ഓ പോഡേയ്...! എതിരാളികളായി ആര് വേണേലും വന്നോട്ടെ, നേരിടാൻ ഗൂഗിൾ റെഡി; കരുത്തായി ജെമിനി
ടെക്നോളജി ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിൾ I/O 2024 ഇവന്റിൽ പ്രതീക്ഷിച്ചതുപോലെ തന്നെ തങ്ങളുടെ എഐ കരുത്ത് വെളിപ്പെടുത്തി ഗൂഗിൾ. എഐ ടെക്നോളജിയിൽ ഗൂഗിൾ നടത്തിയ ഗവേഷണങ്ങളുടെ ഫലമായി വികസിപ്പിച്ചെടുത്ത നേട്ടങ്ങളും എഐ പദ്ധതികളിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഇവന്റിൽ പ്രഖ്യാപിച്ചു.
ഗൂഗിളിന്റെ ഒട്ടുമിക്ക സേവനങ്ങളിലേക്കും എഐ ഫീച്ചറുകൾ എത്താൻ പോകുകയാണെന്ന് ഇവന്റിൽ അവതരിപ്പിക്കപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ജെമിനി 1.5 പ്രോ ഫ്ലാഷ്, ജെമിനി ആപ്പ്, ഗൂഗിൾ സെർച്ചിൽ കൂടുതൽ എഐ ഫീച്ചറുകൾ, പ്രോജക്ടായ പ്രോജക്ട് ആസ്ട്ര തുടങ്ങി തങ്ങളുടെ വിവിധ പദ്ധതികളെക്കുറിച്ച് ഗൂഗിൾ ഈ ഇവന്റിൽ വെളിപ്പെടുത്തി.

2 ബില്യണിലധികം ഉപയോക്താക്കൾ തങ്ങളുടെ ജെമിനി എന്ന എഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ടെന്നും 1.5 ദശലക്ഷത്തിലധികം ഡെവലപ്പർമാർ ജെമിനി എപിഐകൾ ഉപയോഗിക്കുന്നുണ്ടെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ചടങ്ങിൽ അവകാശപ്പെട്ടു. ഒട്ടനവധി ഗൂഗിൾ സേവനങ്ങൾ ഇനി എഐ പിന്തുണയോടെയാകും എത്തുക. ഉദാഹരണത്തിന് ഗൂഗിൾ ഫോട്ടോസിൽ പുതിയ ജെമിനി സംയോജനം സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിട്ടുണ്ട്.
അതായത് ഗൂഗിൾ ഫോട്ടോസിൽ എഐ പിന്തുണയോടെ ഇനി കാര്യങ്ങൾ ഈസിയായി നടത്താം. ഉദാഹരണത്തിന് ഉപയോക്താവിന്റെ ഗൂഗിൾ ഫോട്ടോസിൽ ആയിരക്കണക്കിന് ചിത്രങ്ങൾ കാണും. ഈ ചിത്രങ്ങളിൽ നിന്ന് എന്തെങ്കിലും വിവരം അറിയേണ്ടതുണ്ടെങ്കിൽ ഒരു പ്രോംപ്റ്റിലൂടെ ഉപയോക്താക്കൾക്ക് അത് ജെമിനിയോട് ചോദിക്കാം. ചിത്രങ്ങൾ പരിശോധിച്ച് വിലയിരുത്തി ജെമിനി അതിനുള്ള ഉത്തരം നൽകും.
ഉദാഹരണത്തിന് നമ്മുടെ ലൈസൻസ് പ്ലേറ്റ് നമ്പർ എന്താണെന്ന് നമുക്ക് ഗൂഗിൾ ഫോട്ടോസിനോട് ചോദിക്കാം. ജെമിനി എഐ ഈ ചിത്രങ്ങൾ പരിശോധിക്കുകയും ചോദ്യത്തോട് ബദ്ധപ്പെട്ടുവരുന്ന ഫോട്ടോകൾ ഉണ്ടെങ്കിൽ അത് അടക്കം കാണിക്കുകയും ചെയ്യും. AI വിലയിരുത്തലിൽ കാര്യങ്ങൾ വിശകലനം ചെയ്യുന്ന ഈ ഫീച്ചർ ഈ ആഴ്ച യുഎസിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ തുടങ്ങുമെന്ന്, ഗൂഗിൾ സിഇഒ പറയുന്നു.
അതായത് ടെക്സ്റ്റ് പ്രോംപ്റ്റിലൂടെ ഫോട്ടോകളിൽ നിന്ന് ഇഷ്ടമുള്ള വിവരം ശേഖരിക്കാം. ഇത് കൂടാതെ, ജെമിനി ഒരു അഡ്വാൻസ്ഡ് ഡാറ്റാ അനലിറ്റിക്സ് ഫീച്ചറും ഉടൻ ലോഞ്ച് ചെയ്യും. ചാർട്ടുകളും റിപ്പോർട്ടുകളും അപ്‌ലോഡ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും. ഇന്ന് മുതൽ ജെമിനി അഡ്വാൻസ്ഡ് 35 ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, ഗൂഗിളിന്റെ പ്രധാന സേവനങ്ങളിലൊന്നായ ജിമെയിലിലേക്കുള്ള ജെമിനി ഫീച്ചറുകളുടെ ഡെമോയും ഗൂഗിൾ പ്രദർശിപ്പിച്ചു. ജെമിനിക്ക് ഇപ്പോൾ ഇമെയിലുകൾ സംഗ്രഹിക്കാനും ഗൂഗിൾ മീറ്റ് റെക്കോർഡിംഗുകളുടെ ഹൈലൈറ്റുകൾ നൽകാനും പ്രതികരണങ്ങൾ തയ്യാറാക്കാനും കഴിയും. ജെമിനി 1.5 പ്രോ ഇപ്പോൾ വർക്ക്‌സ്‌പേസ് ലാബുകളിൽ ലഭ്യമാണ്. ജെമിനി കുടുംബത്തിലെ ഏറ്റവും പുതിയ അംഗമായ ജെമിനി 1.5 ഫ്ലാഷും ഇവന്റിൽ പ്രഖ്യാപിക്കപ്പെട്ടു.

ജെമിനി 1.5 ഫ്ലാഷ്, ഉയർന്ന അളവിലുള്ള, ഉയർന്ന ഫ്രീക്വൻസി ടാസ്‌ക്കുകൾക്കായി ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു, കൂടാതെ ജെമിനി 1.5 പ്രോയേക്കാൾ ഭാരം കുറഞ്ഞതുമാണ്. "ഡിസ്റ്റിലേഷൻ" എന്ന് വിളിക്കപ്പെടുന്ന ഒരു പ്രക്രിയ ഉപയോഗിച്ചാണ് ഈ എഐ പ്ലാറ്റ്ഫോമിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ചിന്തിക്കാൻ കൂടി സാധിക്കാത്ത ഒട്ടനവധി കാര്യങ്ങൾ നിർവഹിക്കാൻ ഈ എഐ പ്ലാറ്റ്ഫോം ഇനി ഉപയോഗിക്കാനാകും.
ഇവന്റിൽ ഒരു ജെമിനി ആപ്പും ഗൂഗിൾ അവതരിപ്പിച്ചു. ഇത് ഇപ്പോൾ AI ചാറ്റ്‌ബോട്ടുമായി വോയ്‌സ് സംഭാഷണങ്ങൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കും. ലൈവ് എന്നാണ് ഫീച്ചറിൻ്റെ പേര്. ഈ ആപ്പിലെ പ്രതികരണങ്ങൾ വളരെ സ്വാഭാവികമായിരിക്കുമെന്നും ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അത് വേണ്ടെന്ന് വയ്ക്കാമെന്നും ഗൂഗിൾ e അവകാശപ്പെടുന്നു.
ഒരു ഉപയോക്താവിനായി അയാളുടെ പേരിൽ വിവിധ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നടപടികൾ കൈക്കൊള്ളാനും ജെമിനി ആപ്പിന് കഴിയും. ടെഹ് ജെമിനി ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് യാത്രകൾ ആസൂത്രണം ചെയ്യാനും റെസ്റ്റോറൻ്റ് തിരയാനും കഴിയും. അതായത് ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നത് പോലെ ജെമിനി ആപ്പ് വഴി വിവരങ്ങൾ അറിയാം,
ജെമിനി ആപ്പിന് പുറമേ, ഗൂഗിൾ സെർച്ച് വഴിയും ഇനി എഐയുടെ നേട്ടങ്ങൾ ആസ്വദിക്കാം. എഐ ഉപയോഗിച്ചുള്ള സെർച്ച് കൂടുതൽ ഫലപ്രദമാണ് എന്ന് ഗൂഗിൾ പറയുന്നു. നിർദ്ദേശങ്ങൾക്കനുസരിച്ച് ഇനി കൂടുതൽ സങ്കീർണ്ണമായ സെർച്ചുകൾ നടത്താനും അത് വ്യക്തമായി മനസിലാക്കാനും സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ ഇതിനെ മൾട്ടിസ്റ്റെപ്പ് റീസണിംഗ് എന്ന് വിളിക്കുന്നു.
അതായത് ചാറ്റ്ജിപിടി ഉപയോഗിച്ച് ആളുകൾ ചെയ്യുന്നത് എന്താണോ അത് ഇപ്പോൾ ഗൂഗിൾ സെർച്ചിൽ തന്നെ ലഭ്യമാക്കാൻ പുതിയ എഐ ഫീച്ചറുകൾക്ക് കഴിയും. മാത്രമല്ല ഇനി ജെമിനി ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ജിമെയിലിൽ ചോദ്യങ്ങളും ചോദ്യങ്ങളും തിരയാനും കഴിയും. ജിമെയിലിലെ സ്മാർട്ട് റിപ്ലൈ ഫീച്ചറും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇതിന് ഇപ്പോൾ സന്ദർഭം മനസിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിയും.
ജിമെയിലിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന ജെമിനി ഫീച്ചർ, റസീപ്റ്റുകളും റിപ്പോർട്ടുകളുമൊക്കെ സൂക്ഷിക്കാനും പ്രതിവാര അല്ലെങ്കിൽ പ്രതിമാസ അടിസ്ഥാനത്തിൽ വർക്ക്ഫ്ലോകൾ സജ്ജീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കും. അതേപോലെ, ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യാനും സംഗ്രഹിക്കാനും ജെമിനി ഉപയോഗിക്കാം. ജിമെയിലിന് പുറമേ, ഗൂഗിൾ ക്യാമറ, ഇമേജൻ 3, Veo എന്നിവയിലും മറ്റും ജെമിനി ഫീച്ചറുകൾ എത്തിയിട്ടുണ്ട്.

ഡെമോ പ്രകാരം, നിങ്ങൾ മുമ്പ് കാണിച്ചതും ഗൂഗിൾ ക്യാമറയ്ക്ക് ഇനി ഓർമ്മിക്കാൻ കഴിയും. ഉദാഹരണത്തിന്, ഡെമോയിൽ, എഞ്ചിനീയർ ക്യാമറയെ ഒന്നിലധികം ഡെസ്‌ക്കുകൾ കാണിക്കുകയും, ക്രമരഹിതമായ ഒരു ചോദ്യം ചോദിക്കുകയും ചെയ്യുന്നു, "എൻ്റെ കണ്ണട അവസാനമായി എവിടെയാണ് കണ്ടത് എന്നായിരുന്നു ചോദ്യ, അതിനുള്ള മറുപടി എഐ കൃത്യമായി പറഞ്ഞു.
ഗൂഗിളിന്റെ പുതിയ ജനറേറ്റീവ് വീഡിയോ AI ടൂളാണ് Google Veo. ഇത് ഒരു ടെക്സ്റ്റ് ടു വീഡിയോ AI ടൂൾ ആണ്. Veo നിലവിൽ ലാബുകൾ വഴിയും ഡെവലപ്പർമാർക്കും മാത്രമേ ലഭ്യമാകൂ. ടെക്സ്റ്റ് പ്രോംപ്റ്റുകൾ കൂടുതൽ കൃത്യമായി മനസ്സിലാക്കുമെന്ന് അവകാശപ്പെടുന്ന ഏറ്റവും പുതിയ ഇമേജൻ 3 യും ഇവന്റിൽ ഗൂഗിൾ പ്രഖ്യാപിച്ചു.
ഇമേജൻ 3 ഉടൻ തന്നെ AI ലാബുകളിൽ ലഭ്യമാകും, പക്ഷേ തുടക്കത്തിൽ ഡെവലപ്പർമാർക്ക് മാത്രമേ ലഭ്യമാകൂ. കമ്പ്യൂട്ടിങ് പെർഫോമൻസ് 4.7 മടങ്ങ് മെച്ചപ്പെടുത്താൻ കഴിയുന്ന ട്രില്ലിയം എന്ന 6th ജെൻ ടിപിയുവും ഗൂഗിൾ പ്രഖ്യാപിച്ചു. എൻവിഡിയയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചിരിക്കുന്ന ടിപിയു, ക്ലൗഡ് ഉപഭോക്താക്കൾക്ക് ഈ വർഷാവസാനം ലഭ്യമാകും.

മെഷീൻ ലേണിംഗ് ജോലികൾക്കായി Google വികസിപ്പിച്ചെടുത്ത ഇഷ്‌ടാനുസൃത ഹാർഡ്‌വെയർ ആക്‌സിലറേറ്ററുകളാണ് TPU-കൾ ( ടെൻസർ പ്രോസസ്സിംഗ് യൂണിറ്റുകൾ ). നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, ഇമേജ് റെക്കഗ്നിഷൻ തുടങ്ങിയ AI ആപ്ലിക്കേഷനുകൾക്കായുള്ള Google-ൻ്റെ ഇൻഫ്രാസ്ട്രക്ചറിൽ സുപ്രധാന പങ്കാണ് ടെൻസർ പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് ഉള്ളത്.
ഇത് കൂടാതെ ഗൂഗിൾ ജെമ്മ 2.0 പ്രഖ്യാപിക്കുകയും പാലി-3യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കമ്പനിയുടെ ആദ്യത്തെ വിഷൻ ലാംഗ്വേജ് മോഡലായ പാലിജെമ്മ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ചില ടാസ്‌ക്കുകളിൽ മികവ് പുലർത്തുന്ന സാർവത്രിക AI ഏജൻ്റുമാരെ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന പ്രോജക്റ്റ് പ്രോജക്ടായ പ്രോജക്ട് ആസ്ട്രയെക്കുറിച്ചുള്ള ചില വിവരങ്ങളും ഗൂഗിൾ ഡീപ്മൈൻഡ് ടീം പങ്കിട്ടു.


Click it and Unblock the Notifications








