ഗൂഗിള്‍ ക്ലിപ് ഏറ്റവും നൂതനമായ എഐ ക്യാമറ

By: Archana V

ആകര്‍ഷകങ്ങളായ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഗൂഗിളിന്റെ എപ്പോഴത്തെയും സവിശേഷത. ഗൂഗിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പിക്‌സല്‍2, പിക്‌സല്‍ 2എക്‌സ് എല്‍ എന്നിവ ലോക ശ്രദ്ധ നേടി കഴിഞ്ഞു.

ഗൂഗിള്‍ ക്ലിപ് ഏറ്റവും നൂതനമായ എഐ ക്യാമറ

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകളായ ഐഫോണ്‍ 8 ,ഐഫോണ്‍ 8 പ്ലസ് എന്നവിയോടും നവംബറില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ഐഫോണ്‍ എക്‌സിനോടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിള്‍.

അതേസമയം ഫോട്ടോഗ്രഫി മേഖലയില്‍ ഏറ്റവും നവീനമായ സാങ്കേതിക വിദ്യ അവതരിപ്പിച്ചു കൊണ്ട് ഗൂഗിള്‍ വീണ്ടും എല്ലാവരയെും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

പോക്കറ്റിന്റെ വലുപ്പമുള്ള വളരെ ചെറിയ ക്യാമറയാണ് ഗൂഗിള്‍ ക്ലിപ്‌സ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് അവിസ്മരണീയങ്ങളായ ചിത്രങ്ങളും വീഡിയോകളും സ്വയമേവ എടുക്കാന്‍ ഇവയ്ക്ക് കഴിയും .

ഇതുവരെ മറ്റൊരു ഇമേജിങ് ഡിവൈസിലും കാണാത്ത സവിശേഷതയാണ് ഇതെന്ന് നിസംശയം പറായം. ചിത്രങ്ങള്‍ എടുക്കേണ്ട ആളുകളെയും മുഖങ്ങളെയും തിരിച്ചറിയാന്‍ ക്യാമറ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കും. അതിന് ശേഷം ഫോട്ടോയും വീഡിയോയും എടുക്കേണ്ട നിമിഷങ്ങളില്‍ സ്വയം എടുക്കാന്‍ തുടങ്ങും.

ഓപ്പോയ്ക്ക് ഇനി ഇന്ത്യയില്‍ സ്വന്തം സ്‌റ്റോര്‍!

ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന പല ആക്ഷന്‍ ക്യമാറകളെയും പോലെ തോന്നിപ്പിക്കും എങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് അങ്ങനെ അല്ല. ചിത്രങ്ങള്‍ നിശബ്ദമായി എടുക്കുന്ന സാധാരണ ഹോം ക്യാമറ മാത്രമാണിത്.

കൂടാതെ വീടിന് പുറത്തുള്ള ആക്ഷന്‍ ഷോട്ടുകളും എടുക്കാന്‍ കഴിയും. ലെന്‍സിന് താഴെയായി കാണുന്ന ബട്ടണ്‍ ഉപയോഗിച്ച് മാനുവലായും ഫോട്ടോസ് എടുക്കാം. ക്യാമറയ്ക്ക് ഡിസ്‌പ്ലെയോ വ്യൂ ഫൈന്‍ഡറോ ഉണ്ടായിരിക്കില്ല. സ്മാര്‍ട് ഫോണുകളുമായി കണക്ട് ചെയ്യാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) യോഗിക്കുന്ന മറ്റ് ഡിവൈസുകള്‍ക്കുള്ള പരിമിതികള്‍ ഇതിനും ഉണ്ടാകും.

ഗൂഗിള്‍ ക്ലിപ്‌സിനും മറ്റ് എഐ ഡിവൈസുകളേപ്പോലെ ഉപയോക്താക്കളുടെ പ്രവൃത്തികളും അന്തരീക്ഷവും സ്വീകരിക്കുന്നതിന് സമയം ആവശ്യമാണ്.

Google tango, the augmented technology AR - GIZBOT

യുഎസില്‍ ഗൂഗിള്‍ ക്ലിപ്‌സ് ലഭിക്കുന്നത് 249 ഡോളറിനാണ് (ഏകദേശം 16,000 രൂപ) . മറ്റ് രാജ്യങ്ങളില്‍ എന്ന് മുതല്‍ ലഭ്യമാകും എന്നത് സംബന്ധിച്ചുള്ള അറിയിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല.Read more about:
English summary
Google launched a pocket-sized camera that uses Artificial Intelligence to capture moments automatically. It is named as Google Clips and will debut soon.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot