Just In
- 10 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 14 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില് വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- News
ടൂറിസം മേഖലക്കും വന് കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില് വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Google Chrome: ജാവയാണ് വില്ലൻ; ബാറ്ററി കുടിയനെന്ന ചീത്തപ്പേര് മാറ്റാനൊരുങ്ങി ഗൂഗിൾ ക്രോം
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന, ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം. ഗൂഗിൾ ക്രോം ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടിരുന്നത് അതിന്റെ ബാറ്ററി ഉപയോഗത്തെക്കുറിച്ചാണ്. ലാപ്ടോപ്പുകളുടെ ബാറ്ററി ഡ്രെയിൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾക്കും വിമർശനങ്ങൾക്കും കാലങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇനി പഴി കേൾക്കാൻ ഇല്ലെന്ന നിലപാടിലാണ് Google Chrome.

9ടു5ഗൂഗിൾ പുറത്ത് വിട്ട ഒരു റിപ്പോർട്ട് പ്രകാരം ഗൂഗിൾ ക്രോം ഉപയോഗം കൂടുതൽ ബാറ്ററി കാര്യക്ഷമതയോടെ നിർവഹിക്കാൻ സഹായിക്കുന്ന ട്വീക്കുകൾ എല്ലാവർക്കുമായി കൊണ്ട് വരാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ക്രോം ഒഎസ് 105 അപ്ഡേറ്റിൽ ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ ട്വീക്ക് കണ്ടെത്തിയിട്ടും ഉണ്ട്. ഗൂഗിൾ ക്രോം റൺ ചെയ്യുമ്പോഴുള്ള ബാറ്ററി ഉപയോഗം കുറയ്ക്കാൻ വേണ്ടിയാണ് ഈ മാറ്റങ്ങൾ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ധാരാളം ബിഹൈൻഡ് ദ സ്ക്രീൻ മാറ്റങ്ങളുമായാണ് ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ( ക്രോം ഒഎസ് 105 ) വരുന്നത്. പുതിയ ഒരു ഫ്ലാഗും ഇക്കൂട്ടത്തിൽ ഉണ്ട്. ബ്രൌസർ ഉപയോഗം നടക്കുമ്പോൾ ഉള്ള ബാറ്ററി ലാഭം കാണിക്കുന്ന രീതിയിലാണ് ഈ ഫ്ലാഗ് വരുന്നത്. പുതിയ ഫ്ലാഗിന് "ക്വിക്ക് ഇന്റൻസീവ് ത്രോട്ടിലിംഗ്" എന്നാണ് പേര് നൽകിയിരിക്കുന്നത്. ബാക്ക്ഗ്രൌണ്ട് പേജുകൾ അമിതമായി ബാറ്ററി ലൈഫ് കളയുന്നത് തടയാൻ വേണ്ടിയാണ് ഈ ഫീച്ചർ ക്രോം അപ്ഡേറ്റിൽ കൊണ്ട് വന്നിരിക്കുന്നത്.

ഗൂഗിൾ ക്രോമിലെ പുതിയ ഫീച്ചറും ലഭ്യതയും
റിപ്പോർട്ട് അനുസരിച്ച്, വിൻഡോസ്, മാകോസ്, ലിനക്സ് എന്നിവയുൾപ്പെടെ ഗൂഗിൾ ക്രോം ഓഫർ ചെയ്യുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഒഎസിലെ മാറ്റം ലഭ്യമാകും. നിലവിൽ ദേവ് ചാനലിൽ മാത്രമാണ് ക്രോമിനെ കൂടുതൽ ബാറ്ററി എഫിഷ്യന്റ് ആക്കുന്ന അപ്ഡേറ്റ് കാണാൻ കഴിയുന്നത്. ഇത് എല്ലാ യൂസേഴ്സിനുമായി സ്റ്റേബിൾ അപ്ഡേറ്റിലേക്ക് വരുമ്പോൾ കുറച്ച് സമയം എടുക്കുമെന്നതിന്റെ സൂചനയായി കാണാവുന്നതാണ്. ഇത് തന്നെയാണ് റിപ്പോർട്ടുകളും പറയുന്നത്.

പുതിയ ഫീച്ചറിന്റെ പ്രവർത്തനം
ഗൂഗിൾ ക്രോമിന്റെ പുതിയ ഫീച്ചർ "ക്വിക്ക് ഇന്റൻസീവ് ത്രോട്ടിലിംഗ്" എന്നാണ് അറിയപ്പെടുന്നത്. ബാക്ക്ഗ്രൌണ്ട് പേജുകളെ ജാവ്സ്ക്രിപ്റ്റ് എലമെന്റ്സ് ലോഡ് ചെയ്യുന്നതിൽ നിന്നും തടയുന്ന സമയ പരിധി കുറച്ച് കൊണ്ട് വന്നിരിക്കുകയാണ് ചെയ്തിരിക്കുന്നത്. നേരത്തെ ഇത് അഞ്ച് മിനിറ്റ് ആയിരുന്നു. പുതിയ അപ്ഡേറ്റിലൂടെ ഇത് അഞ്ച് മിനിറ്റിൽ നിന്നും 10 സെക്കൻഡ് ആയി കുറച്ചു.

ഈ പുതിയ ഫീച്ചർ നിങ്ങളുടെ ഉപകരണങ്ങളുടെ ബാറ്ററി ആയുസ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടെക് ഭീമൻ വിശദീകരിക്കുന്നു. ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ തന്നെ വലിയ പ്രതീക്ഷ നൽകുന്നതായും ഗൂഗിൾ അവകാശപ്പെടുന്നുണ്ട്. കാനറി, ദേവ് ചാനലുകളിലാണ് പുതിയ ബാറ്ററി സേവിങ് ഫീച്ചറിന്റെ പരീക്ഷണം പുരോഗമിക്കുന്നത്.

ഈ പരീക്ഷണങ്ങൾ നടക്കുമ്പോൾ ഗൈഡിങ് മെട്രിക്കുകളിൽ ഒന്നും തന്നെ ഒരു റിഗ്രഷനും വന്നിട്ടില്ലെന്നും ഗൂഗിൾ പറയുന്നു. എല്ലാ ടാബുകളും ഹൈഡ് ചെയ്തും സൈലന്റ് ആയും വയ്ക്കുമ്പോഴും സിപിയു സമയത്തിൽ 10 ശതമാനം പുരോഗതി വന്നിട്ടുണ്ടെന്നും ഗൂഗിൾ അവകാശപ്പെടുന്നു.

ഈ സവിശേഷത ശരിയായ സാഹചര്യങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. അതും ഒന്നിൽ കൂടുതൽ ടാബുകൾ ഒരേ സമയം തുറക്കുമ്പോൾ മാത്രമാണ് ബാധകം ആകുന്നതും. ഇത് കൂടാതെ, ഒരു പുതിയ ടാബിൽ ഒരു പേജ് തുറക്കുകയും, എന്നാൽ ഉടനടി അത് ഉപയോഗിക്കുന്നില്ലാത്തതുമായ സാഹചര്യങ്ങൾ ഉണ്ടാവാറില്ലേ? ഈ സമയത്ത് പുതിയ ഫീച്ചർ പ്രവർത്തനക്ഷമം ആകും.

പൂർണമായി ലോഡ് ആകുന്നതിൽ നിന്നും ക്വിക്ക് ഇന്റൻസീവ് ത്രോട്ടിലിംഗ് ഫീച്ചർ ആ ടാബിനെ തടയും. ഇങ്ങനെ അനാവശ്യമായി ബാറ്ററി ഉപയോഗിക്കുന്നതിൽ നിന്നും പേജിനെയും ടാബിനെയും തടയാനും ക്വിക്ക് ഇന്റൻസീവ് ത്രോട്ടിലിംഗ് ഫീച്ചറിന് സാധിക്കുന്നു. എന്നാൽ നിങ്ങൾ സന്ദർശിക്കുന്ന പേജ് ജാവാസ്ക്രിപ്റ്റിനെ ഒരുപാട് ആശ്രയിക്കുന്നതാണെങ്കിൽ മാത്രമാണ് പുതിയ ഫീച്ചർ ബാധകമാകുന്നത് എന്ന കാര്യവും മനസിലാക്കിയിരിക്കണം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470