കൊടും ക്രിമനലുകളുടെ കൂട്ടത്തില്‍ മോദി വന്നതില്‍ മാപ്പെന്ന് ഗൂഗിള്‍...!

Written By:

ഗൂഗിളില്‍ ലോകത്തിലെ പത്ത് ക്രിമിനലുകളുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വന്നതില്‍ ഗൂഗിളിന്റെ മാപ്പ്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഗുജറാത്തിലെ സ്‌കൂളുകളിലെ പാഠപുസ്തകങ്ങളിലെ വര്‍ണ വിവേചനം സംബന്ധിച്ച പരാമര്‍ശത്തെക്കുറിച്ച് ബ്രിട്ടണിലെ ടെലിഗ്രാഫ് പത്രത്തിന്റെ വെബ്‌സൈറ്റില്‍ വന്ന ലേഖനത്തില്‍ ഉപയോഗിച്ച മോദിയുടെ ചിത്രമാണ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കുന്നതെങ്ങനെ...!

കൊടും ക്രിമനലുകളുടെ കൂട്ടത്തില്‍ മോദി വന്നതില്‍ മാപ്പെന്ന് ഗൂഗിള്‍...!

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, പാക് ഭീകരന്‍ ഹാഫിസ് സയിദ്, അയ്മന്‍ അല്‍ സവാഹിരി എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രം ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്.

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ചെയ്യുന്ന മണ്ടത്തരങ്ങളും അബദ്ധങ്ങളും ഇവയാണ്...!

കൊടും ക്രിമനലുകളുടെ കൂട്ടത്തില്‍ മോദി വന്നതില്‍ മാപ്പെന്ന് ഗൂഗിള്‍...!

തിരയല്‍ ഫലങ്ങള്‍ തങ്ങളുടെ അഭിപ്രായത്തിന്റെ പ്രതിഫലനമല്ലെന്ന് വെബ്‌സൈറ്റിന്റെ മുകളില്‍ തന്നെ ഗൂഗിള്‍ എഴുതിയിട്ടുണ്ടെങ്കിലും, സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ബിജെപി അടക്കമുളള പാര്‍ട്ടികള്‍ ഉയര്‍ത്തിയത്.

ഇതോടെയാണ് ഗൂഗിള്‍ ക്ഷമാപണവും വിശദീകരണവും ആയി രംഗത്തെത്തിയത്.

Read more about:
English summary
Google Apologises After Search Results Show PM Narendra Modi in 'Top 10 Criminals' List.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot