ഫ്ലൈറ്റ് വൈകി എത്തുമോയെന്ന് ഇനി ഗൂഗിൾ അസിസ്റ്റന്റ് പ്രവച്ചിക്കും

|

ഫ്ലൈറ്റ് സ്റ്റാറ്റസ് ഡാറ്റ മെഷീൻ ലേർണിംഗുമായുള്ള പ്രോഗ്രാമിങ്, ഗൂഗിൾ അസിസ്റ്റന്റ് ഇനി മുതൽ ഫ്ലൈറ്റ് വൈകുമോ എന്ന് പറഞ്ഞുതരും. നിങ്ങളുടെ സ്മാർട്ഫോൺ വഴി ഈ സേവനം ഉപയോഗിക്കാൻ കഴിയും. എയർലൈൻസ് പ്രഖ്യപിക്കുന്നതിന് മുൻപ് തന്നെ ഗൂഗിൾ അസ്സിസ്റ്റന്റിന്റെ സേവനത്തോടെ ഫ്ലൈറ്റ് എത്താൻ വൈകുമോ എന്ന അറിയാൻ സാധിക്കും.

 
ഫ്ലൈറ്റ് വൈകി എത്തുമോയെന്ന് ഇനി ഗൂഗിൾ അസിസ്റ്റന്റ് പ്രവച്ചിക്കും

ഗൂഗിൾ അസ്സിസ്റ്റന്റിന്റ അൽഗരിതം പ്രവചിക്കുന്നതുവഴി ഫോണുകളിൽ ഫ്ലൈറ്റ് വൈകുന്നത് നോട്ടോഫിക്കേഷൻ വഴി അറിയിക്കും.

"ഈ വർഷത്തിന്റെ ആദ്യപകുതിയിൽ തന്നെ,ഉപയോക്താക്കളുടെ ആവശ്യപ്രകാരം ഫ്ലൈറ്റ് വൈകുമോ എന്ന് പ്രവചിച്ച് (ഗൂഗിൾ ഫ്ലൈറ്റ്) പറഞ്ഞിരുന്നു. 85 ശതമാനം ഫ്ലൈറ്റ് വൈകുമെന്നതിൽ വിശ്വാസമുണ്ടായിരുന്നു. എയർലൈൻസ് ഫ്ലൈറ്റ് വൈകുമെന്ന് അറിയിക്കുന്നതിന് മുൻപ് തന്നെ ഗൂഗിൾ അസ്സിസ്റ്റന്റിന് പ്രവചിക്കാൻ കഴിയും. ഫ്ലൈറ്റ് സ്റ്റാറ്റസ് ഡാറ്റയും മെഷീൻ ലേർണിംഗുമായി ചേർത്ത് പ്രോഗ്രാമിങ് ചെയ്യ്താണ് ഇത് പ്രാവർത്തികമാക്കി എടുക്കുന്നത്". ചൊവ്വാഴ്ച്ച പോസ്റ്റ് ചെയ്യ്ത ബ്ലോഗിൽ പറഞ്ഞു.

ഇന്റല്‍ 'വിസ്‌കി ലേക്ക്' സിപിയുമായി ലെനോവ തിങ്ക്പാഡ് എല്‍ 390, എല്‍390 യോഗ എന്നിവ വരുന്നുഇന്റല്‍ 'വിസ്‌കി ലേക്ക്' സിപിയുമായി ലെനോവ തിങ്ക്പാഡ് എല്‍ 390, എല്‍390 യോഗ എന്നിവ വരുന്നു

ഫ്ലൈറ്റ് വൈകുന്നത് ഒരു നിത്യേന സംഭവമായതിനാൽ, ഇനി മുതൽ ഗൂഗിൾ അസിസ്റ്റന്റ് വൈകുമെന്ന് പ്രവചിച്ച ഫ്ലൈറ്റുകളുടെ ലിസ്റ്റ് കാണിക്കും.

"ഹായ് ഗൂഗിൾ, എൻറെ ഫ്ലൈറ്റ് സമയത്തിന് എത്തുമോ ?" എന്ന് ചോദിക്കാം അല്ലെങ്കിൽ " ഹായ് ഗൂഗിൾ, എന്റെ ഫ്ലൈറ്റ് എപ്പോൾ എത്തും?" എന്നിങ്ങനെ നിങ്ങളുടെ ഫ്ലൈറ്റിനെ കുറിച്ച് എന്നോട് ചോദിക്കാം, ഗൂഗിൾ പറഞ്ഞു.

ഗൂഗിൾ ഫ്ലൈറ്റ്

ഗൂഗിൾ ഫ്ലൈറ്റ്

"കുറച്ച് ആഴ്ച്ചകൾക്ക് ശേഷം, അസിസ്റ്റന്റ് കൂടുതൽ മികച്ച രീതിയിൽ ഫ്ലൈറ്റ് വൈകുന്നതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ കാണിക്കും കൂടാതെ വൈകുന്നതിന്റെ വ്യക്തമായ കാരണം കൂടി ഞങ്ങൾക്ക് അറിയാൻ സാധിക്കുന്നെങ്കിൽ അറിയിക്കും", ഗൂഗിൾ പറഞ്ഞു.

ഗൂഗിൾ ഫ്ലൈറ്റ് ലിസ്റ്റ്

ഗൂഗിൾ ഫ്ലൈറ്റ് ലിസ്റ്റ്

ആദ്യത്തെ ഫ്ലൈറ്റ് ഡിലെ നോട്ടിഫിക്കേഷൻ 'ഗൂഗിൾ ഫ്ലൈറ്റിൽ' പ്രത്യക്ഷപ്പെടുന്നത് ജനുവരിയിലാണ്, പക്ഷെ, അതിന് 80 ശതമാനത്തിൽ താഴെയായിരുന്നു പ്രവച്ചനത്തിലുള്ള വിശ്വാസം. ഗൂഗിൾ അവധിദിനം ആയതിനാൽ "മാപ്പ്" അപ്ഡേറ്റ് ചെയ്യ്തു. ഇപ്പോൾ 'ട്രാവൽ ഗെയ്‌ഡ്' ഗൂഗിളിൽ ലഭ്യമാണ്. ഇതിൽ, ഒരു പുതിയ സ്ഥലത്തേക്കോ അല്ലെങ്കിൽ പുതിയൊരു നഗരത്തിന്റെ പോകേണ്ടിവരുമ്പോൾ കൊണ്ടുപോകേണ്ട വസ്‌തുക്കളുടെ ലിസ്റ്റ് 'ഗൂഗിൾ മാപ്പ്' വഴി അറിയുവാൻ സാധിക്കും.

ഗൂഗിൾ മാപ്പ് ഡിസ്പ്ലേ 2
 

ഗൂഗിൾ മാപ്പ് ഡിസ്പ്ലേ 2

'ഗൂഗിൾ ഫ്ലൈറ്റ്' കൂടുതൽ അപ്ഡേറ്റുകൾ ലഭിക്കുന്നതുവഴി ഫ്ലൈറ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ സാധിക്കും, കൂടാതെ, യാത്ര സാധങ്ങൾ കൊണ്ട് പോകാവുന്നതും അല്ലാത്തതുമായ ഫ്ലൈറ്റുകളേ പറ്റിയും അറിയുവാൻ സാധിക്കും. ഗൂഗിൾ ഫ്ലൈറ്റിൽ "ഫിൽറ്റർ ഓപ്ഷൻ' ലഭ്യമാണ്". യാത്രക്കാർക്ക് ഇതുപയോഗിച്ച് ആവശ്യാനുസരണം കാര്യങ്ങൾ വേർതിരിച്ച് അറിയാവുന്നതാണ്.

ഗൂഗിൾ ഫ്ലൈറ്റ്

ഗൂഗിൾ ഫ്ലൈറ്റ്

ഗൂഗിൾ ഫ്ലൈറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

1. ഗൂഗിൾ ഫ്ലൈറ്റ് ആപ്പ് തുറക്കുക.
2. എയർപോർട്ടും എത്തേണ്ട സ്ഥലത്തിന്റ പേരും ടൈപ്പ് ചെയ്യുക.
3. ടിക്കറ്റ് ഏതാണെന്ന് നോക്കി തിരഞ്ഞെടുക്കുക.
4.ക്യാബിൻ ക്ലാസ്, യാത്രക്കാരുടെ എണ്ണം എന്നിവ തിരഞ്ഞെടുക്കുക.
5. ഫ്ലൈറ്റ് തീയതി അറിയുവാനായി കലണ്ടർ നോക്കുക, സെലക്ട് ചെയ്യുക.
6. യാത്രക്കായി പോകേണ്ട ഫ്ലൈറ്റ് സെലക്ട് ചെയ്യുക.
7. ഫ്ലൈറ്റ് എങ്ങനെ ബുക്ക് ചെയ്യണമെന്ന് കാണിക്കുന്ന ഓപ്ഷൻ സെലക്‌ട് ചെയ്യുക.
8. ഫ്ലൈറ്റ് ബുക്ക് ചെയ്യ്ത് കഴിഞ്ഞാൽ അത് ഉറപ്പാക്കുന്നതിനായും, ക്യാൻസൽ ചെയ്യുവാനും, മറ്റ് ആവശ്യങ്ങൾക്കുമായി എയർലൈനുമായോ ട്രാവൽ എജൻസിയുമായോ ബന്ധപ്പെടുക.

Best Mobiles in India

English summary
The new flight delay prediction feature for Google Assistant comes ahead of this year's holiday season when flights are more likely to be delayed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X