ഡെവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ ബാംഗ്ലൂര്‍ കാംപസില്‍ അടുത്തമാസം ഹാക്കത്തണ്‍!!!

Posted By:

സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഇന്ത്യയിലെ സാധാരണക്കാരായ ആളുകളെ പൊതു കാര്യങ്ങളില്‍ സഹായിക്കുന്നതിന് ഉതകുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യം വച്ച് നടക്കുന്ന ഹാക്കത്തണ്‍ ഗൂഗിളിന്റെ ബാംഗ്ലൂര്‍, കാലിഫോര്‍ണിഥയ കാംപസുകളില്‍ വച്ച് അടുത്തമാസം നടക്കും.

ഗൂഗിള്‍ ബാംഗ്ലൂര്‍ കാംപസില്‍ അടുത്തമാസം ഹാക്കത്തണ്‍!!!

രണ്ടു ദിവസങ്ങളിലായി ബാംഗ്ലൂരില്‍ നടക്കുന്ന ഹാക്കത്തണില്‍ ഇന്‍ഫോസിസ് സ്ഥാപകനും ചെയര്‍മാനുമായ എന്‍.ആര്‍. നാരായണമൂര്‍ത്തി, ഗൂഗിള്‍ സീനിയര്‍ വൈസ്പ്രസിഡന്റ് അമിത് സിംഗാള്‍ എന്നിവര്‍ ആമുഖപ്രഭാഷണം നടത്തും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഉതകുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വേറിട്ട രീതിയിലുള്ള ഈ ഹാക്കത്തണില്‍ പങ്കെടുക്കാം.

കോഡ് ഫോര്‍ ജപ്പാനൊപ്പം വേള്‍ഡ് ബാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട്, ലോക ബാങ്ക് ഗ്രൂപ്പിന്റെ ഓപ്പണ്‍ ഫിനാന്‍സ് ടീം, ലോകബാങ്കിന്റെ ഐ.സി.ടി യൂണിറ്റ് എന്നിവ ചേര്‍ന്നാണ് ഹാക്കത്തണ്‍ സംഘടിപ്പിക്കുന്നത്. ആമസോണ്‍, സിസ്‌കോ, ഗൂഗിള്‍, നാസ്‌കോം, ആക്ഷന്‍ ഫോര്‍ ഇന്ത്യ തുടങ്ങിയവയും പങ്കാളികളാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot