ഇനി ഇന്റർനെറ്റ് ഇല്ലാതെ ബ്രൗസ് ചെയ്യാം; പുതിയ സംവിധാനവുമായി ഗൂഗിൾ

By Shafik
|

ഇന്റർനെറ്റ് ഇല്ലാതെ തന്നെ ബ്രൗസ് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനവുമായി ഗൂഗിൾ ക്രോം. ദിവസവും ഒരു ജിബി ഒന്നര ജിബി രണ്ടു ജിബി ഒക്കെ ഡാറ്റ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ, അവയൊന്നും ഒന്നിനും തികയാത്ത അവസ്ഥയാണ് പലർക്കും.

ഇന്റർനെറ്റ് തീർന്നുപോയാൽ ഇനി പ്രശ്നമില്ല

ഇന്റർനെറ്റ് തീർന്നുപോയാൽ ഇനി പ്രശ്നമില്ല

ഒന്നോ രണ്ടോ സിനിമകൾ കണ്ടുകഴിയുമ്പോളേക്കും ആ രണ്ടു ജിബിയും തീർന്നിട്ടുണ്ടാകും. പിന്നീട് വല്ല വാർത്തകളോ ലേഖനങ്ങളോ ഒക്കെ വായിക്കാം എന്ന് കരുതി നെറ്റിൽ കയറുമ്പോൾ ആയിരിക്കും ഇന്റർനെറ്റ് തീർന്ന വിവരം അറിയുക. ഇതിനൊരു പരിഹാരവുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്.

നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകൾ തനിയെ ലോഡ് ചെയ്യപ്പെടും

നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകൾ തനിയെ ലോഡ് ചെയ്യപ്പെടും

ആൻഡ്രോയ്ഡ് ഫോണുകൾക്കുള്ള ഗൂഗിൾ ക്രോം ആപ്പിൽ ആണ് ഈ സേവനം ലഭ്യമായിരിക്കുന്നത്. ഇതുപ്രകാരം ഗൂഗിൾ ക്രോം നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, ഗൂഗിൾ ന്യൂസിൽ നിങ്ങൾ മുൻഗണന കൊടുത്ത വിഷയങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള വെബ് പേജുകൾ നെറ്റ് ഉള്ള സമയത്ത് തനിയെ ലോഡ് ചെയ്യപ്പെടും. ഇന്ത്യ അടക്കം 100 രാജ്യങ്ങളിലാണ് വ്യാഴാഴ്ച ഗൂഗിൾ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

എങ്ങനെ ഉപയോഗിക്കാം?

എങ്ങനെ ഉപയോഗിക്കാം?

നെറ്റ് വേണ്ട എന്ന് തീർത്ത് പറഞ്ഞാൽ ശരിയാവില്ല. കാരണം വൈഫൈ ഇന്റർനെറ്റ് കണക്ഷൻ ഉള്ള സമയത്ത് നമ്മുടെ അഭിരുചിക്ക് അനുസരിച്ചുള്ള വെബ് പേജുകൾ ഗൂഗിൾ ക്രോം ലോഡ് ചെയ്യും. ഇത് ക്രോം തുറന്ന് അതിൽ മൂന്ന് കുത്തുകളുള്ള മെനു എടുത്ത് അതിൽ ഡൗൺലോഡിൽ പോയാൽ Popular pages from Chrome എന്ന ലേബൽ കാണാം. അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങൾ സ്ഥിരമായി സന്ദർശിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകളിൽ നിന്നുള്ള പേജുകൾ ലോഡ് ചെയ്യപ്പെട്ടതായി കാണാം. ഇത് നിങ്ങൾക്ക് ഇന്റർനെറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാം.

ഗൂഗിൾ ഓഫ്‌ലൈൻ സേവനങ്ങളിലേക്ക് ഒന്നുകൂടെ

ഗൂഗിൾ ഓഫ്‌ലൈൻ സേവനങ്ങളിലേക്ക് ഒന്നുകൂടെ

ഇന്റർനെറ്റ് സേവനം അധികം എത്താത്ത സ്ഥലങ്ങളിൽ, ഇന്റർനെറ്റ് ഉണ്ടെങ്കിൽ തന്നെ ആവശ്യത്തിന് വേഗത ഇല്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഇന്റർനെറ്റ് ഉപയോഗം സുതാര്യമാക്കുന്നതിന് പല പദ്ധതികളും ഗൂഗിൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള ഒരുപിടി രാജ്യങ്ങളിൽ ഇത്തരത്തിൽ പല സേവനങ്ങളും ഗൂഗിൾ അവതരിപ്പിച്ചിട്ടുമുണ്ട് വിജയിപ്പിച്ചിട്ടുമുണ്ട്. ക്രോം ഡാറ്റ സേവർ, ഗൂഗിൾ മാപ്‌സ് ഓഫ്‌ലൈൻ, യുട്യൂബ് ഓഫ്‌ലൈൻ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇത്തരത്തിലുള്ള ആശയമാണ് പ്രാവർത്തികമാക്കുന്നത്.

റെക്കോർഡ് നേട്ടവുമായി യു പി ഐ; ഒരു ദിവസം മാത്രം നടക്കുന്നത് 10 മില്യൺ ഇടപാടുകൾ!റെക്കോർഡ് നേട്ടവുമായി യു പി ഐ; ഒരു ദിവസം മാത്രം നടക്കുന്നത് 10 മില്യൺ ഇടപാടുകൾ!

Best Mobiles in India

English summary
Google Chrome on Android now lets you surf web without internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X