Home
News

മെമ്മറി തീറ്റ കുറച്ചു, ബാറ്ററി ​ലൈഫ് സംരക്ഷിക്കാൻ പഠിച്ചു; ക്രോം ഇപ്പോൾ പഴയ ഉറക്കം തൂങ്ങിയ​ല്ല കേട്ടോ!

വർഷങ്ങളായി നിരവധി പേർ ഉപയോഗിച്ചു വരുന്ന ബ്രൗസറാണ് ഗൂഗിൾ ക്രോം(Google Chrome). എന്നാൽ പ്രവർത്തിക്കുന്നതിനിടെ ധാരാളം മെമ്മറി ഉപയോഗിക്കുകയും അ‌തുവഴി സിസ്റ്റത്തിന്റെ പ്രവർത്തനം മന്ദതയിലാക്കുകയും ചെയ്യുന്നത് ക്രോമിന്റെ പ്രശസ്തിക്ക് എന്നും കളങ്കമായി ഉയർന്നു നിന്നിരുന്നു. അ‌പ്ഡേഷനിലൂടെ ഈ പ്രശ്നം പരിഹരിക്കുമെന്ന് അ‌ടുത്തിടെ ഗൂഗിൾ അ‌റിയിച്ചിരുന്നു. പറഞ്ഞതുപോലെ തന്നെ വാക്കു പാലിച്ച് ക്രോമിന്റെ പുതിയ അ‌പ്ഡേഷൻ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ.

ചുള്ളൻ ക്രോം

മെമ്മറി തിന്ന് സിസ്റ്റത്തിന്റെ പ്രവർത്തനം സ്ലോ ആക്കിയിരുന്ന പഴയ ക്രോമിനെയല്ല, ബാറ്ററി കുറവുള്ള ഘട്ടത്തിൽപ്പോലും സാഹചര്യത്തിന് അ‌നുസരിച്ച് പ്രവർത്തിക്കാൻ ശേഷിയുള്ള, മെമ്മറി സംരക്ഷിക്കാൻ ശേഷിയുള്ള, ചുറുചുറുക്കുള്ള പുതിയ ക്രോമിനെയാണ് ഇനി നിങ്ങൾക്ക് ലഭിക്കുക. ക്രോമിന്റെ ഏറ്റവും പുതിയ അ‌പ്ഡേഷനിലൂടെ ഈ ചുള്ളൻ ക്രോം ഉപയോഗിച്ച് തുടങ്ങാം.

ഒരേ സമയം ഒന്നിലധികം ടാബുകൾ

ഒരേ സമയം ഒന്നിലധികം ടാബുകൾ ഓപ്പൺ ചെയ്യുമ്പോഴാണ് ഗൂഗിൾ ക്രോമിന്റെ സ്വഭാവം മാറിയിരുന്നത്. എന്നാൽ ഈ തകരാർ ഇനി ഉണ്ടാകില്ല എന്നാണ് ഗൂഗിൾ ഉറപ്പ് നൽകുന്നത്. മെമ്മറി സേവർ, എനർജി സേവർ എന്നിവയാണ് ഗൂഗിൾ ക്രോമിൽ പുതിയ അ‌പ്ഡേഷനിൽ എത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങൾ. ഉപയോഗിക്കാത്ത ടാബുകൾ മെമ്മറി ഉപയോഗിക്കുന്നത് മെമ്മറി സേവർ തടയുന്നു. കൂടാതെ ഉപയോഗത്തിലിരിക്കുന്ന ടാബുകൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇനി ക്രോം പണിമുടക്കില്ല

അ‌തിനാൽ എത്ര ടാബുകൾ തുറന്നിട്ടാലും ഇനി ക്രോം പണിമുടക്കില്ല എന്നാണ് കമ്പനി പറയുന്നത്. പിന്നീട് നിങ്ങൾ ആവശ്യമുള്ള ടാബിലേക്ക് എത്തുമ്പോൾ അ‌ത് വീണ്ടും ലോഡായി പ്രവർത്തന സജ്ജമാകുകയും ചെയ്യും. ഉപയോക്താക്കൾക്ക് തങ്ങളുടെ സൗകര്യാർഥം ഈ മെമ്മറി സേവർ മോഡ് ഓൺ ആക്കുകയോ ഓഫ് ആക്കുകയോ ചെയ്യാം. കൂടാതെ ഏതെങ്കിലും വെബ്​സൈറ്റ് മാത്രം ഒഴിവാക്കിക്കൊണ്ടും ഈ മെമ്മറി സേവർ മോഡ് പ്രവർത്തിപ്പിക്കാൻ സാധിക്കും.

വീഡിയോ എഡിറ്റിംഗ് ടൂളുകള്‍

വീഡിയോ എഡിറ്റിംഗ് ടൂളുകള്‍, വീഡിയോ ഗെയിമുകള്‍ തുടങ്ങിയവ ഏറെ മെമ്മറിയും ഊർജവും ആവശ്യമുള്ള ആപ്പുകൾ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ സവിശേഷത ഏറെ ഉപയോഗപ്രദമാകും. ക്രോമിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷന്റെ പുതിയ അപ്ഡേറ്റിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. മെമ്മറി സംരക്ഷിക്കുന്നതോടൊപ്പം സിസ്റ്റത്തിന്റെ എനർജി സംരക്ഷിക്കുന്ന ഒരു ഫീച്ചറും ക്രോം പുറത്തിറക്കിയിട്ടുണ്ട്. എനർജി സേവർ എന്നാണ് ഈ മോഡിന്റെ പേര്.

ക്രോമിന്റെ ബാറ്റി ഉപയോഗം

ക്രോമിന്റെ ബാറ്റി ഉപയോഗം നിയന്ത്രിക്കുകയാണ് എനർജി സേവർ മോഡ് ചെയ്യുക. നിങ്ങളുടെ സിസ്റ്റത്തിൽ ബാറ്ററി 20% എത്തുമ്പോള്‍ അത് സ്വയമേ കിക്ക് ഇന്‍ ചെയ്യും, അതിനുശേഷം ആനിമേഷനുകളും വീഡിയോകളും ഉള്ള വെബ്സൈറ്റുകളുടെ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റിയും വിഷ്വല്‍ ഇഫക്റ്റുകളും പരിമിതപ്പെടുത്തും. അ‌തുവഴി എനർജി വൻ തോതിൽ ചെലവാകുന്നത് തടയും. ഉപയോക്താക്കളുടെ ആവശ്യം അ‌നുസരിച്ച് ഈ എനർജി സേവർ മോഡും ഓഫ് ആക്കുകയോ ഓൺ ആക്കുകയോ ചെയ്യാം.

ബാറ്ററി ​ലൈഫ് സംരക്ഷിക്കുന്നു

ഉയർന്ന റിഫ്രഷ് റേറ്റും വിഷ്വൽ ഇഫ്ക്ടുകളും ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ ആണ് എനർജി സേവർ മോഡ്. ഇത് ഉപയോക്താക്കളുടെ സിസ്റ്റത്തിന്റെ ബാറ്ററി ​ലൈഫ് സംരക്ഷിക്കുന്നു. ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ടാബുകൾക്ക് പരിധി നിശ്ചയിക്കാനും ഈ ബാറ്ററി സേവർ മോഡ് ഉപയോക്താക്കളെ സഹായിക്കും. വർഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന വെല്ലുവിളികളാണ് ഈ അ‌പ്ഡേഷനിലൂടെ ഗൂഗിൾ ഒഴിവാക്കിയിരിക്കുന്നത്.

കുറച്ച് സമയമെടുക്കും

വിൻഡോസ്, മാക് ഒഎസ്, ക്രോം ഒഎസ് എന്നിവയിലെ ക്രോമിന്റെ ഏറ്റവും പുതിയ വേർഷൻ(v108) ഈ പുതിയ അ‌പ്ഡേഷനുകളെ പിന്തുണയ്‌ക്കുന്നുവെന്ന് ഗൂഗിൾ പറയുന്നു, എന്നാൽ ഘട്ടം ഘട്ടമായി പുറത്തിറക്കുന്നതിനാൽ ഈ അ‌പ്ഡേഷൻ നിങ്ങളുടെ സിസ്റ്റത്തിൽ ലഭ്യമാകാൻ കുറച്ച് സമയമെടുക്കും. അ‌പ്ഡേഷൻ പൂർണ വിജയമായാൽ ഇനി നിങ്ങളുടെ സിസ്റ്റത്തിൽ ക്രോം കൂടുതൽ ചുറുചുറുക്കോടെ പ്രവർത്തിക്കും.

More from GizBot

Best Mobiles in India

English summary
Google Chrome's new update has arrived with memory- and energy-saving features. Memory Saver prevents unused tabs from using memory. And having tabs open helps them work faster. Chrome no longer crashes no matter how many tabs are open. This will solve system slowdown problems.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X