Home
News

20,000 രൂപയ്ക്ക് പുതിയ പിക്സൽ ഫോൺ; നിർണായക തീരുമാനം വെളിപ്പെടുത്തി ​ഗൂ​ഗിൾ

കഴിഞ്ഞ ആഴ്ചയാണ് ​ഗൂ​ഗിൾ തങ്ങളുടെ ഏറ്റവും പുതിയ ഫോണുകളായ പിക്സൽ 8 സീരീസ് ഫോണുകൾ പുറത്തിറക്കിയത്. നിരവധി സവിശേഷതകളുമായാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയാണ് ഈ സീരീസിൽ ഉൾപ്പെട്ടിരിക്കുന്ന ഫോണുകൾ. ഒക്ടോബർ 12ന് പുതിയ ഫോണുകൾ വിൽപനയ്ക്ക് എത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

75,999 രൂപ മുതലാണ് പിക്സൽ 8 സീരീസ് ഫോണുകളുടെ വില ആരംഭിക്കുന്നത്. ഐസിഐസിഐ ബാങ്ക്, കോഡാക്ക് ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ കാർഡ് ഉപയോ​ഗിച്ച് ഫോൺ വാങ്ങിയാൽ 8000 രൂപ വരെ കിഴിവ് ലഭിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നിലവിൽ ഫോൺ ഫ്ലിപ്കാർട്ട് മുതലായ ഓൺലൈൻ പ്ലൈറ്റ്ഫോമുകളിൽ നിന്ന് പ്രീ ഓർഡർ ചെയ്യാൻ സാധിക്കുന്നതാണ്. ഒക്ടോബർ 12 മുതൽ ഉപഭോക്താക്കൾക്ക് ഫോൺ ലഭിക്കുന്നതാണ്.

20,000 രൂപയ്ക്ക് പുതിയ പിക്സൽ ഫോൺ; നിർണായക തീരുമാനവുമായി ​ഗൂ​ഗിൾ

അതേ സമയം പുതിയ ഫോൺ പുറത്തിറങ്ങിയ സാഹചര്യത്തിൽ ​ഗൂ​ഗിൾ ചിലവ് കുറഞ്ഞ ഫോൺ പുറത്തിറക്കുന്നു എന്ന തരത്തിലുള്ള നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് മറുപടിയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ അധികൃതർ. ​ഗൂ​ഗിളിന്റെ മൊബൈൽ ബിസിനസിന്റെ വൈസ് പ്രസിഡന്റ് നന്ദ രാമചന്ദ്രൻ ടെക് റഡാറിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ വില കുറഞ്ഞ ഫോണുകൾ പുറത്തിറക്കൻ കമ്പനി പദ്ധതി ഇടുന്നില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരത്തിൽ വില കുറഞ്ഞ ഫോണുകൾ പുറത്തിറക്കുമ്പോൾ ക്വാളിറ്റിയിലും ഫീച്ചറുകളിലും എല്ലാം ചിലപ്പോൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും ​ഗൂ​ഗിൾ അതിന് തയ്യാറല്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ. അതേ സയം പുതിയ പിക്സൽ 8 സീരിസ് ഫോണുകളെക്കുറിച്ച് വളരെ നല്ല പ്രതീക്ഷയാണ് ഇദ്ദേഹം പങ്കുവെച്ചത്. 128 ജിബി, 256 ജിബി വേരിയന്റിൽ പിക്സൽ 8 ലഭിക്കുന്നതാണ്. 75,999 രൂപയാണ് 128 ജിബി വേരിയന്റിന്റെ വില.

20,000 രൂപയ്ക്ക് പുതിയ പിക്സൽ ഫോൺ; നിർണായക തീരുമാനവുമായി ​ഗൂ​ഗിൾ

256ജിബി സ്റ്റോറേജ് പതിപ്പിന് ആകട്ടെ 82,999 രൂപയും നൽകേണ്ടി വരും. പിക്സൽ 8 പ്രോയ്ക്ക് ആകട്ടെ 128ജിബി സ്റ്റോറേജ് വേരിയന്റിന് 1,06,999 രൂപയാണ് വില. ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി3 ചിപ്പ് ആണ് ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്. 6.7 ഇഞ്ച് QHD+120Hz LTPO OLED ഡിസ്‌പ്ലേ ആണ് പിക്സൽ 8 പ്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. പിക്സൽ 8ന് ആകട്ടെ 6.2 ഇഞ്ച് 120 ഹെർട്സ് OLED ഡിസ്പ്ലേയാണ് ഉള്ളത്.

പിക്സൽ 8-ൽ 50-മെഗാപിക്സൽ GN2 പ്രൈമറി സെൻസർ, 12-മെഗാപിക്സൽ IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഇടംപിടിച്ചിട്ടുണ്ട്. 10.5 എംപിയാണ് സെൽഫി ക്യാമറ. പിക്സൽ 8 പ്രോയുടെ ക്യാമറ പരിശോധിക്കുമ്പോൾ ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 49 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്.

അതേ സമയം ഏഴ് വർഷത്തെ സോഫ്റ്റുവെയർ പിന്തുണയാണ് മറ്റ് ഫോണുകളിൽ നിന്ന് പിക്സൽ 8നെ വ്യത്യസ്തനാക്കുന്നത്. ഇത് ആദ്യമായാണ് ഒരു കമ്പനി തങ്ങളുടെ ഫോണിന് ഏഴ് വർഷം വരെ സോഫ്റ്റുവെയർ പിന്തുണ പ്രഖ്യാപിക്കുന്നത്. സുരക്ഷാ പാച്ചുകളും പുതിയ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളും ഈ സോഫ്റ്റുവെയർ പിന്തുണയിൽ ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ ഏറ്റവുെ തെളിച്ചമുള്ള ഡിസ്പ്ലേയും ​ഗൂ​ഗിൾ പിക്സൽ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 2000 നിറ്റ് പീക്ക് തെളിച്ചമാണ് ഫോണിന് ​ഗൂ​ഗിൾ നൽകിയിരിക്കുന്നത്.

നിലവിൽ മാർക്കറ്റിൽ ലഭ്യമാകുന്ന ഫോണുകളിൽ ഏറ്റവും തെളിച്ചമുള്ള സ്ക്രീൻ ആണ് ഇത്. മുമ്പ് പുറത്തിറങ്ങിയ സാംസങ് ​ഗാലക്സി എസ്23 അൾട്രയ്ക്ക് 1750 നിറ്റ് പീക്ക് തെളിച്ചം ഉണ്ടായിരുന്നു. ഇതിനേയും കടത്തി വെട്ടിക്കൊണ്ടാണ് പിക്‌സൽ 8 രം​ഗത്ത് വന്നിരിക്കുന്നത്. ഇതിന് പുറമെ വീഡിയോകളിലെ ശബ്​ദം നീക്കാനായി ഓഡിയോ മാജിക് ഇറേസർ ടൂൾ എന്ന ഫീച്ചറും ഫോണിൽ ഉണ്ടായിരിക്കുന്നതാണ്.

Best Mobiles in India

English summary
Google Pixel 8 series phones start at Rs 75,999. It is known that if you buy the phone using the cards of ICICI Bank, Kodak Bank, and Axis Bank, you will get a discount of up to Rs. 8,000. Currently, the phone can be pre-ordered from online platforms like Flipkart. Customers will receive the phone on October 12.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X