നിഗൂഢതകള്‍ നിറഞ്ഞ ഗൂഗിള്‍ ബാര്‍ജ്; 5 വസ്തുതകള്‍

By Bijesh
|

യു.എസിലെ വിവിധ തീരങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കണ്ടുവരുന്ന ഗൂഗിള്‍ ബാര്‍ജിനെ കുറിച്ച് പലതും പറഞ്ഞുകേട്ടിരുന്നു. ഒഴുകുന്ന ഡാറ്റാ സെന്റര്‍ ആണ് ഇതെന്നും അതല്ല, മറിച്ച് പാര്‍ടികള്‍ നടത്താനുള്ള ആഡംബര നൗകയാണെന്നുമൊക്കെയാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്.

 

അടുത്തകാലം വരെ ഇതെ കുറിച്ച് ഗൂഗിള്‍ വ്യക്തമായി ഒന്നും പറഞ്ഞിരുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ബാര്‍ജിനെ കുറിച്ച് ഏറെക്കുറെ വ്യക്തത കൈവന്നതായാണ് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. ഈ ബാര്‍ജുകള്‍ സഞ്ചരിക്കുന്ന റീടെയ്ല്‍ സ്‌റ്റോര്‍ ആയിരിക്കാനാണ് സാധ്യതയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

അതിനിടെ സാന്‍ഫ്രാന്‍സിസ്‌കോ തീരത്തുണ്ടായിരുന്ന ബാര്‍ജിനോട് തീരം വിടാന്‍ അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ഡെല്‍റ്റയിലേക്ക് ബാര്‍ജ് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. റീസൈക്കിള്‍ ചെയ്ത കപ്പല്‍ ഭാഗങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച ബാര്‍ജില്‍ നാല് കണ്ടെയ്‌നറുകള്‍ കൂട്ടിയോജിപ്പിച്ച നിലയിലാണുള്ളത്.

എന്തായാലും നിഗുഢത നിറഞ്ഞ ഈ ബാര്‍ജിനെ കുറിച്ച് ഇതുവരെ ലഭ്യമായ ഏതാനും വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

#1

#1

കണ്ടെയ്‌നറുകള്‍ ചേര്‍ത്തുവച്ച നാലു ബാര്‍ജുകളാണ് ഗൂഗിള്‍ നിര്‍മിച്ചിട്ടുള്ളത്. കാലിഫോര്‍ണിയ തീരത്തേക്കു നീങ്ങിയ ബാര്‍ജിനു പുറമെ ഒന്ന് പോര്‍ട്‌ലാന്‍ഡിലുമുണ്ട്. മറ്റു രണ്ടു ബാര്‍ജുകള്‍ ലോസ്ഏഞ്ചലസിലും ന്യൂയോര്‍കിലുമായിരിക്കുമെന്നാണ് അറിയുന്നത്.

 

 

#2

#2

ആളുകള്‍ക്ക് ഗൂഗിള്‍ ഉത്പന്നങ്ങള്‍ വാങ്ങാനും അവുടെ സാമങ്കതിക വിദ്യ മനസിലാക്കാനും സഹായിക്കുന്ന, ഒഴുകി നടക്കുന്ന ഇന്ററാക്റ്റീവ് റീടെയ്ല്‍ സ്‌റ്റോറായിരിക്കും ഇതെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

 

 

#3

#3

ബാര്‍ജ് ഇപ്പോഴും പ്രവര്‍ത്തനസജ്ജമല്ല എന്നതാണ് വാസ്തവം. നിയമക്കുരുക്കുകളാണ് ഇതിനു കാരണം. സാന്‍ഫ്രാന്‍സിസ്‌കോ തീരത്തു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് അവിടം വിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. അതുശകാണ്ടുതന്നെ ബാര്‍ജിന്റെ ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലിഫോര്‍ണിയ തീരത്തെ സ്‌റ്റോക്ടണിലായിരിക്കും. ആറുമാസത്തെ ലീസിലാണ് ബാര്‍ജ് ഇവിടെ നിര്‍ത്തുന്നത്.

 

 

#4
 

#4

അതേസമയം ഗൂഗിള്‍ ഇപ്പോഴും ഔദ്യോഗികമായി ബാര്‍ജിനെ കുറിച്ച് വ്യക്തമാക്കുന്നില്ല എന്നതാണ് രസകരം. സാന്‍ഫ്രാന്‍സിസ്‌കോ തീരത്തുനിന്ന് ബാര്‍ജ് മാറ്റുന്നതിനെ കുറിച്ച് തമാശരൂപേണയുള്ള മറുപടിയാണ് ഗൂഗിള്‍ നല്‍കിയത്. കഴിഞ്ഞ ആറുമാസമായി നിര്‍മാണപ്രവര്‍ത്തനങ്ങളും ആളുകളുടെ അന്വേഷണവും കാരണം ബാര്‍ജ് ക്ഷീണിച്ചിരിക്കുകയാണെന്നും ചെറിയൊരു ഇടവേള എടുക്കാനാണ് സ്‌റ്റോക്ടണിലേക്ക് പോകുന്നത് എന്നുമാണ് ഗൂഗിള്‍ പറഞ്ഞത്.

 

 

#5

#5

ഈ ബാര്‍ജ് വെള്ളത്തില്‍ സഞ്ചരിക്കുന്ന റീടെയ്ല്‍ സ്‌റ്റോര്‍ ആവുകയാണെങ്കില്‍ ധാരാളം ടൂറിസ്റ്റുകളെ ഇത് ആകാര്‍ഷിക്കുമെന്നും ഉറപ്പാണ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X