ഇനി ജിയോഫോണ്‍ എത്തുന്നത്‌ പുതിയ ഗൂഗിള്‍ അസിസ്‌റ്റന്റ്‌ ഫീച്ചറുമായി

Posted By: Archana V

ജിയോഫോണ്‍ ബുക്കിങ്ങിന്റെ രണ്ടാംഘട്ടം ആരംഭിച്ചത്‌ ഏതാനം ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌. ഗൂഗിള്‍ അസിസ്‌റ്റന്റിന്റെ പ്രത്യേക പതിപ്പ്‌ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്‌ ജിയോഫോണ്‍ ഇപ്പോള്‍ . ഇതോടെ ഗൂഗിളില്‍ നിന്നുള്ള എഐ-അധിഷ്‌ഠിത വിര്‍ചല്‍ അസിസ്‌റ്റന്റ്‌ ലഭ്യമാക്കുന്ന ആദ്യ ഫീച്ചര്‍ ഫോണായി മാറും ജിയോഫോണ്‍.

ഇനി ജിയോഫോണ്‍ എത്തുന്നത്‌ പുതിയ ഗൂഗിള്‍ അസിസ്‌റ്റന്റ്‌ ഫീച്ചറുമായി

അതേസമയം ജിയോഫോണിന്‌ വേണ്ടിയുള്ള രണ്ടാമത്തെ ഡിജിറ്റല്‍ അസിസ്‌റ്റന്റ്‌ ആണിത്‌. നിലവില്‍ ഡിവൈസില്‍ വോയ്‌സ്‌ കമാന്‍ഡുകള്‍ നടപ്പിലാക്കുന്ന ഇന്‍ബില്‍ട്ട്‌ അസിസ്റ്റന്റ്‌ ഉണ്ട്‌.

ഫീച്ചര്‍ ഫോണിലെ ഗൂഗിള്‍ അസിസ്‌റ്റന്റ്‌ ഹിന്ദിയും ഇംഗ്ലീഷും സപ്പോര്‍ട്ട്‌ ചെയ്യും. ഇരു ഭാഷകളിലെയും വോയ്‌സ്‌ സെര്‍ച്ച്‌ അന്വേഷണങ്ങളോടും പ്രതകരിക്കും.

എന്നുമുതല്‍ പുതിയ ഫീച്ചര്‍ ലഭ്യമായി തുടങ്ങും എന്നും മറ്റ്‌ പ്രാദേശിക ഭാഷകളില്‍ എപ്പോള്‍ ലഭ്യമായി തുടങ്ങും എന്നും സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ജിയോഫോണിന്‌ വേണ്ടിയുള്ള ഗൂഗിള്‍ അസിസ്‌റ്റന്റ്‌ ആദ്യം അവതരിപ്പിച്ചത്‌ ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഇവന്റിലാണ്‌ . സെര്‍ച്ച്‌ റിള്‍ട്ട്‌സ്‌ നല്‍കുക, ടെക്‌സ്‌റ്റ്‌മെസ്സേജ്‌ അയക്കുക, മ്യൂസിക്‌ പ്ലെ ചെയ്യുക തുടങ്ങി പലകാര്യങ്ങളും ശബ്ദ നിര്‍ദ്ദേശത്തിലൂടെ ചെയ്യാന്‍ ഈ സോഫ്‌റ്റ്‌വെയറിന്‌ കഴിയും എന്ന്‌ അന്ന്‌ അവതരിപ്പിച്ചിരുന്നു.

ജിയോഫോണില്‍ ഡിജിറ്റല്‍ അസിസ്‌റ്റന്റ്‌ ലഭ്യമാക്കുന്നതിലൂടെ തങ്ങളുടെ ഉത്‌പന്നങ്ങളും സേവനങ്ങളും കൂടുതല്‍ പേര്‍ക്ക്‌ സ്വീകരിക്കാവുന്ന തരത്തില്‍ ലഭ്യമാക്കുക എന്നതാണ്‌ ഗൂഗിളിന്റെ ലക്ഷ്യം. ഈ നീക്കത്തിലൂടെ ഗൂഗിളിന്‌ ജിയോഫോണിന്റെ ദശലക്ഷകണക്കിന്‌ വരുന്ന ഉപയോക്താക്കളിലേക്ക്‌ എത്താന്‍ കഴിയും.

70 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോള്‍: മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍!!!

4ജി കണക്ടിവിറ്റി സപ്പോര്‍ട്ട്‌ ചെയ്യുന്ന ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ മികച്ച ഫീച്ചര്‍ഫോണ്‍ അനുഭവം ലഭ്യമാക്കും. വിപുലമായ വിവരശേഖരത്തില്‍ നന്നും വിശ്വസ്‌തമായ വിവരങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റ്‌ ഡിവൈസിലെ 4ജി നെറ്റ്‌വര്‍ക്ക്‌ ഉപയോഗിക്കും.

ഇന്റര്‍നെറ്റ്‌ സേവനങ്ങളുടെ സുപ്രധാന വിപണിയായാണ്‌ ഇന്ത്യയെ കണക്കാക്കുന്നത്‌. രാജ്യത്തെ ഗ്രാമീണ , അര്‍ധ നഗര പ്രദേശങ്ങളിലേക്കും കൂടി ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ വ്യാപിക്കുന്നത്‌ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌ .

ആന്‍ഡ്രോയ്‌ഡ്‌ ഒറിയോ( ഗൊ എഡിഷന്‍) , ഗൂഗിള്‍ മാപ്‌സ്‌ ടുവീലര്‍ മോഡ്‌, ഗൂഗിള്‍ ഗൊ , ഫയല്‍ ഗൊ പോലുള്ള നിരവധി പുതിയ ഫീച്ചറുകളും സേവനങ്ങളും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ സ്വീകരിക്കാന്‍ ഈ ഫീച്ചറുകള്‍ ഉപയോക്താക്കളെ സഹായിക്കും.

Read more about:
English summary
Google has announced a special edition version of Google Assistant for JioPhone with support for Hindi and English.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot