ഫീച്ചറുകളുടെ ലഭ്യത ഉപകരണത്തിനനുസരിച്ച് വ്യത്യാസപ്പെടാം എന്നും കമ്പനി ഓർമ്മപെടുത്തുണ്ട്.
ഗൂഗിളിൻ്റെ ആദ്യ പ്രഖ്യാപനത്തിൽ മറ്റ് ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിലും ഐഫോൺ ഡിവൈസിലും എഐ പവർ എഡിറ്റിംഗ് ഫീച്ചറുകൾ കൊണ്ട് വരുമെന്ന വാഗ്ദാനവും ഉൾപ്പെട്ടിരുന്നു. എന്നാൽ ഈ ഉപകരണങ്ങളിൽ, ഉപയോക്താക്കൾക്ക് തുടക്കത്തിൽ പ്രതിമാസം 10 മാജിക് എഡിറ്റർ സേവ്സ് മാത്രമാണ് ലഭിക്കുക. എന്നാൽ അതിൽ കൂടുതൽ ഉപയോക്താക്കൾക്ക് ആവശ്യമായി വന്നേക്കാം.
ഗൂഗിൾ നൽകുന്ന പരിധിക്കപ്പുറം പോകാൻ ഉപയോക്താക്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ ഒന്നുകിൽ ഒരു പിക്സൽ ഉപകരണത്തിലേക്ക് മാറുകയോ പ്രീമിയം ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുകയോ വേണം. ഒരു മാസം ഏകദേശം 830 രൂപ വിലയുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്കിൽ തുടങ്ങി നിരവധി സബ്‌സ്‌ക്രിപ്‌ഷൻ റേറ്റുകൾ ഗൂഗിൾ വൺ നൽകുന്നുണ്ട്.
എന്നാൽ സ്മാർട്ട്ഫോൺ ഉപയോക്താൾക്ക് മാത്രമല്ല. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി ജെമിനി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് ഗൂഗിൾ ഈയിടെ ഗൂഗിൾ ക്രോം കൂടുതൽ ആകർഷകമാക്കിയിരുന്നു. ഈ ഫീച്ചർ ഗൂഗിൾ ക്രോമിൻ്റെ സ്ഥിരമായ റിലീസ് വേർഷന്റെ ഭാഗമാണ്. അതായത് ക്രോമിൻറെ എല്ലാ പേജുകളിലും ഇവ ലഭ്യമാണ്. കൂടാതെ ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യുവാൻ സാധിക്കും.
ഈ പുതിയ അപ്‌ഡേറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ ചോദ്യങ്ങൾ അഡ്രസ് ബാറിൽ ടൈപ്പ് ചെയ്തുകൊണ്ട് ജെമിനി എഐയുമായി നേരിട്ട് സംവദിക്കാൻ സാധിക്കും. ജെമിനിയുമായി എൻഗേജ് ആകുന്ന പ്രോസസ്സ് വളരെ സിമ്പിൾ ആണ്. അതിനായി ഉപയോക്താക്കൾ ക്രോമിൻ്റെ അഡ്രസ് ബാറിൽ അവരുടെ ചോദ്യത്തിന് ശേഷം "@gemini" എന്ന് ടൈപ്പ് ചെയ്യേണ്ടതുണ്ട്.
എന്നാൽ ഉപയോക്താക്കൾ അവരുടെ ഗൂഗിൾ അക്കൗണ്ട് വഴി ജെമിനിയിലേക്ക് ലോഗിൻ ചെയ്‌തെങ്കിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളു.നിങ്ങളുടെ ജെമിനി സബ്‌സ്‌ക്രിപ്‌ഷൻ്റെ ടൈപ്പിനെ ആശ്രയിച്ചാണ് ചോദ്യങ്ങളോട് ജെമിനി പ്രതികരിക്കുന്നതിന്. ജെമിനിയുടെ ബേസിക്ക് റെസ്പോൺസ് വേണമോ അഡ്വാൻസ്ഡ് മോഡൽ വേണമോ എന്നത് പൂർണമായും നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനേ ആശ്രയിച്ചിരിക്കും. അതുകൊണ്ട് തന്നെ ബുദ്ധിപൂർവം നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ഏത് തരത്തിലുള്ള റെസ്പോൺസ് ആണോ വേണ്ടത് ആ തരത്തിൽ ഉള്ള സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








