എല്ലാ വലിയ നിമിഷങ്ങളും ഓര്‍ത്തുവയ്ക്കാന്‍ ഗൂഗിള്‍ കലണ്ടര്‍ ആപ്ലിക്കേഷന്‍

By Super
|
എല്ലാ വലിയ നിമിഷങ്ങളും ഓര്‍ത്തുവയ്ക്കാന്‍ ഗൂഗിള്‍ കലണ്ടര്‍ ആപ്ലിക്കേഷന്‍

ഗൂഗിള്‍ ഈയടുത്തിടെ ഒരു ആന്‍ഡ്രോയ്ഡ് കലണ്ടര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. തുടക്കത്തില്‍ ഗാലക്‌സി നെക്‌സസ് , നെക്‌സസ് എസ് തുടങ്ങിയ ഫോണുകള്‍ക്ക് വേണ്ടി മാത്രമായിരുന്ന ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. ഗൂഗിള്‍ കലണ്ടര്‍ ആപ്ലിക്കേഷനില്‍ ഇവെന്റുകള്‍ ഉണ്ടാക്കാനും, എഡിറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും, വേഗത്തില്‍ ഇവെന്റുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് മെയില്‍ ചെയ്യാനും ഒക്കെ ഇതില്‍ സാധിയ്ക്കും. ആന്‍ഡ്രോയ്ഡ് 4.0.3 മുതലുള്ള ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കാമെങ്കിലും, എച്ച് ടി സി ഉപകരണങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടാകാമെന്ന് ഗൂഗിള്‍ മു്ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ആപ്ലിക്കേഷന്റെ പുതിയ പ്രത്യേകതകള്‍ നോക്കാം

 
  • നിങ്ങള്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ ഇവെന്റുകള്‍ നോട്ടിഫിക്കേഷനില്‍ വച്ച് തന്നെ പിന്നീട് ഓര്‍മിപ്പിയ്ക്കാനായി മാറ്റുന്നതിനുള്ള സംവിധാനമുണ്ട്.

  • I will be late പോലെയുള്ള ചില മെസ്സേജുകള്‍ ചടങ്ങിലെ പങ്കാളികള്‍ക്ക് നോട്ടിഫിക്കേഷനില്‍ നിന്ന് തന്നെ നേരിട്ട് അയയ്ക്കാന്‍ സാധിയ്ക്കും.

  • ഒരു ദിവസത്തെ ഇവന്റുകളിലേയ്ക്ക് സൂം ഇന്‍-ഔട്ട് ചെയ്യാനുള്ള സൗകര്യം.

  • യാത്ര ചെയ്യുമ്പോള്‍ സമയം നന്നായി ഉപയോഗിയ്ക്കാന്‍ ഹോം ടൈം സോണ്‍ സെറ്റ് ചെയ്യാനുള്ള സൗകര്യം.

ഒരു വര്‍ഷം മുമ്പ് വരെയുള്ള ഇവെന്റുകള്‍ കാണാനുള്ള സംവിധാനം ഇതിലുണ്ട്.

ഐ സി എസ് (4.0.3+) അല്ലെങ്കില്‍ ജെല്ലിബീന്‍ ഓ എസ്സുകള്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേയില്‍ നിന്ന് കലണ്ടര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.


Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X