Home
News

ഗൂഗിള്‍ പുതിയ ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ലഭ്യമാക്കി തുടങ്ങി

By Archana V

ഗൂഗിള്‍ പുതിയ ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ലഭ്യമാക്കി തുടങ്ങി . ടെസ്റ്റ് ഡിവൈസിലും ആന്‍ഡ്രോയ്ഡ് എമുലേറ്ററിലും ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു .ബാക് ഗ്രൗണ്ട് പരിധിയും നോട്ടിഫിക്കേഷന്‍ ചാനലുകളും വിപുലീകരിച്ചു കൊണ്ട് എപിയു 26 സാങ്കേതികമായി അപ്‌ഗ്രേഡ് ചെയ്ടിട്ടുണ്ടെന്ന് ഗൂഗിള്‍ പറഞ്ഞു.

ഗൂഗിള്‍ പുതിയ  ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ലഭ്യമാക്കി തുടങ്ങി

അതിനാല്‍ പുതിയ ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ഏതാണ്ട് ആന്‍ഡ്രോയ്ഡ് വിയര്‍ 2.എക്‌സിന് സമാനമായിരിക്കും . ആന്‍ഡ്രോയ്ഡ് വിയറിന്റെ അടുത്ത പതിപ്പില്‍ നോട്ടഫിക്കേഷന്‍ ചാനലും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട് വാച്ചിലൂടെ വരുന്ന മുന്നറിയിപ്പുകള്‍ നിരായായി ക്രമീകരിക്കാന്‍ കഴിയും.

സ്മാര്‍ട് വാച്ചിന്റെ ബാറ്ററി ലൈഫ് മെച്ചപ്പെട്ടിരിക്കും. ബാക് ഗ്രൗണ്ടില്‍ റണ്‍ ചെയ്യുന്ന സേവനങ്ങളില്‍ മാത്രമല്ല ബാക് ഗ്രൗണ്ട് ലൊക്കേഷന്‍ പിരശോധനയുടെ ആവൃത്തിയിലും ആന്‍ഡ്രോയ്ഡ് വിയര്‍ കര്‍ശനമായ പരിധി വയ്ക്കുന്നുണ്ട്.

പുതിയ ആന്‍ഡ്രോയ്ഡ് വിയര്‍ ബീറ്റ ലഭിക്കുന്നതിന് എല്ലാ സ്മാര്‍ട് വാച്ചുകള്‍ക്കും ടെസ്റ്റ് ഡിവൈസ് എന്ന പരിഗണന ലഭിക്കില്ല. എല്‍ജി വാച്ച് സ്‌പോര്‍ട് മാത്രമായിരിക്കും ടെസ്റ്റ് ഡിവൈസായി പരിഗണിക്കുക. നിരാശപെടേണ്ടതില്ല , മറ്റ് മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് നോക്കാം. ആന്‍ഡ്രോയ്ഡ് എമുലേറ്റര്‍ വഴി ആന്‍ഡ്രോയ്ഡ് വിയര്‍ ആപ്പ് പരീക്ഷിച്ച് നോക്കാം.

ആന്‍ഡ്രോയ്ഡ് വിയര്‍ മെച്ചപ്പെടുത്തുന്നതിന് ഗൂഗിള്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. അതിനാലാണ് സാംസങിന്റെ ടിസെന്‍, ആപ്പിളിന്റെ വാച്ച് ഒഎസ് എന്നിവയുമായി ഇവ താരതമ്യം ചെയ്യാറായിട്ടില്ല എന്ന് പറയുന്നത്.

അതേസമയം ആപ്പിള്‍ വാച്ച് സീരീസ് 3 യുടെ പ്രീ ബുക്കിങ് ഇന്ത്യയില്‍ തുടങ്ങിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
According to Google, the update is "mainly a technical upgrade to APU 26 with enhancements to background limits and notification channels."
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X