ആന്‍ഡ്രോയ്ഡിന് വിലയിടാനൊരുങ്ങി ഗൂഗിള്‍; ഒരു ഫോണിന് 40 ഡോളര്‍ ഈടാക്കും

|

വിപണിയിലെ ആരോഗ്യകരമായ മത്സരം നശിപ്പിക്കുന്നെന്ന് ആരോപിച്ച് യൂറോപ്യന്‍ യൂണിയന്‍ പിഴയിട്ടതിനെ തുടര്‍ച്ച് ഗൂഗിള്‍ മനംമാറ്റുന്നു. ഗൂഗിളിന്റെ ചില ആപ്പുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തുന്ന നിര്‍മ്മാതാക്കളില്‍ നിന്ന് ലൈസന്‍സ് ഫീ ഈടാക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. ഒരു സ്മാര്‍ട്ട്‌ഫോണിന് 40 ഡോളര്‍ വരെ ഈടാക്കുമെന്നാണ് റിപ്പേര്‍ട്ടുകള്‍.

 

ഗൂഗിള്‍

ഗൂഗിള്‍

ആന്‍ഡ്രോയ്ഡ് വിപണിയിലെ മേല്‍ക്കൈ ഉപയോഗിച്ച് ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെ ആപ്ലിക്കേഷനുകളും ക്രോമും ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും ഇതിന് പ്രത്യുപകാരമായി പ്ലേസ്റ്റോര്‍ സൗജന്യമായി ഉപയോഗിക്കാന്‍ അനുവദിക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ കണ്ടെത്തി. ഗൂഗിളിന്റെ നടപടി മറ്റുള്ളവര്‍ക്ക് വിപണിയില്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് പറഞ്ഞ് കമ്മീഷന്‍ പിഴയിടുകയും ചെയ്തു.

 ഓപ്പണ്‍ സോഴ്‌സ്

ഓപ്പണ്‍ സോഴ്‌സ്

ആന്‍ഡ്രോയ്ഡ് ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമായതിനാല്‍ സൗജന്യമായി ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഇതോടൊപ്പം ഗൂഗിള്‍ ആപ്പുകള്‍ പ്രീ-ഇന്‍സ്റ്റോള്‍ ചെയ്യുന്നതോടെ പ്രശ്‌നം ആരംഭിക്കുന്നു. ആത്യവശ്യം ചില ആപ്പുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാന്‍ കഴിയൂവെന്ന പ്രശ്‌നവുമുണ്ട്. ഇവ ഓപ്പണ്‍ സോഴ്‌സ് പ്രോഗ്രാമുകള്‍ അല്ലാത്തതിനാല്‍ അവയ്ക്ക് ലൈസന്‍സ് ഫീസ് വാങ്ങേണ്ടിവരും.

മോചനം നേടാം.
 

മോചനം നേടാം.

ഗൂഗിള്‍ ആപ്പുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഗൂഗിളുമായി കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഒരു കമ്പനി ക്രോം ഉള്‍പ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ഇരിക്കട്ടെ. അതിനായി അവര്‍ ഗൂഗിള്‍ മാപ്‌സ്, ടു ഡു തുടങ്ങിയ പല ആപ്പുകളും ഇന്‍സ്റ്റോള്‍ ചെയ്യണം. ഇതോടെ ലൈസന്‍സ് ഫീ നല്‍കുന്ന ബാധ്യതയില്‍ നിന്ന് കമ്പനികള്‍ക്ക് മോചനം നേടാം.

ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍

ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍

ഗൂഗിളിന്റെ എതിരാളികളായ കമ്പനികളുടെ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനും കരാറില്‍ വ്യവസ്ഥകളുണ്ട്. ഉദാഹരണത്തിന് ബിംഗ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാം. പക്ഷെ ആന്‍ഡ്രോയ്ഡ് ഹോം സ്‌ക്രീനില്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ ഉണ്ടാവണം. ഇക്കാര്യങ്ങളൊക്കെ വിലയിരുത്തിയാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ഗൂഗിളിന് പിഴയിട്ടിരിക്കുന്നത്.

ലൈസന്‍സ് ഫീ

ലൈസന്‍സ് ഫീ

ലൈസന്‍സ് ഫീ സംബന്ധിച്ച ആശങ്കകള്‍ ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. മേഖലകള്‍ക്ക് അനുസരിച്ച് ഫീസില്‍ വ്യത്യാസം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 500 ppi മുതല്‍ മുകളിലോട്ടുള്ള സ്‌ക്രീനുകള്‍ക്ക് ജര്‍മ്മനി, നെതര്‍ലാന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളില്‍ ഫോണിന് 40 ഡോളര്‍ വീതം നല്‍കേണ്ടിവരും. 400 ppi-ക്കും 500 ppi-ക്കും ഇടയിലുള്ള ഫോണുകള്‍ക്ക് 20 ഡോളറും 400 ppi-ല്‍ താഴെയുളള ഫോണുകള്‍ക്ക് 10 ഡോളര്‍ വീതവും ഈടാക്കുമെന്നാണ് സൂചന.

പറയപ്പെടുന്നു.

പറയപ്പെടുന്നു.

മറ്റ് രാജ്യങ്ങളില്‍ ഒരു ഫോണിന് 2.50 ഡോളര്‍ വച്ച് നല്‍കിയാല്‍ മതിയാകും. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ ടാബുകള്‍ക്കുള്ള ലൈസന്‍സ് ഫീസ് 20 ഡോളറായി നിജപ്പെടുത്തിയിട്ടുണ്ട്. നിരക്കുകള്‍ അന്തിമമല്ലെന്നും ചര്‍ച്ചകളിലൂടെ ഇക്കാര്യം തീരുമാനിക്കുമെന്നും പറയപ്പെടുന്നു.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍, ടാബ്ലറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ഗൂഗിളിന്റെ വരുമാനം സെര്‍ച്ച് എന്‍ജിന്‍, ക്രോം എന്നിവ വഴിയാണ്. അതുകൊണ്ട് തന്നെ ഗൂഗിളിന് ആപ്പുകള്‍ക്ക് ലൈസന്‍സ് ഫീ പിരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

ആശങ്കയുണ്ട്.

ആശങ്കയുണ്ട്.

ലൈസന്‍സ് ഫീ ഇടാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം നടത്താന്‍ ഗൂഗിള്‍ ഇതുവരെ തയ്യാറായിട്ടില്ല. ലൈസന്‍സ് ഫീ ഇടാക്കാനുള്ള തീരുമാനവുമായി ഗൂഗിള്‍ മുന്നോട്ട് പോയാല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില ഉയരുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

ഫോൺ തന്നെ മതി, കൃത്യമായ ഫ്ലാഷ് ലൈറ്റ് വഴി മികച്ച ചിത്രങ്ങൾ എടുക്കാൻ..!ഫോൺ തന്നെ മതി, കൃത്യമായ ഫ്ലാഷ് ലൈറ്റ് വഴി മികച്ച ചിത്രങ്ങൾ എടുക്കാൻ..!

 

Most Read Articles
Best Mobiles in India

Read more about:
English summary
Google To Charge $40 Per Device For Android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X