ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകള്‍ ഉടന്‍ നിരത്തിലേക്ക്; ടാക്‌സിക്കാര്‍ പെരുവഴിയിലാവും

Posted By:

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ ഉടന്‍ നിരത്തിലിറങ്ങുമെന്ന് സൂചന. വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ റോബോ ടാക്‌സികളായിട്ടായിരിക്കും കാര്‍ രംഗപ്രവേശനം ചെയ്യുക. അതായത് മനുഷ്യ സഹായമില്ലാതെതന്നെ ആളുകളെ കയറ്റി പറയുന്നിടത്ത് ഇറക്കും. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഡ്രൈവറുടെ സഹായത്തോടെ ഓടിക്കാനുള്ള സംവിധാനവും കാറില്‍ ഉണ്ടാവും.

ലണ്ടന്‍ ഉള്‍പ്പെടെ മൂന്നു നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കാര്‍ നിരത്തിലിറക്കാന്‍ അനുമതി ലഭിച്ചു എന്നാണറിയുന്നത്. ഗൂഗിള്‍ നേരിട്ടാണോ സര്‍വീസ് നടത്തുന്നത് എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ടാക്‌സി സര്‍വീസ് മറ്റുക മ്പനികളെ ഏല്‍പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനിടെ ടാക്‌സി സര്‍വീസ് സ്റ്റാര്‍ട്ടപ്പായ യുബറുമായി ചേര്‍ന്നായിരിക്കും ഗുഗിള്‍ സര്‍വീസ് നടത്തുക എന്നും അഭ്യൂഹമുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ ടൊയോട്ടയുടെ പ്രിയുസ് എന്ന കാറില്‍ കമ്പ്യൂട്ടറുകളും സെന്‍സറും സ്ഥാപിച്ചാണ് ഗൂഗിള്‍ ഡ്രൈവര്‍ ലെസ് കാര്‍ ആക്കി മാറ്റുന്നത്. എന്നാല്‍ ഭാവിയില്‍ സ്വന്തമായി കാര്‍ നിര്‍മിക്കാനും പദ്ധതിയുണ്ടെന്ന് പറയപ്പെടുന്നു.

ഗൂഗിളിന്റെ പുതിയ നീക്കം മറ്റു കാര്‍ നിര്‍മാതാക്കളെയും അസ്വസ്ഥരാക്കുന്നുണ്ട്. മേഴ്‌സിഡസ് ബെന്‍സ്, നിസാന്‍ തുടങ്ങിയ കാര്‍ നിര്‍മാതാക്കളും ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കുെമന്നാണ് അറിയുന്നത്.

ഗുഗിളിന്റെ ഡ്രൈവറില്ലാ കാറിന്റെ ഏതാനും ചിത്രങ്ങള്‍ ഇതാ...

ഗൂഗിളിന്റെ  ഡ്രൈവറില്ലാ കാറുകള്‍ ഉടന്‍ നിരത്തിലേക്ക്; ടാക്‌സിക്കാര്‍ പെരുവഴിയിലാവും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot