ബ്ലോഗറില്‍ ഇനി അശ്ലീലമില്ലെന്ന് ഗൂഗിള്‍...!

Written By:

ഗൂഗിള്‍ ശുദ്ധികലശത്തിന് പുറപ്പെടുന്നു. തങ്ങളുടെ ബ്ലോഗ് സേവനമായ ബ്ലോഗറിലാണ് ഗൂഗിള്‍ ശുദ്ധീകരണം നടത്തുന്നത്. മാര്‍ച്ച് 23 മുതല്‍ സെക്‌സ് സംബന്ധിയായ ഫോട്ടോകളും ചിത്രങ്ങളും ബ്ലോഗറില്‍ പങ്കിടാന്‍ സാധിക്കില്ല.

ബ്ലോഗറില്‍ ഇനി അശ്ലീലമില്ലെന്ന് ഗൂഗിള്‍...!

നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളും, ചിത്രങ്ങളും നിലവില്‍ ബ്ലോഗുകളില്‍ ഉണ്ടെങ്കില്‍ ഗൂഗിള്‍ അത് എടുത്ത് മാറ്റില്ല. എന്നാല്‍ ആ ബ്ലോഗുകള്‍ െ്രെപവറ്റായി മാറും. അതോടെ ഉടമസ്ഥനല്ലാതെ ആര്‍ക്കും ബ്ലോഗ് കാണാന്‍ സാധിക്കില്ലെന്ന് ഗൂഗിള്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

ബ്ലോഗറില്‍ ഇനി അശ്ലീലമില്ലെന്ന് ഗൂഗിള്‍...!

ഇത് മറ്റുള്ളവരെ കാണിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ .xml ഫയലായി എക്‌സ്‌പോര്‍ട്ട് ചെയ്യാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്.

ബ്ലോഗറില്‍ ഇനി അശ്ലീലമില്ലെന്ന് ഗൂഗിള്‍...!

കല, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുളള ബ്ലോഗുകളിലെ ഉള്ളടക്കങ്ങള്‍ക്ക് അനുയോജ്യമായ നഗ്‌നത ചിത്രങ്ങള്‍ പൊതു ഇടത്തില്‍ നിന്നും നീക്കം ചെയ്യില്ലെന്നും ഗൂഗിള്‍ ഉറപ്പ് പറയുന്നു. സെറ്റിങില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇവ പ്രസിദ്ധീകരിക്കേണ്ടത്.

Read more about:
English summary
Google bans adult content on Blogger.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot