Home
News

ഫോട്ടോ വേണോ, വിഷമിക്കേണ്ട, വീഡിയോയിൽനിന്ന് അ‌ടിപൊളി ചിത്രം എടുക്കാൻ ഫീച്ചറുമായി ഗൂഗിൾ ക്രോം!

ആഗോള തലത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറുകളിൽ ​ഒന്നാണ് ഗൂഗിൾ ക്രോം ( Google Chrome). ഉപകാരപ്രദമായ നിരവധി ഫീച്ചറുകൾ ഇതിനകം അ‌വതരിപ്പിച്ചിട്ടുള്ള ഗൂഗിൾ ഇപ്പോൾ തങ്ങളുടെ ക്രോം ബ്രൗസറിലേക്ക് ഒരു പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും ഉപയോക്താക്കൾക്ക് സന്തോഷവാർത്ത നൽകിയിരിക്കുന്നു.

യൂട്യൂബിലെയും മറ്റ് ചില വെബ്സൈറ്റുകളിലെയും വീഡിയോകളിൽ നിന്ന് എച്ച്ഡി ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ ക്രോം ബ്രൗസറിൽ ലഭ്യമാക്കുമെന്നാണ് ഗൂഗിൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലെക്ചർ വീഡിയോകളിൽ നിന്ന് കുറിപ്പുകൾ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണ് ഈ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത്.

വീഡിയോയിൽനിന്ന് അ‌ടിപൊളി ചിത്രം എടുക്കാൻ ഫീച്ചറുമായി ഗൂഗിൾ ക്രോം!

എന്നാൽ വിദ്യാർഥികൾക്ക് മാത്രമല്ല, മറ്റ് നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും, എന്തിനേറെ, സാധാരണ ഉപയോക്താക്കൾക്ക് പോലും പല ഘട്ടങ്ങളിലും ഗൂഗിൾ ക്രോമിലെ ഈ പുതിയ ഫീച്ചർ ഉപകാരപ്പെടും. നിലവില്‍ യൂട്യബ്, ഗൂഗിള്‍ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഈ സൗകര്യം ലഭിക്കുക. ഓവർലേകളുള്ളതോ മറ്റ് ഘടകങ്ങളിൽ ഉൾച്ചേർത്തതോ ആയ വീഡിയോകളിൽ ഈ ഫീച്ചർ പ്രവർത്തിച്ചേക്കില്ല.

നിലവിൽ വീഡിയോകളിൽനിന്ന് ചിത്രങ്ങൾ എടുക്കുന്നതിന് ഒട്ടേറെ പരിമിതികൾ നേരിട്ടിരുന്നു. ഗൂഗിൾ ക്രോമിൽ പുതിയ ഫീച്ചർ അ‌വതരിപ്പിക്കപ്പെട്ടതോടെ ഇത് കൂടുതൽ എളുപ്പമുള്ളതായി മാറും. വീഡിയോയിൽനിന്ന് ചിത്രങ്ങൾ പകർത്താം എന്നത് മാത്രമല്ല, അ‌ത് മികച്ച നിലവാരത്തിൽ തന്നെ പകർത്താം എന്നതും പുതിയ ഫീച്ചറിന്റെ പ്രത്യേകതയാണ്.

ഇപ്പോൾ വീഡിയോയിൽ നിന്ന് ചിത്രങ്ങൾ മികച്ച ക്ലാരിറ്റിൽ കോപ്പി ചെയ്യാൻ മറ്റ് ആപ്ലിക്കേഷനുകളുടെയോ സോഫ്ട്വേറുകളുടെയോ ഒക്കെ സഹായം തേടേണ്ടിവരുന്നു. വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ട് എടുത്താണ് പലരും ചിത്രങ്ങൾ സൃഷ്ടിച്ചിരുന്നത്. ഇതിനായി കീബോർഡിലെ പ്രിന്റ് സ്‌ക്രീൻ ബട്ടനോ ഓപ്പെര പോലുള്ള ബ്രൗസറുകൾ നൽകുന്ന സ്‌നാപ്‌ഷോട്ട് പോലുള്ള ഓപ്ഷനുകളോ ആണ് ഉപയോഗിച്ചിരുന്നത്.

എന്നാൽ പുതിയ ഫീച്ചർ ക്രോമിൽ എത്തിയതോടെ അ‌ത്തരം ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മികച്ച ക്ലാരിറ്റിയിൽ ആവശ്യമുള്ള ഫ്രെയിമിൽനിന്ന് ചിത്രങ്ങൾ പകർത്താൻ സാധിക്കും. പുതിയ ഫീച്ചർ ക്രോം ബ്രൗസറിൽ ഇൻബിൽറ്റായി എത്തുന്നു. ഇത് ഉപയോഗിച്ച് എങ്ങനെയാണ് വീഡിയോയിൽ നിന്ന് നിലവാരമുള്ള ചിത്രങ്ങൾ പകർത്തുന്നത് എന്ന് പരിചയപ്പെടാം.

ക്രോമിലെ ഈ പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ വീഡിയോ താൽക്കാലികമായി നിർത്തുകയും അതിൽ റൈറ്റ് ക്ലിക്ക് ചെയ്യുകയും വേണം. തുടർന്ന്, അവർക്ക് മെനുവിൽ നിന്ന് "വീഡിയോ ഫ്രെയിം പകർത്തുക ( Copy Video Frame )" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് ഫ്രെയിമിനെ ക്ലിപ്പ്ബോർഡിലേക്ക് പകർത്തും.

വീഡിയോയിൽനിന്ന് അ‌ടിപൊളി ചിത്രം എടുക്കാൻ ഫീച്ചറുമായി ഗൂഗിൾ ക്രോം!

ഇത് പിന്നീട് ഏതെങ്കിലും ഡോക്യുമെന്റിലേക്കോ ഇമേജ് എഡിറ്ററിലേക്കോ പേസ്റ്റ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ കോപ്പി ചെയ്ത് എടുക്കുന്ന ഫ്രെയിമിന് സ്‌ക്രീനിന്റെ റെസല്യൂഷനല്ല, നമ്മൾ പകർത്തുന്ന വീഡിയോയുടെ അതേ റെസല്യൂഷനായിരിക്കും ഉണ്ടായിരിക്കുക. ഇതിനർത്ഥം ഉപയോക്താക്കൾക്ക് യൂട്യൂബ് വീഡിയോകളിൽ നിന്ന് 4K ഫ്രെയിമുകൾ തന്നെ ലഭിക്കും.

സാധാരണ പ്രിന്റ് സ്‌ക്രീന്‍ ഓപ്ഷനിലൂടെ ചിത്രം പകര്‍ത്തുമ്പോള്‍ നമ്മുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ റെസല്യൂഷനിലുള്ള ചിത്രമാണ് ലഭിക്കുക. എന്നാലിവിടെ നമ്മുടെ വീഡിയോ എത് റെസല്യൂഷനിലുള്ളതാണോ, അ‌തേ റെസല്യൂഷനിൽ ചിത്രം കിട്ടും. പുതിയ ക്രോം ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകതയും മികച്ച നിലവാരത്തിൽ ചിത്രം പകർത്താം എന്നതാണ്.

ക്രോമിൽ ഗൂഗിൾ അ‌വതരിപ്പിച്ചിരിക്കുന്ന ഈ പുതിയ ഫീച്ചർ ഗൂഗിൾ ഫോട്ടോസ് വീഡിയോകളിലും പ്രവർത്തിക്കും എന്നത് ഏറെ ഗുണകരമാണ്. ക്രോമിയം അടിസ്ഥാനമാക്കിയുള്ള മറ്റ് ബ്രൗസറുകളിലും ഈ സൗകര്യം ലഭ്യമാകും എന്നതും ശ്രദ്ധേയമാണ്. ഗൂഗിൾ ക്രോമിനെ കൂടുതൽ ജനപ്രീതിയുള്ള ബ്രൗസറാക്കി മാറ്റാൻ ഈ പുതിയ ഫീച്ചർ സഹായിക്കും.

More from GizBot

Best Mobiles in India

English summary
Google has announced that a new feature will be made available in the Chrome browser that will help capture HD quality images from videos on YouTube and some other websites. Currently, this feature is available on YouTube, Google Photos and Videos. This feature may not work with videos that have overlays or are embedded in other elements.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X