Home
News

വിക്രത്തിന്റെ ജെമിനി കണ്ടതാണോ? എന്നാൽ ഇനി ക്രോമിന്റെ ജെമിനി കണ്ടാലോ?

ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി ജെമിനി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ച് ഗൂഗിൾ ഈയിടെ ഗൂഗിൾ ക്രോം കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട് . ഈ പുതിയ അപ്‌ഡേറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ ചോദ്യങ്ങൾ അഡ്രസ് ബാറിൽ ടൈപ്പ് ചെയ്തുകൊണ്ട് ജെമിനി എഐയുമായി നേരിട്ട് സംവദിക്കാൻ സാധിക്കും. ഈ ഫീച്ചറിനെ പറ്റി കൂടുതൽ അറിഞ്ഞാലോ?

ഈ ഫീച്ചർ ഗൂഗിൾ ക്രോമിൻ്റെ സ്ഥിരമായ റിലീസ് വേർഷന്റെ ഭാഗമാണ്. അതായത് ക്രോമിൻറെ എല്ലാ പേജുകളിലും ഇവ ലഭ്യമാണ്. കൂടാതെ ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യുവാൻ സാധിക്കും. ഗൂഗിൾ ക്രോമിലെ ജെമിനി എഐ ഇൻ്റഗ്രേഷൻ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?

വിക്രത്തിന്റെ ജെമിനി കണ്ടതാണോ? എന്നാൽ ഇനി ക്രോമിന്റെ ജെമിനി കണ്ടാലോ?

ജെമിനിയുമായി എൻഗേജ് ആകുന്ന പ്രോസസ്സ് വളരെ സിമ്പിൾ ആണ്. ഉപയോക്താക്കൾ ക്രോമിൻ്റെ അഡ്രസ് ബാറിൽ അവരുടെ ചോദ്യത്തിന് ശേഷം "@gemini" എന്ന് ടൈപ്പ് ചെയ്യേണ്ടതുണ്ട്. ക്രോം പിന്നീട് ജെമിനി എഐയിലേക്ക് നിങ്ങളുടെ ചോദ്യം ചാനൽ ചെയ്യുന്നു. ഉപയോക്താക്കൾ അവരുടെ ഗൂഗിൾ അക്കൗണ്ട് വഴി ജെമിനിയിലേക്ക് ലോഗിൻ ചെയ്‌തെങ്കിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളു.

നിങ്ങളുടെ ജെമിനി സബ്‌സ്‌ക്രിപ്‌ഷൻ്റെ ടൈപ്പിനെ ആശ്രയിച്ചാണ് ചോദ്യങ്ങളോട് ജെമിനി പ്രതികരിക്കുന്നതിന്. ജെമിനിയുടെ ബേസിക്ക് റെസ്പോൺസ് വേണമോ അഡ്വാൻസ്ഡ് മോഡൽ വേണമോ എന്നത് പൂർണമായും നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനേ ആശ്രയിച്ചിരിക്കും. അതുകൊണ്ട് തന്നെ ബുദ്ധിപൂർവം നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ഏത് തരത്തിലുള്ള റെസ്പോൺസ് ആണോ വേണ്ടത് ആ തരത്തിൽ ഉള്ള സബ്‌സ്‌ക്രിപ്‌ഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

എഐ ചാറ്റ്ബോട്ടുകൾ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിന് മറ്റൊരു സൗകര്യവും കമ്പനി നൽകുന്നുണ്ട്. 124.0.6367.119 വേർഷൻ മുതൽ ആരംഭിക്കുന്ന ഗൂഗിൾ ക്രോം, വിൻഡോസ്, മാക്ക്ഒഎസ്, ലിനക്സ് എന്നിവയുൾപ്പെടെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുടനീളം ഈ ഫീച്ചർ സപ്പോർട്ട് ചെയ്യും. അതുകൊണ്ട് തന്നെ കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാനാകും.

മറ്റൊരു പ്രധാന കാര്യം, ഈ എഐയുമായുള്ള കൂടിച്ചേരൽ ഗൂഗിൾ ക്രോമിന് മാത്രമുള്ളതാണ്. മറ്റ് ക്രോമിയം ബേസ്ഡ് ബ്രൗസറുകളിൽ ജെമിനി ആക്‌സസ് ലഭിക്കില്ല. ജെമിനി എഐയെ ക്രോമിലേക്ക് സംയോജിപ്പിക്കാനുള്ള ഗൂഗിളിൻ്റെ നീക്കം സാധാരണ സെർച്ച് പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നില്ല. @gemini പ്രോംപ്റ്റ് ഉപയോഗിക്കുന്നില്ലെങ്കിൽ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ പതിവ് സെർച്ചിങ് രീതിയിൽ തന്നെ കൈകാര്യം ചെയ്യും.

ക്രോം കൂടാതെ, ജിമെയിൽ, ഗൂഗിൾ ഡോക്‌സ് പോലുള്ള മറ്റ് സേവനങ്ങളിലേക്കും ഗൂഗിൾ ജെമിനി എഐ വിപുലീകരിച്ചിട്ടുണ്ട്. ഇമെയിലുകൾ ഉണ്ടാക്കുക, വാക്യങ്ങൾ കൂടുതൽ നല്ല രീതിയിൽ അവതരിപ്പിക്കുക്ക തുടങ്ങിയ ജോലികൾ ചെയ്യാൻ ഈ ഫീച്ചർ ഉപയോകതാക്കളെ സഹായിക്കുന്നു. മൊബൈൽ വേർഷനുകളിൽ ഇതുവരെ ഈ അപ്‌ഡേറ്റ് വന്നിട്ടില്ല.

ഗൂഗിളിൻ്റെ ഈ സംരംഭം മൈക്രോസോഫ്റ്റിൻ്റെ കോപൈലറ്റ് ചാറ്റ്ബോട്ടിനെ എഡ്ജ് ബ്രൗസറിലേക്ക് സംയോജിപ്പിച്ചതിനെ തുടർന്നാണ് എന്ന് പരക്കെ അഭ്യൂഹമുണ്ട്. ഓപ്പൺ എഐയിൽ നിന്നുള്ള GPT-3.5, GPT-4 മോഡലുകൾ ഉപയോഗിക്കുന്ന കോപൈലറ്റ് (CoPilot), സെർച്ചും ഷെഡ്യൂൾ മാനേജ്മെൻ്റും ഉൾപ്പെടെ വിവിധ ജോലികളിൽ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്.

ക്രോം 124 അപ്‌ഡേറ്റിനൊപ്പം ഈ ഫീച്ചർ ലഭ്യമാണ്. ഇത് ഇൻസ്റ്റാൾ ചെയ്യാൻ, ക്രോം ഓപ്പൺ ചെയ്ത് മുകളിൽ വലത് വശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് Chrome എന്ന് സെർച്ച് ചെയ്യുക. അപ്ഡേറ്റ് പരിശോധിച്ച് ഇൻസ്റ്റാൾ ചെയ്യുക. ശേഷം നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Google has recently made Google Chrome more public with the introduction of Gemini AI chatbot for desktop users. In this new update, users will be able to directly interact with Gemini by typing their queries in the address bar.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X