ഗൂഗിൾ, ബിങ്, ഡക്ക്ഡക്ക്ഗോ; സെർച്ച് എഞ്ചിനുകളിൽ കേമനാര്?

|

നമ്മൾ എല്ലാവരും നിത്യവും സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കുന്നവരാണ്. വിവരങ്ങൾ അറിയാനും അപേക്ഷകൾ സമർപ്പിക്കാനും വിവിധ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനും തുടങ്ങി ഇന്റർനെറ്റിന്റെയും ഡിജിറ്റൽ ലോകത്തിന്റെയും പടിപ്പുരകൾ കൂടിയാണ് സെർച്ച് എഞ്ചിനുകൾ. ഇന്റർനെറ്റ് ആക്സസ് ഉള്ള നൂറ് കണക്കിന് ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും ഉണ്ടെങ്കിലും എല്ലാ വിവരങ്ങൾക്കും സമീപിക്കാൻ കഴിയുക സെർച്ച് എഞ്ചിനുകളെയാണ്. സെർച്ച് എഞ്ചിൻ വിപണിയിൽ ഗൂഗിളിനാണ് ആധിപത്യം, എങ്കിലും ഗൂഗിളിന്റെ എതിരാളികളായ ബിങ്, ഡക്ക്ഡക്ക്ഗോ എന്നിവയും ശ്രദ്ധേയമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നമുക്ക് ഓരോ സെർച്ച് എഞ്ചിനുകളും സൂക്ഷ്മമായി പരിശോധിച്ച് ഏതാണ് മികച്ചതെന്ന് നോക്കാം.

 

 ഗൂഗിൾ

ഗൂഗിൾ

സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിളിലൂടെയാണ് ലോകമെമ്പാടുമുള്ള സെർച്ചുകളുടെ 92.6 ശതമാനവും നടക്കുന്നത്. നിരവധി സവിശേഷതകളും സംയോജിത ആപ്പുകളും ഉപയോഗിച്ച്, ഗൂഗിൾ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സെർച്ച് എഞ്ചിൻ ആയത് എങ്ങനെ ആണെന്ന് നോക്കാം.

സെർച്ച് ഫീച്ചേഴ്സ്

ഗൂഗിൾ വിപുലമായ സെർച്ച് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ നിലവിലെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള പ്രാദേശികവത്കരിച്ച സെർച്ച് റിസൽട്ടുകളാണ് അതിൽ ഒന്ന്. ഗൂഗിൾ മാപ്സിൽ നിന്നുള്ള ലൊക്കേഷനുകൾ പോലെ നിരവധി അധിക വിവരങ്ങളും സെർച്ച് റിസൽട്സിലേക്ക് ഫലങ്ങളിലേക്ക് ഗൂഗിൾ സംയോജിപ്പിക്കുന്നു. ഉദാഹരണത്തിന്, "സൂപ്പർമാർക്കറ്റ്" എന്ന് നമ്മൾ ഗൂഗിളിൽ തിരഞ്ഞാൽ റിസൽട്സിനൊപ്പം ഉപയോക്താവിന് സമീപമുള്ള സൂപ്പർമാർക്കറ്റുകളുടെ ഗൂഗിൾ മാപ്‌സ് ലൊക്കേഷനുകളും ലഭ്യമാകും. ഗൂഗിളിന്റെ ഫീച്ചേർഡ് സ്‌നിപ്പെറ്റുകൾ മറ്റൊരു ഉപയോഗപ്രദമായ സവിശേഷതയാണ്. സെർച്ച് റിസൽട്സ് പേജിൽ നിങ്ങളുടെ സെർച്ചിനൊപ്പം പ്രസക്തമായ മറ്റ് ഉള്ളടക്കങ്ങൾ സ്‌നിപ്പെറ്റുകളിൽ പ്രദർശിപ്പിക്കപ്പെടും. ഒരു വെബ്‌സൈറ്റ് സന്ദർശിക്കാതെ തന്നെ ആ വിവരങ്ങൾ ഗൂഗിൾ പേജിൽ നേരിട്ട് ലഭിക്കുമെന്ന് അർഥം.

നിങ്ങളുടെ പാസ്വേഡ് ഹാക്കർമാരുടെ കയ്യിലെത്തിയോ? അറിയാൻ സഹായിക്കുന്ന ഗൂഗിൾ ടൂൾനിങ്ങളുടെ പാസ്വേഡ് ഹാക്കർമാരുടെ കയ്യിലെത്തിയോ? അറിയാൻ സഹായിക്കുന്ന ഗൂഗിൾ ടൂൾ

ഇൻഡക്സ്
 

ഇൻഡക്സ് മെതേഡ്

ഒരു വെബ്‌പേജ് ഇൻഡക്സ് ചെയ്യണമോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് അത് എന്താണെന്ന് മനസ്സിലാക്കാൻ ഗൂഗിൾ ശ്രമിക്കും. അതായത് പേജിനുള്ളിലെ അക്ഷരങ്ങൾ, ഇമേജുകൾ, വീഡിയോ ഫയലുകൾ എന്നിവയുൾപ്പെടെ ഗൂഗിൾ വിശകലനം ചെയ്യും. ഇങ്ങനെ പേജിലെ കണ്ടന്റ് എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യും.

സ്വകാര്യത

ഗൂഗിൾ തങ്ങളുടെ യൂസേഴ്സിന്റെ ഡാറ്റ ശേഖരിക്കുന്നു എന്നത് പുതിയ കാര്യമല്ല. ഇതിന്റെ പേരിൽ ധാരാളം ആരോപണങ്ങളും നിയമനടപടികളും കമ്പനി നേരിട്ടിട്ടുമുണ്ട്. യൂസേഴ്സിന്റെ ക്രോം ബ്രൌസർ ആക്റ്റിവിറ്റി അവരുടെ സ്വകാര്യ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന കാര്യം പലർക്കും ഇപ്പോഴും അറിയില്ല.

യൂസർ എക്സ്പീരിയൻസ്

ഉത്തരവാദിത്തമുള്ള ഡാറ്റ സമ്പ്രദായങ്ങൾ പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും വിറ്റിട്ടില്ലെന്നും ഗൂഗിൾ അവകാശപ്പെടുന്നു. ഗൂഗിൾ നമ്മുടെ വ്യക്തിവിവരങ്ങൾ സേവ് ചെയ്യുന്നത് തടയാൻ ഒരു പരിധി വരെ നമ്മുക്ക് കഴിയും. അക്കൌണ്ട് സെറ്റിങ്സിൽ ഇതിനുള്ള ഓപ്ഷൻ ഉണ്ടാവും.

യൂസർ എക്സ്പീരിയൻസ്

ഗൂഗിളിന്റെ ലേഔട്ട് ലളിതവും മനോഹരവുമാണ്. വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഷോപ്പിങ് എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങൾ ലേഔട്ടിൽ ലഭ്യമാണ്. ഇവയിലൊക്കെ ഫിൽട്ടർ ചെയ്‌ത തിരയൽ ഫലങ്ങളും ലഭ്യമാകും.
അനുബന്ധ തിരയൽ ഓപ്ഷനുകളും പേജ് ചെയ്‌ത ഫലങ്ങളും മെയിൻ പേജിന്റെ ഏറ്റവും താഴെയായും ലഭ്യമാകും. ഒരൊറ്റ സെർച്ചിൽ ഏറ്റവും കൃത്യമായ ഫലങ്ങൾ നൽകിക്കൊണ്ട് ഗൂഗിൾ ലാളിത്യത്തിന് ഊന്നൽ നൽകുന്നു. ഇതിനൊരു മികച്ച ഉദാഹരണമാണ് ഗൂഗിളിന്റെ ഫ്രഷ്നസ് അൽഗൊരിതം. ഫ്രഷ് കണ്ടന്റുകൾ ഗൂഗിളിന്റെ അൽഗോരിതത്തിലേക്ക് ഫാക്‌ടർ ചെയ്യപ്പെടുന്നതാണ് ഈ രീതി.

വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

 ബിങ്

ബിങ്

എംഎസ്എൻ സെർച്ച്, വിൻഡോസ് ലൈവ് സെർച്ച് എന്നിവയുൾപ്പെടെയുള്ള മുൻ സെർച്ച് എഞ്ചിനുകളുടെ പരിഷ്കൃത രൂപമാണ് മൈക്രോസോഫ്റ്റ് ബിങ്. ഗൂഗിളിൽ നിന്ന് വ്യത്യസ്തമാണ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സെർച്ച് എഞ്ചിനായ ബിങിന്റെ സവിശേഷതകൾ.

സെർച്ച് ഫീച്ചേഴ്സ്

ബിങിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ വീഡിയോ സെർച്ച് ഫീച്ചറാണ്. യൂസർ ഫ്രണ്ട്ലി ആയ ഗ്രിഡ് ഫോർമാറ്റിലാണ് ഇവ പ്രദർശിപ്പിക്കപ്പെടുക. വീഡിയോ സെർച്ച് റിസൽട്സ് സ്കാൻ ചെയ്യുന്നതും എളുപ്പമാണ്. കൂടാതെ, വെബ്‌പേജിലേക്ക് നാവിഗേറ്റ് ചെയ്യാതെ തന്നെ നിങ്ങൾക്ക് സെർച്ച് റിസൽട്സിൽ തന്നെ നേരിട്ട് വീഡിയോ കാണാൻ കഴിയും.
വിപുലമായ ഫിൽട്ടറുകളാണ് ബിങിന്റെ ഇമേജ് സെർച്ച് ഫീച്ചറിലുള്ളത്. ലൈസൻസ് ടെപ്പ്, പോസ്റ്റ് ചെയ്ത തീയതി, ഇമേജിൽ ആളുകളുണ്ടോ, ഇമേജ് ടൈപ്പ്, ഇമേജ് അളവുകൾ എന്നിവ പ്രകാരമെല്ലാം ചിത്രങ്ങൾ ഫിൽട്ടർ ചെയ്യാൻ അനുവദിക്കുന്നു. ബിങിൽ പതിവായി സെർച്ച് ചെയ്യുന്നവർക്ക് റിവാർഡ് പോയിന്റുകൾ നേടാനും കഴിയും.

ഇൻഡക്സ് മെതേഡ്

ഒരു വെബ്‌പേജ് ഇൻഡക്സ് ചെയ്യാൻ ബിങ് പ്രാധാന്യം നൽകുന്നത് കണ്ടന്റ് ക്വാളിറ്റിയ്ക്കും കീവേർഡുകൾക്കുമാണ്. വെബ്‌പേജിന്റെ വിശ്വസനീയത, ഉള്ളടക്കം എത്രത്തോളം ഉപയോഗപ്രദവും വിശദവുമാണ്, വെബ്‌പേജ് എത്ര എളുപ്പത്തിൽ വായിക്കാനാകും. വെബ്‌പേജിന്റെ കണ്ടന്റ് ക്വാളിറ്റി വിലയിരുത്താൻ ബിങ് കണക്കിലെടുക്കുന്ന മൂന്ന് ഘടകങ്ങളാണിവ.

സ്വകാര്യത

സ്വകാര്യത

മെക്രോസോഫ്റ്റും തങ്ങളുടെ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നുണ്ട്. ആഡ് ടാർഗറ്റിങിനും വിപണനത്തിനും ഈ ഡാറ്റ ഉപയോഗിക്കുന്നു. എന്നിരുന്നാലും, മെക്രോസോഫ്റ്റ് നിങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ പരിമിതപ്പെടുത്തുന്നതിന് നിങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താവുന്നതാണ്.

യൂസർ എക്സ്പീരിയൻസ്

ബിങിന്റെ സെർച്ച് എഞ്ചിൻ ഒരു ദൃശ്യ വിരുന്നാണ്. സെർച്ച് എഞ്ചിന്റെ ഫ്രണ്ട് പേജിൽ ദിവസേന മാറുന്ന ഒരു വാൾപേപ്പർ ഉണ്ട്, വാൾപേപ്പറിൽ ക്ലിക്ക് ചെയ്താൽ ആ ചിത്രത്തെക്കുറിച്ച് കൂടുതലറിയാൻ കഴിയും. കൂടാതെ, ബിങിന്റെ ഹോം സെർച്ച് പേജിന്റെ ചുവടെയുള്ള ട്രെൻഡിങ് ന്യൂസ് പാനൽ നിങ്ങൾക്ക് വാർത്തകൾ അറിയാനും സഹായിക്കും. ചിത്രങ്ങൾ, വീഡിയോകൾ, മാപ്പുകൾ, വാർത്തകൾ, ഷോപ്പിങ് എന്നിങ്ങനെ ഫലങ്ങൾ ഫിൽട്ടർ ചെയ്യുന്ന ഒരു വൃത്തിയുള്ള ലേഔട്ടാണ് ബിങിന്റെ സെർച്ച് റിസൽട്സ് പേജിൽ ഉള്ളത്.

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളുംഎയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളും

ഡക്ക്ഡക്ക്ഗോ

ഡക്ക്ഡക്ക്ഗോ

മറ്റ് സെർച്ച് എഞ്ചിനുകളെപ്പോലെ ജനപ്രിയമല്ലെങ്കിലും, ഡക്ക്ഡക്ക്ഗോയ്ക്കും വലിയൊരു യൂസർ ബേസുണ്ട്. സെർച്ച് എഞ്ചിൻ സ്വീകരിക്കുന്ന സ്വകാര്യതയിൽ കേന്ദ്രീകരിച്ചുള്ള സമീപനമാണ് സ്ഥിരം യൂസേഴ്സിനെ ആകർഷിക്കുന്നത്.

സെർച്ച് ഫീച്ചേഴ്സ്

ഡക്ക്ഡക്ക്ഗോയുടെ ബാങ്‌സ് മികച്ച സെർച്ച് ഫീച്ചറാണ്. ഡക്ക്ഡക്ക്ഗോയുടെ സെർച്ച് ബാറിൽ നിന്നും മറ്റ് മറ്റ് വെബ്‌സൈറ്റുകളിൽ നേരിട്ട് സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആണിത്. ഉദാഹരണത്തിന്, നിങ്ങൾ bang !w എന്ന് ടൈപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് വിക്കിപീഡിയയിൽ നേരിട്ട് തിരയാൻ കഴിയും. ഡക്ക്ഡക്ക്ഗോയ്ക്ക് നിലവിൽ 13,000 ത്തിലധികം ബാങ്സ് ഉണ്ട്. അതായത് ഡക്ക്ഡക്ക്ഗോയുടെ സെർച്ച് ബാറിൽ നിന്നും നേരിട്ട് 13,000ത്തോളം വെബ്സൈറ്റുകളിൽ പ്രവേശിക്കാൻ കഴിയും. മറ്റൊരു മികച്ച സെർച്ച് ഫീച്ചറാണ് ഇൻസ്റ്റന്റ് ആൻസ്വേഴ്സ്.

ഇൻഡക്സ് മെതേഡ്

ഡക്ക്ഡക്ക്ഗോ 400 ലധികം ഉറവിടങ്ങളിൽ നിന്നും നിങ്ങൾക്ക് വിവരങ്ങൾ എത്തിക്കുന്നു. വിക്കിപീഡിയ പോലുള്ള പ്രശസ്തമായ വെബ്‌സൈറ്റുകളും ബിങ് പോലുള്ള മറ്റ് സെർച്ച് എഞ്ചിനുകളും ഇതിൽ ഉൾപ്പെടുന്നു ( ഡക്ക്‌ഡക്ക്‌ഗോ ഒരു ഉറവിടമായി ഗൂഗിൾ ഉപയോഗിക്കുന്നില്ല ).

സ്വകാര്യത

സ്വകാര്യത

ഡക്ക്ഡക്ക്ഗോ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന സ്ഥാപനമാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ലെന്ന് അതിന്റെ സ്വകാര്യതാ നയം പറയുന്നു. ഇത് മറ്റ് ജനപ്രിയ സെർച്ച് എഞ്ചിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വെബിലെ തങ്ങളുടെ ഉപഭോക്താക്കളെ മറ്റ് സെർച്ച് എഞ്ചിനുകൾ ട്രാക്ക് ചെയ്യുന്നത് പോലും ഡക്ക്ഡക്ക്ഗോ തടയുന്നു.

യൂസർ എക്സ്പീരിയൻസ്

ഡക്ക്ഡക്ക്ഗോയ്‌ക്ക് ഉപയോഗിക്കാൻ എളുപ്പമായ ലേഔട്ട് ഉണ്ട്. ചിത്രങ്ങൾ, വീഡിയോകൾ, വാർത്തകൾ, മാപ്പുകൾ, ഷോപ്പിങ് എന്നിങ്ങനെ തിരച്ചിൽ ഫിൽട്ടർ ചെയ്യാൻ അനുവദിക്കുന്ന വെർട്ടിക്കിളുകളും ബ്രൌസർ ലോഡ് ചെയ്യുന്നു. ഡക്ക്ഡക്ക്ഗോയുടെ സെർച്ച് റിസൽട്സ് പേജ് എൻഡ് ആകുന്നില്ല, പകരം എത്ര വേണമെങ്കിലും സ്ക്രോൾ ചെയ്ത് പോകാവുന്ന പേജുകളായി മാറുന്നു.

ഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർ

മികച്ച സെർച്ച് എഞ്ചിൻ

മികച്ച സെർച്ച് എഞ്ചിൻ

ഓരോ ബ്രൗസറിനെക്കുറിച്ചും അവയുടെ ഗുണദോഷങ്ങളെക്കുറിച്ചും മനസിലായെങ്കിൽ മികച്ച സെർച്ച് എഞ്ചിൻ തിരഞ്ഞെടുക്കാം. സ്വകാര്യതയാണ് നിങ്ങളുടെ പ്രധാന ആശങ്കയെങ്കിൽ, ഡക്ക്ഡക്ക്ഗോ ആണ് ഏറ്റവും നല്ല ചോയ്സ്. നിങ്ങൾ ട്രാക്ക് ചെയ്യപ്പെടുന്നതിൽ പ്രശ്‌നമില്ലെങ്കിൽ, പ്രാദേശികവത്കരിച്ച സെർച്ച് റിസൽട്സിന് ഗൂഗിൾ ആയിരിക്കും ഏറ്റവും മികച്ച ചോയ്സ്. സെർച്ച്, റിവാർഡ് സിസ്‌റ്റം എന്നിവയ്‌ക്കൊപ്പം സെർച്ച് റിസൽട്സിലേക്കുള്ള ഗെയിമിഫിക്കേഷൻ സമീപനവും ആകർഷകമായി തോന്നുന്നവർക്ക് ബിങായിരിക്കും നല്ല ചോയ്സ്. എല്ലാ കാര്യങ്ങളും പരിഗണിക്കുമ്പോൾ, ഗൂഗിൾ തന്നെയാണ് ഏറ്റവും മികച്ച ഓപ്ഷൻ. ഗൂഗിളിന്റെ സെർച്ച് ഫീച്ചറുകൾ ഉപയോക്താക്കൾ പരതുന്ന കാര്യങ്ങൾക്കുള്ള ഉത്തരം എളുപ്പത്തിലും വേഗത്തിലും കണ്ടെത്താൻ സഹായിക്കുന്നു. ഗൂഗിളിന്റെ ലളിതമായ ലേഔട്ട് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും സഹായിക്കും.

Best Mobiles in India

English summary
We all use search engines on a daily basis. Search engines are also the gateway to the Internet and the digital world. Google dominates the search engine market, but its rivals Bing and DuckDuckgo also offer notable features. Let's take a closer look at each search engine and see which one is the best.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X